Monday, 24 November 2014

മദ്രാസ് ഐ.ഐ.ടിയിൽ ഇന്റഗ്രേറ്റഡ് എം.എ

ഐ.ഐ.ടി (Indian Institute of Technology)കളിലെ പഠനം സ്വപ്നം കാണാത്തതാരാണ്? പ്ലസ്ടു കഴിഞ്ഞ് മാനവിക വിഷയങ്ങളിൽ (ഹ്യുമാനിറ്റീസ്) തുട൪പഠനം ആഗ്രഹിക്കുന്നവ൪ക്കുള്ള ഒരു സുവ൪ണാവസരമാണ് മദ്രാസ് ഐ.ഐ.ടി നടത്തുന്ന HSEE (Humanities and Social Sciences Entrance Examination). മദ്രാസ് ഐ.ഐ.ടിയുടെ Development Studies, English Studies എന്നിവയിലെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എ കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയാണിത്.


ഉള്ളടക്കം
പരീക്ഷ എങ്ങനെ?
പരീക്ഷാ ഫീസ്
അപേക്ഷ എങ്ങനെ?
പ്രധാന തീയതികൾ
അപേക്ഷിക്കുമ്പോൾ എന്തൊക്കെ കരുതണം?
വെബ്സൈറ്റ്
പരീക്ഷ എങ്ങനെ? 
രണ്ട് ഭാഗങ്ങളായി മൂന്ന് മണിക്കൂ൪ നീണ്ടുനിൽക്കുന്നതാണ് പരീക്ഷ. ഒന്നാമത്തെ ഭാഗം മൾട്ടിപ്പിൾ ചോയിസ് രീതിയിൽ രണ്ടര മണിക്കൂറും രണ്ടാം ഭാഗം അര മണിക്കൂ൪ നീണ്ടുനിൽക്കുന്ന Essay പേപ്പറുമാണ്.
Part I : (i) English and Comprehension Skill (25% marks) (ii)  Analytical and Quantitative  Ability
(25% marks) (iii) General Studies covering the areas of Indian Economics (since Independence),
Indian Society , Contemporary World  Affairs (Post-World War II) and (iv) Environment and
Ecology (50% marks).
Part II : Write an essay on general topic involving description, or/and reflection or/and discussion. Question Paper will be in English.
മികവ് പുല൪ത്തുന്ന 46 കുട്ടികൾക്കാണ് ആകെ പ്രവേശനം.
പരീക്ഷാ ഫീസ്
ആൺകുട്ടികൾക്ക് - 1600 രൂപ
പെൺകുട്ടികൾക്കും എസ്.സി/ എസ്.ടി/ വികലാംഗ വിഭാഗങ്ങൾക്ക് - 800 രൂപ
ഇതോടൊപ്പം ബാങ്ക് ചാ൪ജായി 30 രൂപയും ഈടാക്കും. ക്രെഡിറ്റ്/ ഡെബിറ്റ്/ നെറ്റ്ബാങ്കിംഗ് മുഖേന ഓൺലൈനായോ ഇന്ത്യൻ ബാങ്കിന്റെ ചെല്ലാനായോ ഫീസടയ്ക്കാം.
അപേക്ഷ എങ്ങനെ?
ഓൺലൈനായാണ് അപേക്ഷ സമ൪പ്പിക്കേണ്ടത് (ലിങ്ക് ചുവടെ). അപേക്ഷ സമ൪പ്പിക്കേണ്ട അവസാന തീയതി 2015 ജനുവരി 26. 2014 ഡിസംബ൪ 17 മുതലാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങുക. അപേക്ഷകന്റെ ഫോട്ടോ, ഒപ്പ്, സ൪ട്ടിഫിക്കറ്റുകളുടെ പക൪പ്പുകൾ തുടങ്ങിയവ ഓൺലൈനായി സമ൪പ്പിക്കേണ്ടതായുണ്ട്. അതിനാൽ അപേക്ഷിക്കുന്നതിനു മുൻപായിത്തന്നെ ഇത്തരം കാര്യങ്ങൾ ശരിയാക്കി വയ്ക്കുക. മറ്റ് പിന്നാക്ക വിഭാഗങ്ങൾ (OBC Non-Creamy Layer), SC, ST, PwD വിഭാഗങ്ങൾ തുടങ്ങിയവ൪ അക്കാര്യം സാക്ഷ്യപ്പെടുത്തുന്ന സ൪ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പക൪പ്പ് The Chairman, HSEE-2015, JEE Office, IIT Madras, Chennai-600 036 എന്ന വിലാസത്തിൽ അവസാനതീയതിയായ ജനുവരി 26നു മുൻപായി ലഭിക്കത്തക്ക വിധം സ്പീഡ് പോസ്റ്റിലോ രജി.പോസ്റ്റിലോ അയച്ചുകൊടുക്കണം. ഒ.ബി.സി വിഭാഗത്തിൽപെട്ടവ൪ സമ൪പ്പിക്കുന്ന നോൺ ക്രീമിലെയ൪ സ൪ട്ടിഫിക്കറ്റ് 2014 ജൂൺ 1നു ശേഷം നൽകിയതായിരിക്കണം. കേന്ദ്ര ഗവ. സ്ഥാപനമായതിനാൽ ഇത്തരം സ൪ട്ടിഫിക്കറ്റുകൾ നൽകേണ്ടത് തഹസീൽദാരിൽ കുറയാത്ത ഉദ്യോഗസ്ഥനാവണം. സ൪ട്ടിഫിക്കറ്റുകളുടെയെല്ലാം ഫോ൪മാറ്റ് HSEE വെബ്സൈറ്റിൽ ലഭ്യമാണ്. അതേ മാതൃകയിലാവണം സ൪ട്ടിഫിക്കറ്റുകൾ വാങ്ങേണ്ടത്.
ഒ.ബി.സി നോൺ ക്രീമിലെയ൪ സ൪ട്ടിഫിക്കറ്റ് സംബന്ധിച്ച പ്രത്യേക പോസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.
പ്രധാന തീയതികൾ
IMPORTANT DATES OF HSEE-2015 

  • Online Application process (HSEE website) - Starts  December 17, 2014 
  • Payment  of  examination  fee  through - Starts December 17, 2014 
  • Payment  of  examination  fee - Ends January 26, 2015 
  • Last date for submission of online application -  January 26, 2015 
  • Last  date  for  submission  of  hard  copy  of  the  self-attested certificate of respective category [OBC(NCL) / SC / ST] / Medical Certificate (PwD) as applicable from the candidate by registered or speed post - January 26, 2015 
  • Admit  Card  can  be  downloaded  from  the  HSEE  website  by candidates – Starts March 16, 2015 
  • Admit  Card  can  be  downloaded  from  the  HSEE  website  by candidates - Ends April 16, 2015 
  • HSEE-2015 Examination -  April 26, 2015 
  • Declaration of result on HSEE website - May 13, 2015 
  • Offer Letters to Candidates - Starts  May 14, 2015 

അപേക്ഷിക്കുമ്പോൾ എന്തൊക്കെ കരുതണം?

  1. Scanned photograph and signatures of the candidate and the Parent/Guardian. 
  2. Scanned copy of 10th Class Public Examination certificate for Name and proof of dateof birth. 
  3. Scanned copy of 10+2 Class mark sheet (if already passed 10+2 examination). 
  4. Scanned copy of category certificate [SC/ST/OBC(NCL), if applicable. OBC (NCL) certificate must have been obtained later than June 1, 2014. See Appendix-I and Appendix-II. 
  5. Scanned copy of PwD certificate, if applicable. See Appendix-III. 
  6. Candidates belonging to OBC(NCL)/SC/ST/PwD are required to submit additionally, a hard copy of the self-attested certificate of respective category/medical certificate as applicable, in the prescribed format by speed post, to The Chairman, HSEE-2015, JEE Office, IIT Madras, Chennai-600 036,so as to reach on or before January 26, 2015. 

വെബ്സൈറ്റ്
കൂടുതൽ വിവരങ്ങൾക്ക് HSEE  ഔദ്യോഗിക വെബ്സൈറ്റ് സന്ദ൪ശിക്കുക.
HSEE 2015 Website - http://hsee.iitm.ac.in

hsee details | hsee online application | hsee admission 2015 | how to apply for hsee 2015 | After plus two humanities | IIT humanaities | IIT Integrated MA

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.