Saturday, 20 July 2013

എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി നിയമനം സംബന്ധിച്ച് പുതിയ സര്‍ക്കുലര്‍.

എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അധ്യാപകരെയും അനധ്യാപകരെയും നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി ഡയറക്ടറുടെ പുതിയ സര്‍ക്കുലര്‍. ഇറങ്ങി. നിലവിലുള്ള ഒഴിവുകളിലും ഭാവിയിലുണ്ടാകുന്ന ഒഴിവുകളിലും നിയമനങ്ങള്‍ക്ക് സര്‍ക്കുലര്‍ ബാധകമായിരിക്കും. സര്‍ക്കുലറിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്. 

1.സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ തസ്തിക നിര്‍ണയിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിച്ചാല്‍ മാത്രമേ മാനേജര്‍മാര്‍ നിയമന നടപടികള്‍ സ്വീകരിക്കാവൂ. 

2.ഇന്‍റര്‍വ്യു ബോര്‍ഡില്‍ സ്‌കൂള്‍ മാനേജര്‍ (പ്രതിനിധി), പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ പ്രതിനിധി എന്നിങ്ങനെ മൂന്ന് അംഗങ്ങളുണ്ടാവണം.

3.സര്‍ക്കുലറില്‍ പറയുന്ന സ്കോര്‍. അനുസരിച്ചും അതോടൊപ്പം ഇന്‍റര്‍വ്യുവിലെ പ്രകടനം അനുസരിച്ചും ഉദ്യോഗാര്‍.ത്ഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കണം. റാങ്ക് ലിസ്റ്റില്‍ നിന്നുമാത്രമേ മാനേജര്‍മാര്‍ നിയമനം നടത്താവൂ. ബിരുദാനന്തര ബിരുദം ഫസ്റ്റ്ക്ലാസ്-20, സെക്കന്‍ഡ് ക്ലാസ്-15, ബി.എഡ് ഫസ്റ്റ്ക്ലാസ്-10, സെക്കന്‍ഡ്ക്ലാസ്-5, സെറ്റ്, എസ്.എല്‍.ഇ.ടി, ജെ.ആര്‍.എഫ്, നെറ്റ്, എം.എഡ്, എം.ഫില്‍-5, പി.എച്ച്.ഡി.-10, അധ്യാപന പരിചയം-5, ഒരേ വിഷയത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും-5, കലാ-കായിക മത്സര മികവ്-5, ദേശീയ മാധ്യമങ്ങളില്‍ രചന-5, കൂടിക്കാഴ്ചയിലെ പ്രകടനം-10 എന്നിങ്ങനെയാണ് വെയിറ്റേജ് മാര്‍ക്ക്. പരമാവധി മാര്‍ക്ക് ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് 80ഉം മറ്റുള്ളവയ്ക്ക് 70ഉം ആയിരിക്കും.

4.ഒഴിവ് സംബന്ധിച്ച് രണ്ട് പ്രമുഖ പത്രങ്ങളില്‍ സംസ്ഥാനതലത്തില്‍ പരസ്യം നല്‍കണം. ഗ്രാമപ്പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകളിലെ നോട്ടീസ് ബോര്‍ഡുകളിലും അറിയിപ്പ് നല്‍കണം. 

5. ഓരോ വിഷയങ്ങള്‍ക്കും മാനേജര്‍മാര്‍ പ്രത്യേകം റാങ്ക് ലിസ്റ്റുകള്‍ തയ്യാറാക്കണം.

6.അപേക്ഷ നല്‍കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് കുറഞ്ഞത് 15 ദിവസത്തെ സമയം നല്‍കണം. കൂടിക്കാഴ്ചാവിവരം രജിസ്‌ട്രേഡ് തപാലില്‍ ഏഴ് ദിവസംമുമ്പ് അറിയിക്കണം. 

7.ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിച്ച മാര്‍ക്കുള്‍പ്പടെയുള്ള റാങ്ക്‌ലിസ്റ്റ് ഇന്‍റര്‍വ്യു ദിവസമോ അടുത്ത ദിവസമോ പ്രസിദ്ധപ്പെടുത്തണം. 

8.കെ.ഇ.ആര്‍. യോഗ്യത പ്രകാരമുള്ള ഉദ്യോഗാര്‍ഥികള്‍ എത്തിയില്ലെങ്കില്‍ പുനര്‍പരസ്യം നല്‍കണം. 

9.സീനിയര്‍ അധ്യാപക തസ്തികകളിലേക്ക് 1:3 അനുപാതത്തില്‍ തസ്തിക മാറ്റത്തിലൂടെ നിയമനം നല്‍കണം. ഇതിനുശേഷം മാത്രമേ നേരിട്ടുള്ള നിയമനം പാടുള്ളൂ. 

10.നിയമനങ്ങളില്‍ പരാതിയുള്ളവര്‍ക്ക് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 15 ദിവസത്തിനുള്ളില്‍ ആര്‍.ഡി.ഡി.മാര്‍ക്കും അല്ലാത്തപക്ഷം അപ്പീല്‍ ഡയറക്ടര്‍ക്കും അപ്പീല്‍ നല്‍കണം. നിയമനം ഡയറക്ടറുടെ അന്തിമതീരുമാനത്തിനു വിധേയമായിരിക്കും.

വ്യവസ്ഥാപിതവും കെ.ഇ.ആര്‍. വ്യവസ്ഥകള്‍ക്കനുസൃതമായുമുള്ള നിയമനങ്ങള്‍മാത്രമേ അംഗീകരിക്കാവൂ എന്ന് ആര്‍.ഡി.ഡി.മാരോടും  സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു. യോഗ്യതയില്ലാത്തവരെയും അക്കാദമിക് നിലവാരമില്ലാത്തവരെയും ഒരു മാനദണ്ഡവുമില്ലാതെ മാനേജ്‌മെന്‍റുകള്‍ നിയമിക്കുന്നത് ഒഴിവാക്കാനാണ് സര്‍ക്കുലര്‍. ഇറക്കിയിട്ടുള്ളത്.
സര്‍ക്കുലര്‍. കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ...
സര്‍ക്കാര്‍ പ്രതിനിധിയുടെ ചുമതല സംബന്ധിച്ചുള്ള സര്‍ക്കുലര്‍. കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ...
ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ...

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.