2014-'15 അദ്ധ്യയനവ൪ഷത്തേക്കുള്ള പ്ലസ് വൺ സ്പോ൪ട്സ് ക്വാട്ടാ അഡ്മിഷൻ 2014 മെയ് 26 മുതൽ ജൂൺ 5 വരെ നടക്കും. അ൪ഹതയുള്ള കുട്ടികൾക്ക് കേരള സ്പോ൪ട്സ് കൗൺസിലിന്റെ വെബ്സൈറ്റായ www.sportscouncil.kerala.gov.in ൽ ലഭ്യമായ ഓൺലൈൻ അപേക്ഷയിലൂടെ രജിസ്ട്രേഷൻ നടത്താവുന്നതാണ്. രജിസ്ട്രേഷനുശേഷം പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റ് എടുത്ത് ആവശ്യമായ അസ്സൽ സ൪ട്ടിഫിക്കറ്റുകളോടൊപ്പം അതാത് ജില്ലകളിലെ സ്പോ൪ട്സ് കൗൺസിൽ ഓഫീസുകളിൽ വെരിഫിക്കേഷനുവേണ്ടി സമ൪പ്പിക്കണം. വെരിഫിക്കേഷൻ കഴിഞ്ഞാൽ ഓരോ കുട്ടിക്കും Sports Register Number ഉള്ള ഒരു സ്കോ൪ കാ൪ഡ് ലഭിക്കും. ഈ നമ്പ൪ ഉപയോഗിച്ച് ഹയ൪സെക്കന്ററി പ്രവേശനത്തിനുള്ള ഏകജാലക സംവിധാനത്തിലൂടെ ഓൺലൈൻ അപേക്ഷ സമ൪പ്പിക്കണം. (ഹയ൪സെക്കന്ററി പ്രവേശനത്തിനുള്ള ഏകജാലക സംവിധാനത്തിലൂടെ ഓൺലൈൻ അപേക്ഷ സമ൪പ്പിക്കുന്നതു സംബന്ധിച്ച വിശദമായ പോസ്റ്റിന് ഇവിടെ ക്ലിക്ക് ചെയ്യൂ.) സ്പോ൪ട്സ് ക്വാട്ട അലോട്ട്മെന്റ് ലിസ്റ്റ് ഹയ൪സെക്കന്ററി പ്രവേശനത്തിനുള്ള ഏകജാലകസംവിധാനത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്. ആദ്യ അലോട്ട്മെന്റ് ജൂൺ 24നും അവസാന അലോട്ട്മെന്റ് ജൂൺ 30നും പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിച്ച് എൻറോൾ ചെയ്യുന്ന കുട്ടികൾ അതാത് സ്കൂൾ പ്രിൻസിപ്പൽമാ൪ക്ക് പ്രസ്തുത സ്കോ൪ കാ൪ഡും ഒറിജിനൽ സ്പോ൪ട്സ് സ൪ട്ടിഫിക്കറ്റുകളും സമ൪പ്പിക്കണം. ബാക്കി അഡ്മിഷൻ നടപടിക്രമങ്ങൾ സ്കൂൾ അധികൃത൪ പൂ൪ത്തിയാക്കുന്നതാണ്.
പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഈ ബ്ലോഗിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്. ആവശ്യമായ കൂടുതൽ വിവരങ്ങൾക്കായി ചുവടെ കമന്റ് ചെയ്യുക.
No comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.