Thursday, 31 October 2013

സിവില്‍ സര്‍വീസ് നിയമനത്തിന് ബോര്‍ഡ് വേണം: സുപ്രീം കോടതി

സിവില്‍ സര്‍വീസിലേക്കുള്ള നിയമനത്തിന് ബോര്‍ഡ് സ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി.  മൂന്നുമാസത്തിനകം കേന്ദ്രസര്‍ക്കാ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം. ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നിയന്ത്രിക്കുന്നത് ബോര്‍ഡായിരിക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള നിമയനങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം ബോര്‍ഡുക സ്ഥാപിക്കണം. കേന്ദ്രത്തില്‍ കാബിനറ്റ് സെക്രട്ടറിയുടെയും സംസ്ഥാനങ്ങളി ചീഫ് സെക്രട്ടറിമാരുടെയും കീഴിലായിരിക്കും ബോര്‍ഡ് പ്രവര്‍ത്തിക്കുക. ഇവര്‍ അധ്യക്ഷരായി സമിതിക രൂപീകരിക്കണം. കൂടാതെ, ഉദ്യോഗസ്ഥരുടെ ഓരോപദവിയിലുമുള്ള കാലാവധി നേരത്തെതന്നെ നിശ്ചയിക്കണം. ഇത് അഴിമതിയും കെടുകാര്യസ്ഥതയും തടയാന്‍ സഹായകമാകും. ഓരോ പദവിയിലും മൂന്നുവര്‍ഷം എന്നത് അഭികാമ്യമാകും. രാഷ്ട്രീയ പ്രവര്‍ത്തകരുടെയോ മന്ത്രിമാരുടെയോ വാക്കാലുള്ള നിര്‍ദ്ദേശങ്ങ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. കീഴുദ്യോഗസ്ഥര്‍ക്കും വാക്കാലുള്ള നിര്‍ദ്ദേശങ്ങ നല്‍കരുത്. ഏതു നിര്‍ദ്ദേശവും എഴുതിനല്‍കിയാ മാത്രം നടപടികള്‍ സ്വീകരിക്കുക. വിവരാവകാശനിയമം നിലവിലുള്ള സാഹചര്യത്തില്‍ ഇതുവളരെ പ്രധാനമാണെന്നും കോടതി പറഞ്ഞു. സിവില്‍ സര്‍വീസ് നിയമനം സുതാര്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുന്‍ ക്യാബിനറ്റ് സെക്രട്ടറി ടി.ർ.എസ് സുബ്രമണ്യവും സംഘവും നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി ഇക്കാര്യം പറഞ്ഞത്. ഭരണമാറ്റമുണ്ടാകുമ്പോള്‍ ഉദ്യോഗസ്ഥതലത്തിലുണ്ടാകുന്ന കൂട്ടത്തോടെയുള്ള സ്ഥലംമാറ്റങ്ങള്‍ക്കെതിരെ ഇത്തരമൊരു നിയമനടപടി വേണമെന്ന് ഹര്‍ജിയി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണന്‍ അടങ്ങിയ ബഞ്ചാണ് ചരിത്രപരമായ വിധി പ്രഖ്യാപിച്ചത്.

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.