സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം ലഭിക്കുന്ന മലയാളം പഠിച്ചിട്ടില്ലാത്തവര്‍
മലയാളം തുല്യതാ പരീക്ഷ ജയിക്കണമെന്ന വ്യവസ്ഥ സര്‍വീസ് ചട്ടങ്ങളില്‍ ഉള്‍പ്പെടുത്താന്‍
തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് നിലവിലുള്ള വ്യവസ്ഥ
തുടരുമെന്നും അദ്ദേഹം അറിയിച്ചു. പത്താംക്ലാസ്‌വരെയോ അല്ലെങ്കില്‍ പ്ലസ്ടു, ബിരുദതലത്തിലോ
മലയാളം ഒരു വിഷയമായി പഠിച്ചിട്ടില്ലാത്തവര്‍ക്കാണിത്. ഇവര്‍ സര്‍ക്കാര്‍ സര്‍വീസില്‍
നിയമനം ലഭിച്ചാല്‍ എന്‍ട്രി കേഡറില്‍ പ്രൊബേഷന്‍ പൂര്‍ത്തീകരിക്കാന്‍ മലയാളംമിഷന്റെ
കീഴിലുള്ള സീനിയര്‍ ഹയര്‍ ഡിപ്ലോമയുടെ ഭാഗമായ തുല്യതാപരീക്ഷ പാസ്സാവേണ്ടതുണ്ട്.. ഈ
വ്യവസ്ഥ കെ.എസ്.എസ്.ആറില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തുല്യതാ പരീക്ഷയുടെ
പാഠ്യപദ്ധതി, പരീക്ഷാസമ്പ്രദായം എന്നിവ പി.എസ്.സി. തീരുമാനപ്രകാരമായിരിക്കും. ഇതുസംബന്ധിച്ച്
പി.എസ്.സി. നല്‍കിയ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. തമിഴ്, കന്നഡ എന്നീ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക്
നിയമനം ലഭിച്ച് പത്ത് വര്‍ഷത്തിനകം മലയാളം പരീക്ഷ വിജയിക്കണമെന്ന കെ.എസ്.എസ്.ആറിലെ
ഇപ്പോഴത്തെ വ്യവസ്ഥ തുടരും.
No comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.