Wednesday, 23 October 2013

സി.ടി.ഇ.ടി ഫെബ്രുവരി 9ന്.

സെൻട്രൽ സ്കൂൾ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് സി.ബി.എസ്.ഇ (സെൻട്രൽ  ബോർഡ് ഓഫ് ഹയർ സെക്കന്ററി എജ്യൂക്കേഷൻ) അപേക്ഷ ക്ഷണിച്ചു. 2014 ഫെബ്രുവരി 19നാണ് പരീക്ഷ. ഒക്ടോബർ 31 വരെ ഓണ്‍ലൈനായി www.ctet.nic.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. കേന്ദ്രീയ വിദ്യാലയം, നവോദയ സ്കൂളുകൾ, കേന്ദ്രഭരണപ്രദേശത്തെ സർക്കാർ സ്കൂളുകൾ എന്നിവിടങ്ങളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ അധ്യാപക നിയമനം ലഭിക്കണമെങ്കിൽ സി.ടി.ഇ.ടി പാസ്സായിരിക്കണം. ഒബ്ജക്ടീവ് മാതൃകയിലുള്ള രണ്ട് പേപ്പറുകളായിട്ടാവും പരീക്ഷ. നെഗറ്റീവ് മാക്കിംഗ് ഉണ്ടായിരിക്കില്ല. പേപ്പർ 1, ഒന്നു മുതൽ അഞ്ചാം ക്ലാസ്സുവരെ പഠിപ്പിക്കുന്നതിനും പേപ്പർ 2 അഞ്ച് മുതൽ എട്ട് വരെ ക്ലാസ്സുകളിൽ പഠിപ്പിക്കുന്നതിനുമാണ്. രണ്ട് തലത്തിലുമുള്ള യോഗ്യത ആവശ്യമുള്ളവർ രണ്ടുപേപ്പറുകളും എഴുതേണ്ടിവരും. ഒരു പേപ്പറിന് അപേക്ഷിക്കാൻ 500 രൂപയാണ് ഫീസ്. എന്നാൽ രണ്ടുപേപ്പറുകളും എഴുതുന്നവർ 800 രൂപ അടച്ചാൽ മതിയാവും. എസ്.സി. /എസ്.ടി. /വികലാംഗ വിഭാഗങ്ങൾക്ക് ഫീസ് യഥാക്രമം 250, 400 എന്നിങ്ങനെയാവും. ഫീസ് ഡെബിറ്റ്/ക്രെഡിറ്റ് കാർഡുപയോഗിച്ചോ സിൻഡിക്കേറ്റ് ബാങ്കിലെ സി.ബി.എസ്.സി.യുടെ അക്കൌണ്ടിൽ നേരിട്ടോ അടക്കാവുന്നതാണ്. പേപ്പർ 1ന് അപേക്ഷിക്കുന്നവർ പ്ലസ്ടു 50 ശതമാനം മാർക്കേടുകൂടി പാസ്സായതിനോടൊപ്പം പ്രാഥമികവിദ്യാഭ്യാസത്തിൽ ഡിപ്ലോമയോ തത്തുല്യയോഗ്യതയോ നേടിയിരിക്കണം. പേപ്പർ 2ന് അപേക്ഷിക്കാൻ ഡിഗ്രിയും പ്രാഥമികവിദ്യാഭ്യാസത്തിൽ ഡിപ്ലോമയും അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ ബിരുദവും ബി.എഡും അതുമല്ലെങ്കിൽ തത്തുല്യയോഗ്യതകളോ ഉണ്ടായിരിക്കണം. ഓണ്‍ലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പ്രിന്റൌട്ട് എടുത്ത് അതിൽ പാസ്പോട്ട് സൈസ് ഫോട്ടോഗ്രാഫ് ഒട്ടിച്ച് ഒപ്പിട്ടതിനുശേഷം ഫീസ് അടച്ച രേഖകൾ സഹിതം Assistant Secretary(CTET), Central Board of Secondary Education, PS-1-2, Institutional Area, IP Extention, Patparganj, Delhi - 110092എന്ന വിലാസത്തിൽ രജിസ്റ്റേർഡ് പോസ്റ്റായി നവംബർ 7നു മുൻപ് എത്തത്തക്കവിധത്തിൽ അയക്കണം. സി.ടി.ഇ.ടി ഒരു യോഗ്യത മാത്രമാണ്. ഇത് ജോലിക്കുവേണ്ടിയുള്ള മത്സരപരീക്ഷയല്ല. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. വിജ്ഞാപനം സ്ഥിതിയുടെ Downloadsൽ കൊടുത്തിട്ടുണ്ട്.

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.