കേരള യൂണിവേഴ്സിറ്റി അണ്ട൪ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കുള്ള (UG) ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിനായുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നാം അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കാത്തതും രണ്ടാം അലോട്ട്മെന്റിൽ അലോട്ട്മെന്റ് ലഭിച്ചതുമായ കുട്ടികൾ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അഡ്മിഷൻ ഫീസ് അടയ്ക്കേണ്ട ചെല്ലാന്റെ പ്രിന്റ് എടുത്ത് എസ്.ബി.ടിയുടെ ഏതെങ്കിലും ശാഖയിലൂടെ ഫീസടയ്ക്കണം. ജനറൽ വിഭാഗത്തിന് 1360 രൂപയും എസ്.സി./എസ്.ടി വിഭാഗങ്ങൾക്ക് 600 രൂപയുമാണ് ഫീസ്. അഡ്മിഷൻ ഫീസ് അടച്ച വിവരം ഓൺലൈനായി വെബ്സൈറ്റിൽ ജൂൺ 20 വൈകുന്നേരം 5 മണിക്കുമുൻപായി രേഖപ്പെടുത്തണം. ഇത്തരത്തിൽ വിവരം നൽകാത്തവരെ തുട൪ന്നുള്ള അലോട്ട്മെന്റുകളിൽനിന്നും ഒഴിവാക്കും. അതിനാൽ ഈ അലോട്ട്മെന്റിൽ സംതൃപ്തരല്ലെങ്കിൽക്കൂടി ഫീസടയ്ക്കാതിരിക്കരുത്. അത്തരത്തിലുള്ളവ൪ ഹയ൪ ഓപ്ഷൻ നീക്കം ചെയ്യാതിരുന്നാൽ മതിയാകും.
ഒന്നാം അലോട്ട്മെന്റിൽ അലോട്ട്മെന്റ് ലഭിച്ച് ഫീസ് അടച്ചവ൪ വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല. ഒന്ന്, രണ്ട് അലോട്ട്മെന്റുകളിൽ സംതൃപ്തരാണെങ്കിൽ അത്തരം അപേക്ഷക൪ക്ക് 20നു് വൈകുന്നേരം 5 മണി വരെ ഹയ൪ ഓപ്ഷനുകൾ നീക്കം ചെയ്യാം. ഹയ൪ ഓപ്ഷൻ നിലനി൪ത്തുന്നവ൪ക്ക് അടുത്ത അലോട്ട്മെന്റിൽ അവ ലഭിക്കുകയാണെങ്കിൽ നി൪ബന്ധമായും അത് സ്വീകരിക്കേണ്ടതായി വരും. മൂന്ന് അലോട്ട്മെന്റുകൾ കഴിഞ്ഞ ശേഷമേ അപേക്ഷാ൪ത്ഥികൾക്ക് കോളേജിൽ ചേരുന്നതിനുള്ള അലോട്ട്മെന്റ് മെമ്മോ ലബിക്കുകയുള്ളൂ. അതായത് കഴിഞ്ഞ അലോട്ട്മെന്റിലും ഈ അലോട്ട്മെന്റിലും അലോട്ട്മെന്റ് ലഭിച്ചവ൪ മൂന്ന് അലോട്ടമെന്റും കഴിഞ്ഞ ശേഷം മാത്രമേ അതത് കോളേജുകളിൽ ഹാജരായി അഡ്മിഷൻ എടുക്കേണ്ടതുള്ളൂ. അലോട്ട്മെൻറ് വിവരങ്ങൾ admissions.keralauniversity.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷാനമ്പറും പാസ് വേഡും നൽകി ലോഗിൻ ചെയ്യണം.
Know your allotement @ admissions.keralauniversity.ac.in
കൂടുതൽ കാര്യങ്ങൾ ച൪ച്ച ചെയ്യാൻ ചുവടെ കമന്റ് ചെയ്യാൻ മറക്കരുത്.
കൂടുതൽ കാര്യങ്ങൾ ച൪ച്ച ചെയ്യാൻ ചുവടെ കമന്റ് ചെയ്യാൻ മറക്കരുത്.
No comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.