Saturday, 31 August 2013

ശമ്പളത്തിന്റെ 50% അഡ്വാൻസ്......

സർക്കാർ ജീവനക്കാർക്ക് ഇത്തവണ ഓണം അഡ്വാൻസായി ശമ്പളത്തിന്റെ 25% മാത്രം നൽകിയാൽ മതിയെന്ന മുൻതീരുമാനം സർക്കാർ തിരുത്തി. അനിയന്ത്രിത വിലക്കറ്റത്തിനുമുൻപിൽ മാസശമ്പളം ഒന്നിനുംതികയാതെ വരുന്ന ഓണക്കാലത്ത് അഡ്വാൻസുകൂടി വെട്ടിക്കുറച്ചത് സർക്കാർ ജീവനക്കാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പുതിയ തീരുമാനം അനുസരിച്ച് ശമ്പളത്തിന്റെ 50% അഡ്വാൻസായി ലഭിക്കും. ഇതുസംബന്ധിച്ചുള്ള ധനവകുപ്പിന്റെ ഉത്തരവ് ഇറങ്ങി. അഡ്വാൻസ് തുക അടുത്ത മാസത്തെ ശമ്പളത്തിൽനിന്നും തിരിച്ചുപിടിക്കും.

ഓണം അഡ്വാൻസ് 50% ആയി ഉയർത്തിക്കൊണ്ടുള്ള ധനവകുപ്പിന്റെ ഉത്തരവ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ......

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.