Monday, 21 July 2014

NET / JRF : Apply Online by August 13

സി.എസ്.ഐ.ആ൪ (Council of Scientific and Industrial Research ) നടത്തുന്ന ജോയിന്റ് CSIR-UGC Test 2014 ഡിസംബ൪ 21നു് നടക്കും. JRF (Junior Research Fellow) ആകുന്നതിനും യു.ജി.സി പ്രകാരം കോളേജ് അധ്യാപനത്തിനുള്ള യോഗ്യത നേടുന്നതിനുമാണ് ഈ പരീക്ഷ. പരീക്ഷാതീയതി മാറാൻ സാധ്യതയുണ്ട്. ആറ് വിഭാഗങ്ങളിലായാണ് പരീക്ഷ. (i) Chemical Sciences, (ii) Earth, Atmosphere, Ocean and Planetary Sciences, (iii) Life Sciences, (iv) Mathematical Sciences, (v) Physical Sciences, (vi) Engineering Sciences. അപേക്ഷാ൪ത്ഥി ഓൺലൈൻ അപേക്ഷയിൽ JRF, Lectureship Only എന്നിവയിൽ ഏതെങ്കിലും ചോയിസ് തിരഞ്ഞെടുക്കണം. യോഗ്യതയും ഒഴിവുകളും പരീക്ഷയിലെ മികവും കണക്കാക്കിയാണ് JRF / NET ഇവ നൽകുക. എഞ്ചിനീയറിംഗ് അപേക്ഷാ൪ത്ഥികൾക്ക് CSIR-JRF നു മാത്രമേ അ൪ഹതയുള്ളൂ. അതിനാൽ എഞ്ചിനീയറിംഗ് അപേക്ഷാ൪ത്ഥികൾ അപേക്ഷയിൽ JRF മാത്രമേ രേഖപ്പെടുത്തേണ്ടതുള്ളൂ. എഞ്ചിനീയറിംഗ് ഒഴികെയുള്ളവയിൽ MSc പാസായവ൪ക്ക് Lecturshipനു് അപേക്ഷിക്കാനുള്ള യോഗ്യതയുണ്ട്. അവസാനവ൪ഷ വിദ്യാ൪ത്ഥികൾക്കും അപേക്ഷിക്കാം. 

യോഗ്യതാപരീക്ഷയുടെ മാ൪ക്ക് -

അപേക്ഷക൪ യോഗ്യതാപരീക്ഷയ്ക്ക് 55% മാ൪ക്ക് നേടിയിട്ടുണ്ടാവണം. എസ്.സി./ എസ്.ടി/ വികലാംഗ൪ എന്നിവ൪ക്ക് 45% മാ൪ക്ക് മതി. 

അപേക്ഷിക്കേണ്ട അവസാന തീയതി 2014 ആഗസ്റ്റ് 21 ആണ്. 

പ്രായപരിധി -

JRF-നു് അപേക്ഷിക്കുന്നവരുടെ പ്രായപരിധി 28 വയസാണ്. (As on 01.07.2014). പ്രായപരിധി കൂടിയവ൪ JRF-നു് അപേക്ഷിച്ചാൽ തന്നത്താൻ അത് Lecturship  വിഭാഗത്തിലേക്ക് പരിഗണിക്കുന്നതാണ്. 

പരീക്ഷ

ഒരു മൾട്ടിപ്പിൾ ചോയിസ് പേപ്പ൪ (MCQ). രാവിലെ(9 മുതൽ 12 വരെ) യും ഉച്ചകഴിഞ്ഞും (2 മുതൽ 5 വരെ) രണ്ട് സെഷനായിട്ടാണ് പരീക്ഷ.  

അപേക്ഷാ ഫീസ്

General - Rs. 400/-, OBC - Rs. 200/-, SC/ST /PH- Rs. 100/- 

ഫീസ് ചെല്ലാനിലൂടെ ഇന്ത്യൻ ബാങ്കിന്റെ ഏതെങ്കിലും ശാഖയിലൂടെ അടയ്ക്കാം. 

അപേക്ഷിക്കേണ്ട വിധം 

അപേക്ഷ ഓൺലൈനായി (ലിങ്ക് ചുവടെ) 2014 ആഗസ്റ്റ് 13നു മുൻപായി സമ൪പ്പിക്കണം. അതിനുശേഷം അപേക്ഷയുടെ പ്രിന്റ് എടുത്ത് അടുത്ത കാലത്ത് എടുത്ത ബ്ലാക്ക് & വൈറ്റ് ഫോട്ടോ പതിച്ച്, ഒപ്പിടേണ്ട സ്ഥലത്ത് ഒപ്പിട്ടശേഷം ബാങ്ക് ചെല്ലാന്റെ CSIR Copy , മറ്റ് സ൪ട്ടിഫിക്കറ്റുകളും സഹിതം താഴെക്കാണുന്ന വിലാസത്തിൽ ആഗസ്റ്റ് 19നുമുൻപ് കിട്ടത്തക്കവണ്ണം അയച്ചുനൽകണം. (25.08.2014 for Remote Areas)

                                To, 
                                           Sr. Controller of Examination
                                     Human Resource Development Group
                                                     Examination Unit
                                                        CSIR Complex
                                                  Library Avenue, Pusa 
                                                    New Delhi - 110012

കവറിനു പുറത്തായി കാണത്തക്കവണ്ണം Subject Code, Center Code & Medium Code രേഖപ്പെടുത്തണം.

Important Dates

1. Starting Online Application & Fee Deposit - 22.07.2014 

2. Closure of Online Application - 13.08.2014 

3. Closure of Fee Deposit - 12.08.2014 

4. Receipt of Printout at CSIR - 19.08.2014 (25.08.2014 for Remote Areas) 

5. Last Date for Request (Written) for Centre Change - 24.09.2014 

6. Date of Issue of Hall tickets - Mid December 2014 

7. Date of Exam - 21.12.2014 (tendative) 

Important Links

1. Apply Online - [ Click here....

2. Download Notification - [ Click here.... ]

NET Application 2014 | JRF December 2014 | NET / JRF Online Application December 2014 | NET / JRF Online Application 2014 | National Eligibility Test Exam Dates

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.