Monday, 23 September 2013

ലോക ബഹിരാകാശവാരം ഒക്ടോബർ 4 മുതൽ 10 വരെ.

ലോക ബഹിരാകാശവാരം ആഗോള തലത്തിൽ സംഘടിപ്പിക്കുന്ന ഒരു ജ്യോതിശാസ്ത്ര സംരംഭമാണ്. ഒക്ടോബർ 4 ന് ആരംഭിക്കുന്ന ആഘോഷപരിപാടികൾ ഒക്ടോബർ 10 വരെ നീണ്ടുനിൽക്കും. ഈ രണ്ടു തീയതികൾക്കും ജ്യോതിശാസ്ത്ര ചരിത്രത്തിൽ ഉള്ള പ്രാധാന്യം അധികമാർക്കും അറിയാൻ വഴിയില്ല.
1957 ഒക്ടോബർ 4നാണ് മനുഷ്യനിർമിതമായ ആദ്യ ബഹിരാകാശ പേടകം സ്പുട്നിക്-1 വിക്ഷേപിച്ചത്. ഇതില്നിന്നും അല്പം വ്യത്യസ്തമാണ് ഒക്ടോബർ 10ൻറെ പ്രത്യേകത. 1967 ഒക്ടോബർ 10നാണ് ബഹിരകസസംബന്ധമായ ഉടമ്പടി നിലവില വരുന്നത്. ചന്ദ്രൻ ഉൾപെടെയുള്ള ബഹിരാകാശ വസ്തുക്കൾ സമാധാനപരമായി മാത്രം ഗവേഷണം നടത്തുന്നതിന് ഇത് വ്യവസ്ഥ ചെയ്യുന്നു.
1999 ഡിസംബർ 6ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭഅംഗീകരിച്ച പ്രമേയം അനുസരിച്ച് ഒക്ടോബർ 4 മുതൽ 10വരെ ഒരാഴ്ചക്കാലം ലോക ബഹിരാകാശവാരമായി ആചരിക്കാൻ തീരുമാനിച്ചു. മനുഷ്യൻറെ നന്മയ്ക്കായി ജ്യോതിശാസ്ത്രം നൽകിയ സംഭാവനകളുടെ ഓർമപുതുക്കലാണ് ഓരോ
ബഹിരാകാശവാരവും. 
ഓരോ വർഷത്തെയും ബഹിരാകാശവാരാഘോഷത്തിന് ഓരോ മുദ്രാവാക്യമുണ്ട്! ലോക ബഹിരാകാശവാരത്തിനായുള്ള അസോസിയേഷനിലെ ഡയറക്ടർമാരും ഐക്യരാഷ്ട്ര സഭയുടെ ബഹിരാകാശ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഓഫീസും കൂടിയാലോചിച്ചാണ് ഈ മുദ്രാവാക്യം തീരുമാനിക്കുന്നത്. "Exploring Mars, Discovering Earth" (ചന്ദ്രഗവേഷണം ഭൂമിയെ കണ്ടെത്താൻ ) എന്നാണ് ഈ വർഷത്തെ മുദ്രാവാക്യം.

ലോകം മുഴുവൻ ഈ ആഘോഷങ്ങളിൽ പങ്കുചേരുന്നു. കേരളത്തിലും ആഘോഷങ്ങളുണ്ട്‌ കേട്ടോ. തിരുവനന്തപുരം ജില്ലയിലെ തുമ്പയിൽ സ്ഥിതിചെയ്യുന്ന വിക്രം സാരാഭായി സ്പേസ് സെൻറർ വിപുലമായ ആഘോഷപരിപാടികൾ ഒരുക്കുന്നുണ്ട്. ഇതിൻറെ ഭാഗമായി ഉപന്യാസ, ക്വിസ് മത്സരങ്ങൾ സ്കൂളുകളിൽ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ തുമ്പയിൽ സൗജന്യമായി സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണവും കാണാം. വിക്രം സാരാഭായി സ്പേസ് സെൻറർ ലോകബഹിരകാശവാര വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.കൂടുതൽ ഉപകാരപ്രദമായ ലിങ്കുകൾ ബ്ലോഗിന്റെ വലതുവശത്തുള്ള Downloads... ലിങ്കിൽ നല്കിയിട്ടുണ്ട്. ലോകം മുഴുവൻ നടക്കുന്ന പരിപാടികളുടെ വിവരവും അതിൽ ലഭിക്കും. കേരളത്തിൽ ഒട്ടേറെ സ്ഥലങ്ങളില നടക്കുന്ന വിവരവും ഇതിലുണ്ട്.ഈ സുവർണാവസരം കൂട്ടുകാർ പാഴാക്കില്ലെന്ന് വിശ്വസിക്കുന്നു.
                                                                 വിഷ്ണുപ്രസാദ്‌...

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.