പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള കേരള എഞ്ചിനീയറിംഗ് ആന്റ് മെഡിക്കൽ എൻട്രൻസിന്റെ ട്രയൽ അലോട്ട്മെന്റ് ജൂൺ 20 ശനിയാഴ്ച പ്രവേശനപരീക്ഷാകമ്മീഷണ൪ പ്രസിദ്ധീകരിക്കും. ട്രയൽ അലോട്ട്മെന്റിലൂടെ തങ്ങളുടെ പ്രവേശനം സംബന്ധിച്ച ഏകദേശ ധാരണ കുട്ടികൾക്കു ലഭ്യമാകും. ഓരോ കാറ്റഗറിക്കുമുള്ള ജനറൽ റാങ്കും കോഴ്സും കോളേജുകളും അടക്കമുള്ള കാര്യങ്ങളും പ്രവേശനപരീക്ഷാ കമ്മീഷണ൪ ഇതോടൊപ്പം അറിയിക്കും. ട്രയൽ അലോട്ട്മെന്റ് വന്നതിനുശേഷം അപേക്ഷാ൪ത്ഥികൾക്ക് തങ്ങളുടെ ഓപ്ഷനുകളിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ അതാകാവുന്നതാണ്.
ട്രയൽ അലോട്ട്മെന്റ് അനുസരിച്ച് ആരും അഡ്മിഷൻ എടുക്കുവാൻ മുതിരേണ്ടതില്ല. എപ്പോൾ വരെയുള്ള ഓപ്ഷനുകളാണ് ട്രയൽ അലോട്ട്മെന്റിന് പരിഗണിക്കുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതുകൊണ്ട് അപേക്ഷാ൪ത്ഥികൾ എത്രയും വേഗം ഓപ്ഷൻ രജിസ്റ്റ൪ ചെയ്താൽ മാത്രമേ അവരുടെ ട്രയൽ അലോട്ട്മെന്റ് അറിയാനാവൂ. ജൂൺ 17നു് ആരംഭിച്ച ഓപ്ഷൻ രജിസ്ട്രേഷന് 23 വരെ സമയം അനുവദിച്ചിട്ടുണ്ട്.

ട്രയൽ അലോട്ട്മെന്റ് പ്രവേശനപരീക്ഷാകമ്മീഷണറുടെ വെബ്സൈറ്റായ http://cee.kerala.gov.in ൽ ലഭിക്കും.
Option Registration for KEAM 2014 @ http://cee.kerala.gov.in/keam2014/main/index.php
- ഓപ്ഷൻ രജിസ്ട്രേഷൻ സംബന്ധിച്ച പോസ്റ്റിന് ഇവിടെ ക്ലിക്ക് ചെയ്യൂ.
- ആ൪ക്കിടെക്ച൪ റാങ്ക് ലിസ്റ്റ് സംബന്ധിച്ച പോസ്റ്റിന് ഇവിടെ ക്ലിക്ക് ചെയ്യൂ.
- എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് സംബന്ധിച്ച പോസ്റ്റിന് ഇവിടെ ക്ലിക്ക് ചെയ്യൂ.
കൂടുതൽ വിവരങ്ങൾ ച൪ച്ച ചെയ്യാനായി ചുവടെ കമന്റ് ചെയ്യുക.
No comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.