Sunday, 14 July 2013

KVPY പ്രഗത്ഭരായ കുട്ടികൾക്ക് ഫെലോഷിപ്പുകൾ നൽകുന്നു.

കെ.വി.പി.വൈ (കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന) അടിസ്ഥാനശാസ്ത്രവിഷയങ്ങളിൽ പ്രഗത്ഭരായ കുട്ടികക്ക് ഫെലോഷിപ്പുക നകുന്നു.
കേന്ദ്രസർക്കാരിൻറെ ശാസ്ത്രസാങ്കേതികവകുപ്പാണ് ഫെലോഷിപ്പുകൾ നൽകുന്നത്.പ്രതിമാസം 5000/- മുതൽ 7000/- രൂപ വരെയാണ് ഫെലോഷിപ്പ് അനുവദിക്കുന്നത്. ഇതുകൂടാതെ വാഷിക ഫെലോഷിപ്പുകളും അനുവദിക്കുന്നു. പ്ലസ് വണ്‍, ഒന്നാം വർഷ ബി.എസ്.സി/എം.എസ്/ബി.സ്റ്റാറ്റ്/ബി.മാത്സ്/ഇൻറഗ്രേറ്റഡ് എം.എസ്.സി./എം.എസ്. പഠിക്കുന്നവർക്ക് അപേക്ഷിക്കാം.
പല സ്ട്രീമുകളായിട്ടാണ് ഫെലോഷിപ്പുകൾക്ക് പരിഗണിക്കുന്നത്.

സ്ട്രീം SA -  2013-14 വഷത്തി പ്ലസ് വണ്‍ (സയൻസ്) പഠിക്കുന്നവർ. പത്താം ക്ലാസി ഗണിതശാസ്ത്രവിഷയങ്ങൾക്ക് 80% മാർക്കുണ്ടാവണം. എസ്.സി/എസ്.ടി വിഭാഗത്തിന് 70% മതി. തുടർന്നും ശാസ്ത്രവിഷയങ്ങൾ പഠിക്കുന്നവരായിരിക്കണം.

സ്ട്രീം SX -  2013-14 വഷത്തി പ്ലസ്ടു (സയൻസ്) പഠിക്കുന്നവരും തുടർന്ന് അടിസ്ഥാനശാസ്ത്രവിഷയങ്ങളിൽ ബിരുദം എടുക്കാൻ ഉദ്ദേശ്ശിക്കുന്നവരുമായിരിക്കണം. പത്താം ക്ലാസി ഗണിതശാസ്ത്രവിഷയങ്ങൾക്ക് 80% മാർക്കുണ്ടാവണം. എസ്.സി/എസ്.ടി വിഭാഗത്തിന് 70% മതി.

സ്ട്രീം SB -  2013-14 ഷത്തി ഒന്നാം വർഷ ബി.എസ്.സി/എം.എസ്/ബി.സ്റ്റാറ്റ്/ബി.മാത്സ്/ഇൻറഗ്രേറ്റഡ് എം.എസ്.സി./എം.എസ്. പഠിക്കുന്നവർ.  പ്ലസ്ടുവിന് ശാസ്ത്രവിഷയങ്ങൾക്ക് 60% മാർക്കുണ്ടാവണം. എസ്.സി/എസ്.ടി വിഭാഗത്തിന് 50% മതി.



അപേക്ഷാഫീസ് 500/- രൂപ. എസ്.ബി.ഐയുടെ ഏതെങ്കിലും കോർബാങ്കിംഗ് ശാഖയിലൂടെ " Kishore Vaigyanik Protsahan Yojana (KVPY) A/c.No.10270577392 "അക്കൌണ്ടിൽ അടക്കാവുന്നതാണ്. എസ്.സി/എസ്.ടി വിഭാഗത്തിന് ഫീസില്ല.
അപേക്ഷ ഓണ്‍ലൈനായോ തപാൽ മുഖേനയോ സമപ്പിക്കാം.
ണ്‍ലൈനായി അപേക്ഷ സമപ്പിക്കാ ഇവിടെ ക്ലിക്ക് ചെയ്യൂ. അവസാന തീയതി - 29 ആഗസ്റ്റ് 2013
തപാൽ മുഖേന  അപേക്ഷ സമപ്പിക്കാൻ അപേക്ഷാഫോം  കെ.വി.പി.വൈ വെബ്സൈറ്റിൽനിന്നും ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച്
The Convener,
Kishore Vaigyanik Protsahan Yojana (KVPY),
Indian Institute of Science, Bangalore - 560 012 
എന്ന വിലാസത്തിൽ അയയ്ക്കണം.
അവസാന തീയതി - 02 സെപ്റ്റംബ 2013
കെ.വി.പി.വൈ വെബ്സൈറ്റ് സന്ദശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

1 comment:

Unknown said...

JEE മുഖേനയല്ലാതെ പ്രമുഖ ഗവേഷണ സ്ഥാപനമായ ഐസറുകളിൽ പ്രവേശനത്തിന് KVPY ഉപയോഗപ്പെടും.

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.