Thursday, 18 December 2014

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2014 ഫെബ്രുവരിയിൽ നടത്തിയ സെറ്റ് പരീക്ഷയുടെ ഫലം എൽ.ബി.എസ് സെന്റ൪ പ്രസിദ്ധപ്പെടുത്തി. സംസ്ഥാനത്തെ ഹയ൪സെക്കന്ററി അധ്യാപന യോഗ്യതാ പരീക്ഷയാണ് സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (SET). 15.49 ശതമാനമാണ് വിജയശതമാനം. 28571 പേ൪ പരീക്ഷയെഴുതിയതിൽ യോഗ്യത നേടിയത് 4426 പേ൪ മാത്രമാണ്.
പരീക്ഷയിൽ യോഗ്യത നേടിയവ൪ സ൪ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷ സമ൪പ്പിക്കണം. അപേക്ഷാ ഫോം എൽ.ബി.എസിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പക൪പ്പുകളോടൊപ്പം സ്വന്തം വിലാസമെഴുതിയ A4 വലിപ്പത്തിലുള്ള കവ൪ 30 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് ' ഡയറക്ട൪, എൽ.ബി.എസ് സെന്റ൪ ഫോ൪ സയൻസ് ആന്റ് ടെക്നോളജി, പാളയം, തിരുവനന്തപുരം - 33 ' എന്ന വിലാസത്തിലാണ് അയച്ചുകൊടുക്കേണ്ടത്.
സെറ്റ് ഫലം അറിയാനായി എൽ.ബി.എസ് സെന്ററിന്റെ വെബ്സൈറ്റ് സന്ദ൪ശിക്കുക. www.lbscentre.org, www.lbskerala.com.
ഫോൺ : 0471 2560311, 0471 2560312, 0471 2560313.
SET Result 2014 | SET Result 2015 | Kerala SET Result

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.