ഏഴിമല നാവിക അക്കാഡമിയിലെ 10+2 കേഡറ്റ് (B.Tech) എൻട്രി സ്കീം (പെ൪മനന്റ് കമ്മീഷൻ) കോഴ്സിലേക്ക് ഇന്ത്യൻ നേവി അപേക്ഷ ക്ഷണിച്ചു. ആൺകുട്ടികൾക്കാണ് അപേക്ഷിക്കാവുന്നത്. കുറഞ്ഞ പ്രായം 17 വയസ്സ്, കൂടിയ പ്രായം 19 വയസ്സും 6 മാസവും (1995 ജൂലൈ 2നും 1998 ജനുവരി 1നും ഇടയ്ക്ക് ജനിച്ചവ൪, രണ്ട് തീയതികളും ഉൾപ്പെടെ). അപേക്ഷക൪ 10+2 സ്കീമിലുള്ള പ്ലസ് ടുവോ തത്തുല്യ പരീക്ഷയോ Physics, Chemistry, Mathematics (PCM) വിഷയങ്ങൾക്ക് മൊത്തം ശരാശരി 70% മാ൪ക്കും ഇംഗ്ലീഷിന് 50% മാ൪ക്ക് നേടി പാസ്സായിരിക്കണം. കൂടാതെ അപേക്ഷക൪ വിജ്ഞാപനത്തിൽ പറഞ്ഞ പ്രകാരമുള്ള ശാരീരിക യോഗ്യത ഉള്ളവരായിരിക്കണം. ശാരീരിക യോഗ്യതയിൽ യാതൊരുവിധ ഇളവും അനുവദുക്കില്ല. തിരഞ്ഞെടുക്കപ്പെടുന്നവ൪ക്ക് കേഡറ്റുകളായി 4 വ൪ഷത്തെ B.Tech Mechanical Engineering അല്ലെങ്കിൽ B.Tech Electriical Engineering കോഴ്സ് നേവിയുടെ ചിലവിൽ ചെയ്യാവുന്നതാണ്. താമസം, ഭക്ഷണം, പുസ്തകങ്ങൾ തുടങ്ങി എല്ലാ ചിലവുകളും ഇന്ത്യൻ നേവി വഹിക്കുന്നതാണ്. കോഴ്സ് പൂ൪ത്തിയാക്കുന്നവ൪ക്ക് ഡൽഹി ജവഹ൪ലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ B.Tech Degree സ൪ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.2014 ഡിസംബറിലാണ് കോഴ്സ് ആരംഭിക്കുന്നത്.
അപേക്ഷിക്കേണ്ട വിധം :
അപേക്ഷകൾ ഓൺലൈനായി 2014 ജൂൺ 2 മുതൽ 23 വരെ http://www.nausena-bharti.nic.in/ എന്ന വെബ്സൈറ്റിലൂടെ സമ൪പ്പിക്കാവുന്നതാണ്. അപേക്ഷ പൂ൪ത്തിയാക്കിയതിനുശേഷം അപേക്ഷാനമ്പ൪ ലഭിക്കുന്നതാണ്. പൂ൪ണമായ അപേക്ഷയുടെ രണ്ട് പ്രിൻ്റ് എടുക്കേണ്ടതാണ്. ഇതിൽ ഒരു കോപ്പി ആവശ്യമുള്ളിടത്ത് ഒപ്പ് രേഖപ്പെടുത്തിയതിനുശേഷം മറ്റു രേഖകൾ സഹിതം 'Post Box No. 04, Main PO, RK Puram, New Delhi - 110 066' എന്ന വിലാസത്തിൽ അയച്ചുകൊടുക്കണം. സാധാരണ തപാലിലാവണം അപേക്ഷ അയക്കേണ്ടത്. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ, പത്താം ക്ലാസ്സിലെയും പ്ലസ് ടുവിലെയും ഗസറ്റഡ് ഓഫീസ൪ സാക്ഷ്യപ്പെടുത്തിയ സ൪ട്ടിഫിക്കറ്റ്, മാ൪ക്ക് ലിസ്റ്റ് എന്നിവയുടെ പക൪പ്പുകൾ തുടങ്ങിയ രേഖകൾ ഉണ്ടാവണം. അപേക്ഷ പോസ്റ്റ് വഴി ലഭിക്കേണ്ട അവസാന തീയതി 2014 ജൂലൈ 3. കവറിനു മുകളിൽ ‘ONLINE APPLICATION NO. ------- APPLICATION FOR 10+2 CADET (B TECH) ENTRYSCHEME - DEC 2014 COURSE Qualification ------- Percentage ----------- %” എന്ന് എഴുതിയിരിക്കണം. സ്പീഡ് പോസ്റ്റ്/രജിസ്റ്റേ൪ഡ്/ കൊറിയ൪/ ഇ-മെയിൽ വഴിയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
തിരഞ്ഞെടുക്കുന്ന വിധം :
അപേക്ഷകരെ Services Selection Board (SSB) ഇന്റ൪വ്യൂവിന് വിളിക്കും. ബാംഗ്ലൂ൪, ഭോപ്പാൽ, കോയമ്പത്തൂ൪, വിശാഖപട്ടണം എന്നിവിടങ്ങളിൽ എവിടെയെങ്കിലും വച്ച് ആഗസ്റ്റ് മുതൽ നവംബ൪ വരെയുള്ള കാലയളവിലായിരിക്കും ഇന്റ൪വ്യൂ. ഇന്റ൪വ്യൂവിന് രണ്ട് ഘട്ടമുണ്ടാവും. Stage I - Intelligence Tests, Picture Perception and Discussion Tests. ഈ ഘട്ടത്തിൽ അയോഗ്യരാവുന്നവരെ തിരിച്ചയയ്ക്കും. Stage II ൽ Psychological Testing, Group Testing എന്നിവയുണ്ടാവും. ആകെ നാല് ദിവസമാവും ഇന്റ൪വ്യൂ. തിരഞ്ഞെടുക്കപ്പെടുന്നവ൪ മെഡിക്കലും പാസ്സാവണം. അപേക്ഷക൪ ആദ്യമായാണ് ഇന്റ൪വ്യൂവിൽ പങ്കെടുക്കുന്നതെങ്കിൽ Third AC ട്രെയിൻ ടിക്കറ്റിനുള്ള ചിലവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക.
See Notification @ http://www.nausena-bharti.nic.in/pdf/10+2/AdvEnglish.pdf
Apply Online @ http://www.nausena-bharti.nic.in/forthcomingOfficer.php
കൂടുതൽ വിവരങ്ങൾ അറിയാനും പങ്കുവയ്ക്കുവാനും ചുവടെ കമന്റ് ചെയ്യാൻ മറക്കരുത്.
Posted on June 10, 2014.
Indian Navy BTech Entry, Navy Invites Plus Two, Officer Entry Indian Navy, Ezhimala Naval Academy, Indian Navy, 10+2 Entry Indian Navy, Officer in Indian Navy, Naval Academy, After Plus Two
No comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.