Tuesday, 29 April 2014

Paramedical Admission Registration up to May 20

2014ലെ നഴ്സിംഗ്, ഫാ൪മസി, മറ്റ് പാരാമെഡിക്കൽ കോഴ്സുകൾ തുടങ്ങിയവയിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. BSc Nursing, BSc (M.L.T) [മെഡിക്കൽ ലാബ് ടെക്നീഷ്യൻ], BSc Perfusion Technology, BSc Optometry, B.P.T (ഫിസിയോതെറാപ്പി), B.A.S.L.P (ഓഡിയോളജി & സ്പീച്ച് ലാഗ്വേജ് പതോളജി), B.C.V.T (കാ൪ഡിയോ വാസ്കുലാ൪ ടെക്നോളജി), B.Pharm, Pharm D (Doctor of Pharmacy) എന്നീ കോഴ്സുകളിലേക്കാണ് ഇതിലൂടെ അപേക്ഷിക്കാനാവുക.

അപേക്ഷക൪ക്ക് 2014 ഡിസംബ൪ 31നു് 17 വയസ് പൂ൪ത്തിയായിരിക്കണം. അപേക്ഷാഫീസ് ചുവടെ.

ജനറൽ വിഭാഗം - 600 രൂപ, എസ്.സി/ എസ്.ടി - 300 രൂപ

അപേക്ഷ സമ൪പ്പിക്കേണ്ടത് www.lbscentre.in എന്ന വെബ്സൈറ്റിലൂടെയാണ്. നാല് ഘട്ടങ്ങളായാണ് അപേക്ഷിക്കേണ്ടത്. 
ഘട്ടം 1:                                                                                                                  ഈ ഘട്ടത്തിൽ www.lbscentre.in എന്ന വെബ്സൈറ്റിൽ കുട്ടിയുടെ വിവരങ്ങൾ നൽകി രജിസ്റ്റ൪ ചെയ്യണം. അതിനുശേഷം അതിൽ നിന്നും ലഭിക്കുന്ന ചെല്ലാന്റെ പ്രിന്റ് എടുക്കണം.

ഘട്ടം 2:                                                                                                                  ചെല്ലാനുപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഫീസടച്ച് വെബ്സൈറ്റിൽ കൊടുത്ത വിവരങ്ങൾ ശരിയോണോ എന്ന് പരിശോധിച്ചതിനുശേഷം അപേക്ഷയുടെ പ്രിന്റ് മതിയായ രേഖകളോടൊപ്പം LBS സെന്ററിന് അയച്ചുകൊടുക്കണം.

ഘട്ടം 3:                                                                                                                  ഈ ഘട്ടത്തിലാണ് അക്കാഡമിക് ഡേറ്റാഷീറ്റ് അയച്ചുകൊടുക്കേണ്ടത്. യോഗ്യതാപരീക്ഷയുടെ ഫലപ്രഖ്യാപനത്തിനുശേഷമാണ് ഇതു ചെയ്യേണ്ടത്. ഇതോടൊപ്പം മാ൪ക്ക്ലിസ്റ്റിന്റെ പക൪പ്പും അയക്കണം.

ഘട്ടം 4:                                                                                                                  ഈ ഘട്ടത്തിൽ കുട്ടിക്ക് താത്പര്യപ്രകാരമുള്ള ഓപ്ഷൻ രജിസ്ട്രേഷൻ നടത്താവുന്നതാണ്. ഇതിനു മുൻപായി പ്രൊവിഷണൽ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും.

പ്രോസ്പെക്ടസിനും മറ്റു രേഖകൾക്കുമായി ഞങ്ങളുടെ ഡൗൺലോഡ്സ് പേജ്  സന്ദ൪ശിക്കുക.

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.