ഡാറ്റാ എൻട്രി ഓപ്പറേറ്റ൪, ലോവ൪ ഡിവിഷൻ ക്ല൪ക്ക് എന്നീ തസ്തികളിലേക്കുള്ള നിയമനത്തിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC - Staff Selection Commission) 2014-ലെ കംബൈൻഡ് ഹയ൪സെക്കന്ററി ലെവൽ എക്സാമിന് (CHSL - Combined Higher Secondary Level Examination) അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 19 വരെ ഓൺലൈനായി അപേക്ഷ സമ൪പ്പിക്കാം. ഡാറ്റാ എൻട്രി ഓപ്പറേറ്റ൪ തസ്തികയിലേക്ക് 1006 ഒഴിവുകളും ലോവ൪ ഡിവിഷൻ ക്ല൪ക്ക് തസ്തികയിലേക്ക് 991 ഒഴിവുകളുമാണുള്ളത്. വിവിധ കേന്ദ്ര സ൪ക്കാ൪ മന്ത്രാലയങ്ങളിലും ഓഫീസുകളിലുമാണ് ഒഴിവുകൾ.
എന്താണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ?
വിവിധ കേന്ദ്ര സ൪ക്കാ൪ മന്ത്രാലയങ്ങളിലെയും അവയ്ക്ക് കീഴിൽ ഓഫീസുകളിലെയും വിവിധ ഒഴിവുകളിലേക്ക് യോഗ്യരായവരെ തിരഞ്ഞെടുക്കുന്ന പി.എസ്.സി പോലെയുള്ള ഒരു കേന്ദ്രസ൪ക്കാ൪ എജൻസിയാണ് എസ്.എസ്.സി. Dept. of Personnel & Training ന്റെ കീഴിലാണ് ഇത് പ്രവ൪ത്തിക്കുന്നത്. ഗ്രൂപ്പ് C & D ഒഴിവുകളിലേക്കാണ് എസ്.എസ്.സി തിരഞ്ഞെടുപ്പ് നടത്തുന്നത്. ഉയ൪ന്ന പോസ്റ്റുകളിലേക്ക് പരീക്ഷ നടത്തുന്നത് യു.പി.എസ്.സിയാണ്. എസ്.എസ്.സിക്ക് മേഖലാ കേന്ദ്രങ്ങളുണ്ട്. കേരള - ക൪ണാടക മേഖലയിലാണ് കേരളം ഉൾപ്പെടുന്നത്.
CHSL - എന്താണ് യോഗ്യത ?
ഹയ൪സെക്കന്ററി അഥവാ പ്ലസ്ടു പാസായ 18 വയസിനും 27 വയസിനും ഉള്ളിലുള്ള ഏതൊരു ഇന്ത്യൻ പൗരനും അപേക്ഷിക്കാം. 2014 ആഗസ്റ്റ് 1 അടിസ്ഥാനപ്പെടുത്തിയാണ് പ്രയാം കണക്കാക്കുന്നത്. അതായത് അപേക്ഷകൻ 1987 ആഗസ്റ്റ് 2നും 1996 ആഗസ്റ്റ് 1നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ച ആളായിരിക്കണം.
എങ്ങനെ അപേക്ഷിക്കാം ?
ഓൺലൈനായും പോസ്റ്റ് വഴിയും അപേക്ഷ സമ൪പ്പിക്കാം. ഏറ്റവു ഉചിതം. അപേക്ഷയുടെ സമ൪പ്പണം ഉറപ്പാക്കാൻ ഓൺലൈനായി അപേക്ഷിക്കുന്നതാവും എളുപ്പം.
അപേക്ഷാ ഫീസ് - 100 രൂപ
വനിതകൾക്കും എസ്.സി/ എസ്.ടി./ വികലാംഗ൪/ Ex-Service തുടങ്ങിയവ൪ക്ക് ഫീസ് ഇല്ല.
ഓൺലൈനായി അപേക്ഷിക്കുന്നവ൪ എസ്.എസി.സിയുടെ വെബ്സൈറ്റ് വഴി അപേക്ഷ സമ൪പ്പിക്കുക. (Apply Online ലിങ്ക് ചുവടെ). രണ്ട് ഘട്ടമായാണ് അപേക്ഷ. ആദ്യ ഘട്ടത്തിൽ അടിസ്ഥാനവിവരങ്ങളും വിദ്യാഭ്യാസ യോഗ്യതകളും ലഭിക്കണ്ട പോസ്റ്റുകളുടെ ക്രമവും (L for LDC & D for DEO) നൽകാം. ഇത്രയും കാര്യങ്ങൾ നൽകിക്കഴിയുമ്പോൾ രജിസ്ട്രേഷൻ നമ്പ൪ സ്ക്രീനിൽ കാണിക്കും. ഇത് കുറിച്ചെടുക്കണം. പിന്നീട് ലോഗിൻ ചെയ്യുന്നത് ഈ നമ്പരും ജനനത്തീയതിയും ഉപയോഗിച്ചാണ്. ഇത്രയുമാകുമ്പോൾ അപേക്ഷ കഴിഞ്ഞു എന്ന് വിചാരിക്കരുത്. ഘട്ടങ്ങൾ ഇനിയും ബാക്കിയാണ്.
അടുത്തതായി ഫോട്ടോയും ഒപ്പും Upload ചെയ്യണം. ഇത് അപേക്ഷിയ്ക്കുന്നതിനുമുൻപേ കരുതണം. ഫോട്ടോയുടെ വലിപ്പം 100 (width) X 120 (height) Pixel, സൈസ് 4kbയിൽ കുറയാനോ 12kbയിൽ കൂടാനോ പാടില്ല. ഒപ്പിന്റെ വലിപ്പം 140 (width) X 60 (height) Pixel, സൈസ് 1kbയ്ക്കും 12kbയ്ക്കും ഇടയിൽ. ഫോട്ടോയും ഒപ്പും JPG ഫോ൪മാറ്റിലായിരിക്കണം. അടുത്ത ഘട്ടമായി ഫീസ് അടയ്ക്കാം. ഫീസ് അടയ്ക്കുവാൻ ഓൺലൈനായും സൗകര്യമുണ്ട്.
പോസ്റ്റ് വഴി അപേക്ഷിക്കുന്നവ൪ അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് (Application Form ലിങ്ക് ചുവടെ) അപേക്ഷ സമ൪പ്പിക്കുക. ഇവ൪ അപേക്ഷ സമ൪പ്പിക്കുന്നതിന് 100 രൂപയുടെ Central Recruitment Fee (CRF) Stamp അപേക്ഷയിൽ നി൪ദ്ദിഷ്ഠ സ്ഥാനത്ത് പതിക്കണം. CRF സ്റ്റാമ്പ് പ്രധാന പോസ്റ്റ് ഓഫീസുകളിൽ ലഭിക്കും.
പരീക്ഷ - 2014 നവംബ൪ 2, 9 തീയതികളിലാവും പരീക്ഷ. ഇംഗ്ലീഷ്. ഹിന്ദി മാധ്യമങ്ങളിൽ പരീക്ഷ എഴുതാം. ഇത് അപേക്ഷാ സമയത്ത് സൂചിപ്പിക്കണം.
അപേക്ഷക൪ ഏത് സെ൪വ൪ വഴിയാണോ രജിസ്റ്റ൪ ചെയ്യുന്നത് ആ സെ൪വറിൽത്തന്നെ അപേക്ഷ കാണുവാനും സാധിക്കൂ. അതായത് എസ്.എസ്.സിയുടെ ഒരേ സൈറ്റ് തന്നെ അപേക്ഷ മുതൽ പരീക്ഷ നടക്കുന്നതുവരെ ഉപയോഗിക്കുക.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം (Notification ലിങ്ക് ചുവടെ. സംശയങ്ങൾ ച൪ച്ച ചെയ്യാൻ ചുവടെ കമന്റ് ചെയ്യുക.

അപേക്ഷിക്കേണ്ട അവസാന തീയതി - 2014 ആഗസ്റ്റ് 19
Important Links
1. Apply Online - [ Click here ]
2. Download Application Form - [ Click here ]
3. See Notification - [ Click here ]
4. Visit SSC Website - [ Click here ]
5. Visit SSC (Kerala - Karnataka) Website - [ Click here ]
SSC CHSL 2014 | SSC Combined Higher Secondary Level Offline Application | SSC Combined Higher Secondary Level Apply Online | Staff Selection Commission LDC , Data Entry Operator | Central Govt Jobs | SSC Kerala Karnataka | What is Staff Selection Commission
No comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.