കഴിഞ്ഞ രണ്ട് വര്‍ഷമായി അനുവദിച്ച അധിക ബാച്ചുകളിലെ അധ്യാപക ഒഴിവുകളിലേക്ക് അപ്പോള്‍ തന്നെ നിയമനം നടന്നിരുന്നു. പലരും ലക്ഷങ്ങള്‍ നല്‍കിയാണ് ജോലിക്ക് കയറിയതും. പലയിടത്തും ശരാശരി 25 ലക്ഷം രൂപ വരെയാണ് നിയമനത്തിനായി ഓരോരുത്തരും നല്‍കിയത്.
പുതിയ ഉത്തരവിനെ വിദ്യാഭ്യാസമന്ത്രി തന്നെ തള്ളിപ്പറഞ്ഞു.
കേശവേന്ദ്ര കുമാർ ഐ.എ.എസ്
ഹയർസെക്കണ്ടറി ഡയറക്ടർ
|
അധിക ബാച്ചുകള്‍ അനുവദിച്ചപ്പോള്‍ താത്കാലികമായി മാത്രമെ അധ്യാപക നിയമനം നടത്താവൂയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ സാങ്കേതികമായി സര്‍ക്കാരിന്റെ നിലപാട് ശരിയുമാണ്.
ഈ നിബന്ധനകള്‍ക്കനുസൃതമായി നിയമനം നടത്തിയാല്‍ സാധാരണ എയ്ഡഡ് സ്‌കൂളില്‍ നടക്കുന്നതുപോലെ മാനേജ്‌മെന്‍റ് ഉദ്ദേശിക്കുന്നവര്‍ക്ക് നിയമനം ലഭിക്കണമെന്നില്ല. പ്രത്യേകിച്ചും അഭിമുഖത്തിന് 10 മാര്‍ക്ക് മാത്രമെ സ്വാതന്ത്ര്യത്തോടെ നല്‍കാനാവൂ എന്നതിനാല്‍. മാനേജ്‌മെന്‍റുകള്‍ ഇതിനെതിരെ രംഗത്തുവരുമെന്ന കാര്യത്തില്‍ സംശയമില്ല.
എന്നാല്‍ മാനേജ്‌മെന്‍റുകളുടെ അവകാശത്തില്‍ കൈവെച്ചിട്ടില്ലെന്നതാണ് സര്‍ക്കാരിന്‍റെ നിലപാട്. നിയമനം നടത്താനുള്ള അധികാരം മാനേജ്‌മെന്‍റുകള്‍ക്ക് തന്നെയാണ്. മെറിറ്റ് ഉറപ്പാക്കാനും നിയമനത്തിലെ അഴിമതി തടയാനുമുള്ള വ്യവസ്ഥകള്‍ മാത്രമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചതെന്നാണ് സര്‍ക്കാരിന്‍റെ വാദം.
ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ഉത്തരവില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കാനുള്ള സാധ്യത കുറവാണ്. അഥവാ ഉറച്ചുനിന്നാല്‍ അധിക ബാച്ചുകളില്‍ നിയമിതരായ 2000- ലധികംപേര്‍ക്ക് ഇത് ബാധകമാക്കാതെ ഭാവിയില്‍ വരുന്ന ഒഴിവുകളില്‍ മാത്രമേ ഇതനുസരിച്ച് നിയമനം നടത്താവൂയെന്നാണ് അധ്യാപക സംഘടനകള്‍ ആവശ്യപ്പെടുന്നത്.
സര്‍ക്കുലര്‍. കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ...
No comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.