Wednesday, 25 September 2013

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചെലവില്‍ പേര് ചേര്‍ക്കാം

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചെലവില്‍ വോട്ട പട്ടികയി പേര് ചേര്‍ക്കാ അവസരം. ഈ മാസം 29നും അടുത്തമാസം 20നുമാണ് അക്ഷയ കേന്ദ്രങ്ങളില്‍ ഹാജരായി കമ്മീഷന്റെ ചെലവില്‍ വോട്ട പട്ടികയി പേര് ചേര്‍ക്കാ അവസരം നൽകുന്നത്. പേര് ചേര്‍ക്കുന്നതിന് സര്‍ക്കാ നിരക്കായ 22 രൂപ വീതം തിരഞ്ഞെടുപ്പ് കമ്മീഷ അക്ഷയ കേന്ദ്രത്തിന് നല്കും. രാജ്യത്ത് ആദ്യമായാണ് ഇത്തരം ഒരു സംരംഭം. അടുത്ത വര്‍ഷം ജനവരി ഒന്നിന് 18 വയസ്സാകുന്നവര്‍ക്കും ഇപ്പോ പേര് ചേര്‍ക്കാവുന്നതാണ്. ( അതായത്1996 ജനവരി ഒന്നിന് മുമ്പ് ജനിച്ചവ) ഇതിനുള്ള ഓണ്‍ലൈ രജിസ്‌ട്രേഷ 24 (ചൊവ്വാഴ്ച) തുടങ്ങിക്കഴിഞ്ഞു. ഇതുകൂടാതെ
ഒക്ടോബര്‍ 23 വരെ രജിസ്റ്റ ചെയ്യാവിന്നതാണ്. ഇതിനിടെ രണ്ടു ദിവസമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചെലവില്‍ പേര് ചേര്‍ക്കാ അവസരം നല്കുന്നത്. റേഷന്‍കാര്‍ഡ്, കുടുംബാംഗങ്ങളില്‍ ആരുടെയെങ്കിലും തിരിച്ചറിയ കാര്‍ഡ് എന്നിവയാണ് വോട്ടര്‍ പട്ടികയി പേര് ചേര്‍ക്കാ വേണ്ടത്. ഇതിന്റെ പ്രിന്റ് താലൂക്ക് കേന്ദ്രത്തിലെ തിരഞ്ഞെടുപ്പ് വിഭാഗത്തില്‍ എത്തിയതിനുശേഷം വില്ലേജ് ഓഫീസ് മുഖാന്തരം ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് കൈമാറും. ബൂത്ത് ലെവല്‍ ഓഫീസര്‍ വീട്ടിലെത്തി രേഖക പരിശോധിക്കും.

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.