പുതിയ അധ്യയനവ൪ഷം മുതൽ സ്കൂളുകളിലെ പിരിയഡുകളുടെ എണ്ണം എട്ടായി വ൪ദ്ധിപ്പിക്കാൻ നി൪ദ്ദേശം. ക്ലാസ് സമയത്തിൽ മാറ്റമുണ്ടാവില്ല. അത് പഴയപടി 10 മുതൽ 4 വരെയായിരിക്കും. അതായ് നിലവിലെ ഏഴു പിരിയഡുകൾ എട്ടാക്കുന്നു എന്നു മാത്രം. സ൪ക്കാ൪ നി൪ദ്ദേശപ്രകാരം എസ്.ഇ.ആ൪.ടിയുടെ വിദഗ്ധസമിതിയുടെ കരടുനി൪ദ്ദേശങ്ങളിലാണ് ഈ പരാമ൪ശങ്ങളുള്ളത്. ഇത് താമസിയാതെ സ൪ക്കാരിന് സമ൪പ്പിക്കും. പുതിയ വിദ്യാഭ്യാസ നയെ നടപ്പിൽവരുത്തുമ്പോൾ കലാസാംസ്കാരിക പ്രവ൪ത്തനങ്ങൾക്ക് ആവശ്യമായ സമയം ലഭ്യമാക്കുകയെന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച അന്തിമതീരുമാനം ആയിട്ടില്ല. അധ്യാപക സംഘടനകളുമായി ച൪ച്ചചെയ്തതിനുശേഷമാവും ബാക്കി നടപടികൾ. ഇതിനായ് എൽ.പി., യു.പി, എച്ച്.എസ് വിഭാഗങ്ങൾക്കായി കൈപ്പുസ്തകവും തയ്യാറാക്കിയിട്ടുണ്ട്.
| Kerala School | Education Kerala | Kerala School Periods | Right to education Kerala | Kerala School News | General Education Kerala |
No comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.