Thursday, 12 February 2015

വൊക്കേഷണൽ ഹയ൪ സെക്കൻഡറിയിൽ ഇനി പുതുക്കിയ പാഠ്യപദ്ധതി

സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പഠ്യപദ്ധതി പരിഷ്‌ക്കരിക്കാന്‍ എസ്.സി.ഇ.ആര്‍.ടി.യില്‍ വിദ്യാഭ്യാസ മന്ത്രി എ.പി. അബ്ദു റബ്ബിന്റെ അധ്യക്ഷതയില്‍ കൂടിയ സംസ്ഥാന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചു. അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കാനാണ് തീരുമാനം. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറിയിലെ 37 വിഷയങ്ങള്‍ക്ക് അടുത്ത വര്‍ഷം എസ്.സി.ഇ.ആര്‍.ടി പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ നല്‍കും. സ്‌കൂള്‍ തലത്തിലെ ടൈംടേബിളും ഇതോടൊപ്പം പരിഷ്‌കരിച്ചു. കലാ-കായിക വിദ്യാഭ്യാസത്തിനും പ്രവൃത്തി പരിചയത്തിനും പ്രത്യേക പീരിയഡുകള്‍ നല്‍കും. ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളിലേക്കായി എസ്.സി.ഇ.ആര്‍.ടി പരിഷ്‌കരിച്ച ടൈംടേബിള്‍ കരിക്കുലം കമ്മിറ്റി അംഗീകരിച്ചു. അടുത്ത വര്‍ഷം മുതല്‍ ഇതും നടപ്പാക്കും. ആരോഗ്യ കായിക വിദ്യാഭ്യാസം, കലാവിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നീ വിഷയങ്ങള്‍ വൈജ്ഞാനികമേഖലയുടെ ഭാഗമാക്കിയതിനാല്‍ അടുത്ത വര്‍ഷം മുതല്‍ ഈ വിഷയങ്ങളില്‍ മൂല്യനിര്‍ണ്ണയം നടത്തും. ഇനി മുതല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലേക്ക് പാദവാര്‍ഷിക, അര്‍ദ്ധവാര്‍ഷിക, മോഡല്‍ പരീക്ഷകള്‍ക്കുള്ള ചോദ്യപേപ്പറുകളും എസ്.സി.ഇ.ആര്‍.ടി, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് എന്നിവ സംയുക്തമായി തയാറാക്കും.
VHSE Kerala New Syllabus | Kerala VHSE Curriculam | Kerala HSE VHSE School Time Table

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.