Tuesday, 30 July 2013

World Friendship Day

സൗഹൃദത്തിനായി ഒരു ദിനം............
പ്രീയ വായനക്കാരേ..... ഇത് സ്ഥിതിയുടെ നൂറാമത്തെ പോസ്റ്റാണ്..... ഇതു തന്നെയാവും അതിന് ഏറ്റവും യോജിച്ചതെന്ന് കരുതുന്നു.

സൗഹൃദത്തിനായി ഒരു ദിനം എന്ന ആശയം ആദ്യമായി ഉദിക്കുന്നത് 1930 ൽ ജോയ്സ് ഹാൾ എന്ന ഗ്രീറ്റിംഗ് കാർഡ് കമ്പനി ഉടമയുടെ മനസ്സിലാണ്. എന്തിനെന്നോ...... തന്റെ ഗ്രീറ്റിംഗ് കാർഡുകളുടെ വിൽപന വർദ്ധിപ്പിക്കാൻ!!! തികച്ചും കച്ചവട താൽപര്യം മാത്രം. 
             പിന്നീട് 1958 ജൂലൈ 20 ന് ഡോ: അർട്ടീമിയോ ബ്രാക്കോ തന്റെ സുഹൃത്ത് പുവർട്ടെ പിനാസ്കോയുമായി ഡിന്നർ കഴിക്കുന്ന സമയത്ത് എന്തുകൊണ്ട് "സൗഹൃദത്തിനായി മാറ്റിവച്ച ഒരു ദിനം നമുക്കില്ല ?" എന്ന ചോദ്യം ഉന്നയിച്ചു. അന്നവിടെ സൗഹൃദദിനം ജന്മം കൊണ്ടു. അന്നുമുതൽ എല്ലാ രാജ്യങ്ങളിലേക്കും ഇത് പടർന്നു.... ആഗസ്റ്റ് 4 സൗഹൃദദിനമായി. പക്ഷേ നമ്മളൊക്കെ ഇതിനെ അടുത്തറിഞ്ഞതിനു കാരണം എന്താണെന്നോ? നമ്മുടെ സോഷ്യൽ മീഡിയ തന്നെ. 1998 ൽ യു.എൻ സെക്രട്ടറി ജനറലായിരുന്ന കോഫി അന്നന്റെ പത്നി നാനെ അന്നൻ യു. എന്നിന്റെ സൗഹൃദദിന അംബാസഡറായി വിന്നീ.എ.പൂഹ് എന്നൊരാളെ നാമനിർദ്ദേശം ചെയ്തിരുന്നു.

സ്ഥിതിയുടെ എല്ലാ നല്ലവരായ വായനക്കാർക്കും അല്ല..... എല്ലാ കൂട്ടുകാർക്കും സൗഹൃദദിനാശംസകൾ.....!!!!

ഈ സൗഹൃദദിനത്തിൽ സ്ഥിതിയോട് എന്തെങ്കിലും സുഹൃത്തുക്കൾക്ക് പറയാനുണ്ടെങ്കിൽ സ്ഥിതിയുടെ ഹെഡറിൽ കാണുന്ന ഫീഡ്ബാക്ക് ഐക്കണിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ഫോമിൽ രേഖപ്പെടുത്താവുന്നതാണ്.....

സ്ഥിതിയിലേക്ക് നിങ്ങൾക്കും പോസ്റ്റുകൾ അയച്ചുതരാവുന്നതാണ്. പോസ്റ്റുകൾ അയച്ചുതരാൻ ആഗ്രഹിക്കുന്നവഇവിടെ ക്ലിക്ക് ചെയ്യൂ. അയച്ചുതരുന്നവരുടെ പേരും ചിത്രവും സഹിതമുള്ള വിവരങ്ങൾ പോസ്റ്റിനോടൊപ്പം പ്രസിദ്ധീകരിക്കുന്നതാണ്. നിങ്ങൾക്ക് താത്പര്യമുള്ളതുെ പൊതുകാര്യപ്രസക്തവുമായ കാര്യങ്ങൾ ച൪ച്ച ചെയ്യാൻ സ്ഥിതിക്ക് ഒരു ഫോറമുണ്ട് കേട്ടോ... അത് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ. അങ്ങനെയും വളരട്ടെ ചില സുഹൃദ് ബന്ധങ്ങൾ... 
സ്ഥിതിയിലെ വിവരങ്ങൾ വ്യക്തമായി കാണാൻ സാധിക്കാത്തവ൪ മീര ഫോണ്ട് സ്ഥിതിയുടെ വലതു സൈഡ്ബാറിലുള്ള ഡൗണ്‍ലോഡ് ഫോണ്ട് ഐക്കണിൽ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന സെറ്റ് അപ് ഫയ ഉപയോഗിച്ച് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.