ജീ-മെയിൻ-2014 പരീക്ഷയ്ക് (JEE – Joint Entrance Examination) ഓണ്‍ലൈനായി ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. സി.ബി.എസ്.സിയുടെ JEE ബോർഡ് നടത്തുന്ന ഈ പരീക്ഷ എൻ.ഐ.ടികൾ, ഐ.ഐ.ടികൾ, മറ്റ് കേന്ദ്ര സഹായം ലഭിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടുകൾ,
ഇതിൽ സഹകരിക്കുന്ന
സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷയാണ്. BE, B-Tech,
B-Arch, B-Planning ഡിഗ്രി കോഴ്സുകളിലെ പ്രവേശനത്തിനാവും ഇത് ബാധകമാവുക. പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് 60% JEE മാർക്കും 40%
യോഗ്യതാപരീക്ഷയായ പ്ലസ്ടുവിന്റെ മാർക്കും പരിഗണിക്കും. ഐ.ഐ.ടി.
പ്രവേശനത്തിനുള്ള JEE(Advanced) പരീക്ഷയുടെ യോഗ്യതാപരീക്ഷ കൂടിയാണ് JEE (Main). പരീക്ഷ ഓണ്‍ലൈനായും ഓഫ് ലൈനായും
നടത്തും. ഏത് വേണമെന്ന് ഉദ്യോഗാർത്ഥിക്ക്
തീരുമാനിക്കാം. BE, B-Tech കോഴ്സുകളിലേക്ക് പേപ്പർ
ഒന്നും B-Arch, B-Planning കോഴ്സുകളിലേക്ക്
പേപ്പർ രണ്ടുമാണ് എഴുതേണ്ടത്. രണ്ടുവിഭാഗത്തിലും അപേക്ഷിക്കേണ്ടവർ രണ്ടു പേപ്പറും
എഴുതേണ്ടിവരും. പരീക്ഷാ ഫീസ് ചുവടെ....
ഓഫ് ലൈൻ പരീക്ഷ - ഏതെങ്കിലും ഒന്ന്.
General/OBC: ആണ്‍കുട്ടികൾക്ക് Rs.1000/- , പെണ്‍കുട്ടികൾക്ക് Rs.500/- (Girls); SC/ST/PwD: ആണ്‍കുട്ടികൾക്കും
പെണ്‍കുട്ടികൾക്കും Rs.500/-.
ഓഫ് ലൈൻ പരീക്ഷ - രണ്ടു പേപ്പറുകളും ഒരുമിച്ച്.
General/OBC: ആണ്‍കുട്ടികൾക്ക് Rs.1800/- , പെണ്‍കുട്ടികൾക്ക് Rs.900/- (Girls); SC/ST/PwD: ആണ്‍കുട്ടികൾക്കും
പെണ്‍കുട്ടികൾക്കും Rs.900/-.
ഓണ്‍ലൈൻ പരീക്ഷ - പേപ്പർ 1 മാത്രം.
General/OBC: ആണ്‍കുട്ടികൾക്ക് Rs.600/- , പെണ്‍കുട്ടികൾക്ക് Rs.300/- (Girls); SC/ST/PwD: ആണ്‍കുട്ടികൾക്കും
പെണ്‍കുട്ടികൾക്കും Rs.300/-.
പേപ്പർ 1 ഓണ്‍ലൈനായും പേപ്പർ 2 ഓഫ് ലൈനായും.
General/OBC: ആണ്‍കുട്ടികൾക്ക് Rs.1400/- , പെണ്‍കുട്ടികൾക്ക് Rs.700/- (Girls); SC/ST/PwD: ആണ്‍കുട്ടികൾക്കും
പെണ്‍കുട്ടികൾക്കും Rs.700/-.
വിദേശത്ത്
എഴുതുന്നവർക്ക് ഫീസ് വ്യത്യാസമുണ്ട്. ഓണ്‍ലൈനായി മാത്രമേ അപേക്ഷ സമർപ്പിക്കാനാവൂ.
താഴെ പറയുന്ന രീതിയിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
- നിർദ്ദേശങ്ങൾ വായിച്ച് മനസ്സിലാക്കുക.
- ഒപ്പ്, ഫോട്ടോ, ഇടതു കൈയ്യുടെ തള്ളവിരലിന്റെ മുദ്ര എന്നിവ സ്കാൻ ചെയ്ത് കയ്യിൽ കരുതുക. (JPEG Format Only).
- അപേക്ഷ പൂരിപ്പിക്കുക.
- ഒപ്പ്, ഫോട്ടോ, ഇടതു കൈയ്യുടെ തള്ളവിരലിന്റെ മുദ്ര എന്നിവ അപ് ലോഡ് ചെയ്യുക.
- ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിങ് വഴിയോ ഇ-ചെല്ലാൻ വഴിയോ ഫീസ് അടക്കുക.
- Acknowledgement Slip ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കുക.
അപേക്ഷിക്കേണ്ട അവസാന തീയതി - 2013 ഡിസംബർ 26.
അഡ്മിറ്റ് കാർഡ് 01.04.2014 മുതൽ ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
No comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.