ദേശീയതലത്തില്‍ യു.ജി.സി. നടത്തുന്ന അധ്യാപകയോഗ്യതാ പരീക്ഷയായ 'നെറ്റി'ന്റെ വിജയമാനദണ്ഡം മാറ്റിയ നടപടി സുപ്രീംകോടതി ശരിവെച്ചു. മാനദണ്ഡം മാറ്റിയ നടപടി റദ്ദാക്കിക്കൊണ്ട് കേരള ഹൈക്കോടതിയുൾപ്പെടെ രാജ്യത്തെ 11 ഹൈക്കോടതികൾ പുറപ്പെടുവിച്ച വിധിക്കെതിരെ യു.ജി.സി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. പരീക്ഷയുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ യു.ജി.സിക്ക് അധികാരമുണ്ടെന്നും വിജ്ഞാപനത്തില്‍ ഇക്കാര്യം വ്യക്തമാണെന്നും ഉത്തരവില്‍ പറയുന്നു.
2012 ജൂണ്‍ 24ന് യു.ജി.സി. നടത്തിയ പരീക്ഷയാണ് തര്‍ക്കത്തിനിടയാക്കിയത്. വിജ്ഞാപനമനുസരിച്ച് ജനറല്‍ വിഭാഗത്തില്‍ ഒന്നും രണ്ടും പേപ്പറുകള്‍ക്ക് 40 ശതമാനവും മൂന്നാം പേപ്പറിന് 50 ശതമാനവും മാര്‍ക്കാണ് അധ്യാപകയോഗ്യത നേടാനുള്ള മാനദണ്ഡം. മൂന്നു പേപ്പറുകള്‍ക്ക് വെവ്വേറെ നിശ്ചയിച്ച മിനിമം മാര്‍ക്കിന് പുറമെ എല്ലാ പേപ്പറുകള്‍ക്കും കൂടി 65 ശതമാനം മൊത്തം മിനിമം മാര്‍ക്ക് വേണമെന്ന അധിക വ്യവസ്ഥയാണ് പരീക്ഷയ്ക്കു ശേഷം യു.ജി.സി. കൊണ്ടുവന്നത്.

No comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.