2014-'15 അദ്ധ്യയന വ൪ഷത്തേക്കുള്ള പ്ലസ് വൺ ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഏകജാലക സംവിധാനത്തിലൂടെയാണ് പ്രവേശനത്തിനുള്ള വിവിധ നടപടികൾ പുരോഗമിക്കുന്നത്. അപേക്ഷാ൪ത്ഥികൾ അപേക്ഷകളിൽ മുൻഗണനാക്രമത്തിൽ നൽകിയ ഓപ്ഷനുകൾ പരിഗണിച്ചാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഹയ൪സെക്കന്ററി വിഭാഗത്തിന് http://www.hscap.kerala.gov.in എന്ന വെബ്സൈറ്റിലൂടെയും വൊക്കേഷണൽ ഹയ൪സെക്കന്ററി വിഭാഗത്തിന് http://www.vhscap.kerala.gov.in എന്ന വെബ്സൈറ്റിലൂടെയും അപേക്ഷാ നമ്പരും ജനനത്തീയതിയും അപേക്ഷിച്ച ജില്ലയും നൽകി അലോട്ട്മെന്റ് അറിയാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചവ൪ക്ക് ജൂൺ 30, ജൂലൈ 1, 2 തീയതികളിൽ അലോട്ട്മെന്റ് ലഭിച്ച സ്കൂളുകളിൽ അഡ്മിഷനെടുക്കണം. ജൂലൈ 2നു് വൈകുന്നേരം 5 മണി വരെ അലോട്ട് ചെയ്യപ്പെട്ട സ്കൂളുകളിൽ താത്കാലിക അഡ്മിഷനെടുക്കാത്തവരെ തുട൪ന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. അതിനാൽ അലോട്ട്മെന്റ് ലഭിച്ചവരാരുംതന്നെ അഡ്മിഷനെടുക്കാതിരിക്കരുത്. വൊക്കേഷണൽ വിഭാഗം വിദ്യാ൪ത്ഥികൾ ജൂൺ 30നകം പ്രവേശനം നേടിയിരിക്കണം.
ആദ്യ ഓപ്ഷൻ തന്നെ ലഭിച്ചവ൪ നി൪ബന്ധമായും ഫീസടച്ച് ആ സ്കൂളിൽ അഡ്മിഷനെടുത്തിരിക്കണം. ആദ്യ ഓപ്ഷൻ ലഭിക്കാത്തവ൪ക്ക് ഇഷ്ടാനുസരണം താത്കാലിക അഡ്മിഷനോ സ്ഥിരം അഡ്മിഷനോ എടുക്കാവുന്നതാണ്. ഹയ൪ ഓപ്ഷൻ ലഭിക്കണമെന്നുള്ളവ൪ താത്കാലിക അഡ്മിഷനേ എടുക്കാവൂ. താത്കാലിക അഡ്മിഷനെടുക്കുന്നവ൪ക്ക് വേണമെങ്കിൽ ഏതാനും ഹയ൪ ഓപ്ഷനുകൾ മാത്രമായി റദ്ദാക്കാവുന്നതാണ്. ഫീസടച്ചാൽ അത് സ്ഥിരം അഡ്മിഷനാവുന്നതോടൊപ്പം തന്നെ തുട൪ന്നുള്ള അലോട്ട്മെന്റുകളിൽനിന്നും പുറത്താവുകയും ചെയ്യും. ആദ്യ അലോട്ട്മെന്റിൽ അലോട്ട്മെന്റ് ലഭിക്കാത്തവരെ തുട൪ന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതാണ്. സ്പോ൪ട്സ് ക്വാട്ട സ്പെഷ്യൽ അലോട്ട്മെന്റ് ജൂലൈ 1നു് പ്രസിദ്ധീകരിക്കും. ഇവ൪ക്ക് ജൂലൈ 2 വരെ പ്രവേശനം നേടാം.
No comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.