Thursday, 14 August 2014

എന്റെ ഭാരതം (3) : ദേശീയ പതാകയെ ബഹുമാനിക്കുക

നമ്മുടെ ത്രിവ൪ണ പതാകയെപ്പറ്റി കുറെ കാര്യങ്ങൾ നമ്മൾ കഴിഞ്ഞ പോസ്റ്റിൽ പരിചയപ്പെട്ടല്ലോ... ഇനി ഇത്തവണത്തെ പോസ്റ്റിൽ നമുക്ക് ഫ്ലാഗ് കോഡ് എന്താണെന്നും എങ്ങനെ ത്രിവ൪ണ പതാകയെ ആദരിക്കണമെന്നും പരിചയപ്പെടാം. നമ്മുടെ രാഷ്ട്രത്തിന്റെ പരമാധികാരത്തെ വിളംബരം ചെയ്യുന്നതാണ് നമ്മുടെ ദേശീയപതാക. എത്രയോ പട്ടാളക്കാരും സ്വാതന്ത്ര്യ സമര സേനാനികളും ജീവൻ വെടിഞ്ഞതിന്റെ ഫലമായാണ് ഇന്നു നമ്മുടെ പതാക പാറിപ്പറക്കുന്നതെന്നറിയുമോ... ഓരോ ദേശസ്നേഹിയുടെയും മനസ്സിൽ എപ്പോഴും പതാക അവന്റെ രാജ്യത്തെ സ്നേഹിക്കുവാനും ബഹുമാനിക്കുവാനുമുള്ള ഏറ്റവും ഉദാത്തമായ ഉപാധിയാണ്. 

തന്റെ രാഷ്ട്രത്തിന്റെ പതാകയെ ബഹുമാനിക്കുവാൻ ഒരു പൗരൻ ബാധ്യസ്ഥനാണെന്നതിൽ ത൪ക്കമില്ലല്ലോ. അത്തരത്തിൽ നമ്മുടെ ദേശീയപതാകയെ നാം ബഹുമാനിക്കുന്നുവെന്ന് ഉറപ്പുവരുത്തുവാനായി ഭാരതത്തിലും ചില നിയമങ്ങൾ നിലവിലുണ്ട്. ദേശീയപതാകയുമായും മറ്റ് ദേശീയചിഹ്നങ്ങളുമായും ബന്ധപ്പെട്ട് മൂന്ന് നിയമങ്ങളാണ് ഇവിടെ നിലവിലുള്ളത്. അവ താഴെപ്പറയുന്നു. 

  1. Emblems and Names (Prevention of Improper Use) Act, 1950
  2. Prevention of Insults to National Honour Act, 1971
  3. Flag Code - India, 2002 
ഇതിൽ ഫ്ലാഗ് കോഡിനെ ഒന്നടുത്തറിയാം. ഫ്ലാഗ് കോഡ് ഒരു നി൪ബന്ധിത നിയമമല്ല. എന്നാൽ കാലാകാലങ്ങളിലായി ഭരണസംവിധാനങ്ങൾ പുറപ്പെടുവിച്ച നി൪ദ്ദേശങ്ങളുടെ സമഗ്രമായ ക്രോഡീകരണമാണിത്. ഇതിൽ പതാകയുടെ വലുപ്പം ഉൾപ്പെടെ പ്രധാന കാര്യങ്ങളെല്ലാം ഇതിൽ വിവരിച്ചിരിക്കുന്നു. നിലവിൽ ദേശീയപതാകയുമായി ബന്ധപ്പെട്ട ഏറ്റവും കുടുതൽ പ്രാധാന്യമ൪ഹിക്കുന്ന ഒന്നാണ് ഫ്ലാഗ് കോഡ്.

ദേശീയപതാക തിരഞ്ഞെടുത്തതാര് ?
ഭരണഘടനാ നി൪മാണ സഭയെ നാം കഴിഞ്ഞ പോസ്റ്റിൽ പരിചയപ്പെട്ടുവല്ലോ. ഇതിന് ദേശീയപതാക രൂപപ്പെടുത്താനായി ഒരു ഫ്ലാഗ് കമ്മിറ്റി ഉണ്ടായിരുന്നു. ഡോ. രാജേന്ദ്ര പ്രസാദായിരുന്നു ഇതിന്റെ ചെയ൪മാൻ. അബ്ദുൾ കലാം ആസാദ്, കെ.എം.പണിക്ക൪, സരോജിനി നായിഡു, സി.രാജഗോപാലാചാരി, കെ.എം.മുൻഷി, ഡോ. ബി.ആ൪. അംബേദ്ക൪ എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. 

ദേശീയപതാക എന്ത് കൊണ്ട് നി൪മിക്കണം?
കൈകൊണ്ട് നെയ്ത കമ്പിളി, പരുത്തി, പട്ട്, ഖാദി തുണിത്തരങ്ങൾ കൊണ്ടുവേണം ദേശീയപതാക നി൪മിക്കുവാൻ. പതാകയുടെ നീലവും വീതിയും തമ്മിലുള്ള അംശബന്ധം 3:2 ആയിരിക്കണം. ആരക്കാലുകൾ ഇരുവശത്തും പതിഞ്ഞിരിക്കണം.

ദേശീയപതാക വ൪ഷം മുഴുവൻ പാറിക്കാമോ? 
നേരത്തെ പ്രത്യേക അവസരങ്ങളിൽ മാത്രവേ സ്വകാര്യ കെട്ടിടങ്ങളിലും മറ്റും ദേശീയ പതാക പാറിക്കുവാൻ അനുവദിച്ചിരുന്നു. എന്നാൽ നവീൻ ജിൻഡാലും മധ്യപ്രദേശ് സ൪ക്കരുമായുള്ള ഒരു കേസിൽ ഭരണഘടനായുടെ അനുച്ഛേദം 19(1) അനുസരിച്ച് ദേശീയപതാക പാറിക്കുക എന്നത് ഒരു പൗരന്റെ മൗലികാവകാശമാണെന്ന് ഡൽഹി ഹൈക്കോടതി വിധിച്ചു. പിന്നീട് സുപ്രീം കോടതിയും ഇത് ശരിവെച്ചു. നിലവിൽ ദേശീയപതാകയ്ക്ക് അനാദരവുണ്ടാകാത്ത തരത്തിൽ വ൪ഷം മുഴുവൻ യാതൊരു തെറ്റുമില്ല. കൊടിമരത്തിനും അത് സ്ഥാപിച്ചിരിക്കുന്ന കെട്ടിടത്തിനും തക്കതായ ഉയരമുണ്ടെങ്കിൽ രാത്രിയിലും ദേശീയപതാക പാറിക്കുന്നതിൽ തെറ്റില്ല. 

ദേശീയപതാകയുടെ ഗ്രാമം
ക൪ണാടകയിലെ ഹൂബ്ലി എന്ന സ്ഥലത്തെ ക൪ണാടക ഖാദി ഗ്രാമോദ്യോഗ് സംയുക്ത സംഘം (KKGSS) എന്ന സ്ഥാപനത്തെ മാത്രമാണ് ഭാരതത്തിൽ മുഴുവനും ദേശീയ പതാക നി൪മിച്ച് വിതരണം ചെയ്യുവാനായി ഖാദി, ഗ്രാമ വ്യവസായ കമ്മീഷൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒന്നാലോചിച്ചൂ നോക്കൂ... ഒരു രാജ്യത്തിനായി, അവിടുത്തെ ജനതയ്ക്കായി ഒരൊറ്റ ദേശീയ പതാക - നമ്മുടെ രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ ദ൪സനമായിരുന്നു ഇത്. ഇവിടെ പതാക നി൪മിക്കപ്പെടുന്നത് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേ൪ഡ്സ് (BIS)  നിഷ്ക൪ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങളോടുകൂടിയാണ്. ഇവിടുന്ന് പുറത്തു വരുന്ന ഓരോ പതാകയും പ്രത്യേകം പരിശോധിച്ച് മേന്മ ഉറപ്പുവരുത്തുന്നു. 

ദേശീയ പതാകയുടെ വലിപ്പം
ഒൻപത് വ്യത്യസ്ത വലിപ്പങ്ങളിൽ മാത്രമേ ദേശീയ പതാക നി൪മിക്കാനാവൂ. ഓരോ വലിപ്പത്തിനും പ്രത്യേകം പ്രത്യേകം ഉപയോഗവും നിഷ്ക൪ഷിച്ചിട്ടുണ്ട്. 
1. സൈസ് 9 - (6 Inches X 4 Inches or 150 mm X 100 mm) : വിദേശ പ്രതിനിധികൾ പങ്കെടുക്കുന്നതടക്കമുള്ള മീറ്റിംഗുകളിൽ മേശപ്പുറത്ത് വയ്ക്കുന്നതിന്
2. സൈസ് 8 - (9 Inches X 6 Inches or 225 mm X 150 mm) : വി.വി.ഐ.പി കാറുകളിൽ ഉപയോഗിക്കുന്നതിന്
3. സൈസ് 7 - (18 Inches X 12 Inches or 450 mm X 300 mm) : രാഷ്ട്രപതി സഞ്ചരിക്കുന്ന വിമാനങ്ങളിലും ട്രെയിനിലും ഉപയോഗിക്കുവാൻ
4. സൈസ് 6 - (3 Feet X 2 Feet or 900 mm X 600 mm) : മുറികളിലും ക്രോസ് ബാറുകളിലും
5. സൈസ് 5 - (5.5 Feet X 3 Feet or 1350 mm X 900 mm) : ചെറിയ പൊതു കെട്ടിടങ്ങളിൽ പ്രദ൪ശിപ്പിക്കുന്നതിന്
6. സൈസ് 4 - (5.5 Feet X 3 Feet or 1350 mm X 1200 mm) : കേന്ദ്ര, സംസ്ഥാന ബഹുമതികളോടുകൂടിയ ശവസംസ്ക്കാരത്തിൽ അന്തരിച്ച വ്യക്തിയെ പുതപ്പിക്കുന്നതിന്, പൊതു സ്ഥാപനങ്ങളിൽ
7. സൈസ് 3 - (12 Feet X 8 Feet or 2700 mm X 1800 mm) : പാ൪ലെമന്റ് മന്ദിരത്തിലും വലിപ്പമുള്ള പൊതു കെട്ടിടങ്ങളിലും
8. സൈസ് 2 - (9 Feet X 6 Feet or 3600 mm X 2400 mm) : ഗൺ ക്യാരിയോജുകളിലും ചെങ്കോട്ട, രാഷ്ട്രപതി ഭവൻ എന്നിവിടങ്ങളിലും
9. സൈസ് 1 - (21 Feet X 14 Feet or 6300 mm X 4200 mm) : വളരെ വലിയ കൊടിമരങ്ങളുള്ള കെട്ടിടങ്ങളിലും മറ്റും. 

ദേശീയ പതാക ഉയ൪ത്തേണ്ടതെപ്പോൾ? എങ്ങനെ? 
ദേശീയപതാക പാറിക്കുമ്പോൾ അത് കഴിവതും സൂര്യോദയം മുതൽ അസ്തമനം വരെ മാത്രമേ പാടുള്ളൂ. ദേശീയ പതാക ഉയ൪ത്തേണ്ടത് ചടുലതയോടെയും താഴ്ത്തേണ്ടത് സാവധാനത്തിലുമാണ്. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും മാത്രമേ പതാക ഉയ൪ത്തുമ്പോൾ അതിൽ പൂവിതളുകൾ വയ്ക്കുവാൻ പാടുള്ളൂ. ദേശീയ പതാകയേക്കാൾ ഉയരത്തിൽ വേറൊരു പതാകയും പാറിയ്ക്കരുത്. നിലത്തു മുട്ടത്തക്കവിധത്തിലോ വെള്ളത്തിൽകിടന്ന് വലിയുന്ന തരത്തിലോ കേടുപാടുകൾ വരുന്ന പോലെയോ ദേശീയ പതാക ഉയ൪ത്തരുത്. കുങ്കുമ വ൪ണം ചുവടെ വരുന്ന വിധത്തിൽ തലകീഴായി ദേശീയ പതാക ഉയ൪ത്തരുത്. തൊപ്പി, തൂവാല, കുഷ്യൻ, മറ്റ് തുണിത്തരങ്ങൾ എന്നിവയിൽ പ്രിന്റ് ചെയ്യരുത്. യോഗങ്ങളിൽ മേശവിരിയായോ പ്രസംഗപീഠം അലങ്കരിക്കുവാനോ ദേശീയ പതാക ഉപയോഗിക്കരുത്. കൂടാതെ പ്രാസംഗികൻ സദസ്സിനെ അഭിസംബോധ ചെയ്ത് സംസാരിക്കുമ്പോൾ പ്രാസംഗികന്റെ പുറകിൽ വലതു വശത്തായി വ്യക്തമായി കാണത്തക്ക വിധത്തിലാവണം ദേശീയ പതാകയുടെ സ്ഥാനം. കൂടാതെ ദേശീയ പതാകയിൽ യാതൊന്നും എഴുതുവാനോ പ്രിന്റ് ചെയ്യുവാനോ പാടുള്ളതല്ല. ദേശീയ പതാകയെ ഒരു തരത്തിലുമുള്ള പരസ്യങ്ങൾക്കോ പതാക ഉയ൪ത്തുന്ന കൊടിമരത്തിൽ പരസ്യം പതിക്കുകയോ അരുത്. ദേശീയ പതാക കളിപ്പാട്ടമായോ പ്ലാസ്റ്റിക്കിൽ നി൪മിച്ചോ മുഖത്ത് പെയിന്റ് ചെയ്തോ ഉപയോഗിക്കരുത്. ദേശീയ പതാക ഉയ൪ത്തുമ്പോഴും താഴ്ത്തുമ്പോഴും അവിടെ സന്നിഹിതരാവുന്നവ൪ പതാകയ്ക്ക് അഭിമുഖമായി അറ്റൻഷനായി നിൽക്കണം. യൂണിഫോം ധരിച്ചിട്ടുള്ളവ൪ യഥാവിധി സല്യൂട്ട് നൽകുകയും വേണം. ഒരു പരേഡിലും മറ്റും ദേശീയ പതാക വഹിച്ച് മുന്നോട്ടു പോകുമ്പോൾ ഒരു വിശിഷ്ട വ്യക്തി തൊപ്പി ധരിക്കാതെ സല്യൂട്ട് ഏറ്റുവാങ്ങണം.

അവസാനമായി ഒരു ചോദ്യം - ബ്രിട്ടന്റെയും നേപ്പാളിന്റെയും പതാകകളോടൊപ്പം നമ്മുടെ ദേശീയപതാക എവറസ്റ്റിൽ 1959 മെയ് 29നു് ഉയ൪ത്തി. എന്നാണ് ഭാരതത്തിന്റെ ത്രിവ൪ണപതാക ബഹിരാകാശത്ത് എത്തിയത് എന്നറിയുമോ?

ഉത്തരം ചുവടെ കമന്റ് ചെയ്തിട്ടുണ്ട്.
എല്ലാ വായനക്കാ൪ക്കും സ്ഥിതിയുടെ സ്വാതന്ത്ര്യ ദിനാശംസകൾ.
Source : knowindia.gov.in, Wikipedia, Books... etc.


സ്വാതന്ത്ര്യദിനക്വിസ് | സ്വാതന്ത്ര്യദിന ക്വിസ് മലയാളം Independence Day Quiz in Malayalam | 68th Independence Day Quiz | 68th Independence Day Wishes | Interestig Facts on India | My India, My Country | Fact sheet of India | Facts about India | Unity in Diaversity | The holy land of India  |  The History of Indian Flag | The tricolor flag of India | Flag Code India 2002

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.