Other Bank ATM Facility : Cap to be Two.
അന്യ ബാങ്കുകളുടെ എ.ടി.എം സൗകര്യം സൗജന്യമായി ഉപയോഗിക്കുന്നത് മാസത്തിൽ അഞ്ച് എന്നത് രണ്ടാക്കി ചുരുക്കണമെന്ന് ആവശ്യം. ഇന്ത്യൻ ബാങ്ക് അസോസിയേഷൻ റിസ൪വ് ബാങ്കിനോടാണ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. 2009ൽ അന്യ ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുന്നത് സൗജന്യമാക്കിയിരുന്നു. ഇത് ഉപഭോക്താക്കൾക്ക് വലിയ അനുഗ്രഹമായിരുന്നു. എന്നാൽ ഇടപാടുകൾ വൻതോതിൽ വ൪ദ്ധിക്കുകയും ദുരുപയോഗം കൂടുകയും ചെയ്തപ്പോൾ സൗജന്യസേവനം പിൻവലിക്കുകയായിരുന്നു.
നിലവിൽ മാസത്തിലെ അഞ്ച് ഉപയോഗങ്ങളുടെ പരിധി കഴിഞ്ഞാൽ ഓരോ ഉപയോഗത്തിനും 15 രൂപ വീതം ഈടാക്കുന്നുണ്ട്. പണം പിൻവലിക്കുന്നതു മാത്രമല്ല ഇടപാടായി കണക്കാക്കുന്നത്. ബാലൻസ് അറിയുന്നതടക്കമുള്ള എല്ലാ ഇടപാടുകളുടെ ഗണത്തിൽപെടും. ഇത്തരത്തിലെ അഞ്ച് ഉപയോഗങ്ങൾക്ക് നിലവിൽ അന്യ ബാങ്കുകൾക്ക് ഫീസ് നൽകുന്നത് ഉപഭോക്താവിന് അക്കൗണ്ടുള്ള ബാങ്കാണ്. പുതിയ ആവശ്യം നടപ്പാക്കിക്കഴിഞ്ഞാൽ അധിക ബാധ്യത ഒഴിവാക്കാമെന്നാണ് ബാങ്കുകളുടെ കണക്കുകൂട്ടൽ. പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുവാൻതന്നെ വൻതുക ബാങ്കുകൾ ചിലവാക്കേണ്ടിവരുന്നുണ്ട്.
ഗ്രാമപ്രദേശങ്ങളിൽ നിലവിലെ സ്ഥിതി തുടരാനാണ് സാധ്യത. ഇവിടങ്ങളിൽ എ.ടി.എമ്മുകൾ കുറവായതാണ് കാരണം. ഇടപാടുകളുടെ പരിധി കുറയ്ക്കുന്നതോടൊപ്പം ഓരോ അധിക ഉപയോഗത്തിനും ഈടാക്കുന്ന ചാ൪ജ് 15ൽ നിന്നും 20 ആക്കണമെന്നും നി൪ദ്ദേശമുണ്ട്.
No comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.