കേരള , മഹാത്മാഗാന്ധി സ൪വകലാശാലകൾ 2015ലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇതുവരെ ലഭിച്ച അപേക്ഷകൾ പരിഗണിച്ച് ട്രയൽ / പ്രൊവിഷണൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
Degree Trial Allotment 2015 | Kerala University Degree Trial Allotment 2015 | UG CAP 2015 | Kerala UG Admisssions 2015 | MG University Degree Trial Allotment | MGU CAP 2015 | Degree Admissions 2015 | Kerala MG Degree Allotment Dates 2015 | Degree Online Application | Degree UG Admission in Kerala
കേരള സ൪വകലാശാല
കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളില്‍ യു.ജി കോഴ്‌സുകള്‍ക്കുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ അഡ്മിഷന്‍ പോര്‍ട്ടലായ www.admissions.keralauniversity.ac.inൽ ഇത് ലഭിക്കും. ട്രയല്‍ അലോട്ട്‌മെന്റ് തികച്ചും താല്‍ക്കാലികമാണ്. ശരിയായ അലോട്ട്‌മെന്റില്‍ ട്രയല്‍ അലോട്ട്‌മെന്റ് വഴി ലഭിച്ച കോളേജ് / കോഴ്‌സ് എന്നിവയ്ക്ക് വ്യത്യാസം വരാം. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ അവരുടെ ഓപ്ഷനുകള്‍ക്ക് മാറ്റം വരുത്താം. വിദ്യാ൪ത്ഥികളുടെ ഇൻഡക്സ് മാ൪ക്കും സൈറ്റിൽ ലഭ്യമാണ്.എം.ജി. സ൪വകലാശാല
മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുടെ ഏകജാലകം വഴിയുളള ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുളള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റും ട്രയല്‍ അലോട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. സാങ്കേതിക പിഴവില്ലാതെയാണ് ഏകജാലക പ്രവേശനപ്രക്രിയ നടന്നുവരുന്നത്. അപേക്ഷകര്‍ തങ്ങളുടെ ആപ്ലിക്കേഷന്‍ നമ്പരും പാസ്സ് വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ട്രയല്‍ അലോട്‌മെന്റ് പരിശോധിക്കണം. ജൂണ്‍ 15ന് വൈകിട്ട് അഞ്ചു മണി വരെ ഓണ്‍ലൈന്‍ അപേക്ഷയില്‍ പേരൊഴികെയുളള തെറ്റുകള്‍ തിരുത്തുന്നതിനു അവസരമുണ്ട്, തെറ്റു തിരുത്തുമ്പോള്‍ അപേക്ഷകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. അപേക്ഷകര്‍ക്ക് ഉചിതമായ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കുന്നതിലേക്കായി എല്ലാ കോഴ്‌സുകളിലേയും ഇന്‍ഡക്‌സ് മാര്‍ക്കും, ലാസ്റ്റ് റാങ്ക് വിശദാംശങ്ങളും പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റും വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകര്‍ തങ്ങള്‍ ഓപ്ഷനായി നല്‍കിയിട്ടുളള വിവിധ പ്രോഗ്രാമുകളിലെ ഇന്‍ഡക്‌സ് മാര്‍ക്ക്, വെബ്‌സൈറ്റില്‍ നല്‍കിയിട്ടുളള വിവിധ പ്രോഗ്രാമുകളുടെ സീറ്റ് വിശദാംശങ്ങള്‍, ലാസ്റ്റ് റാങ്ക് വിശദാംശങ്ങള്‍, പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് എന്നിവ പരിശോധിച്ച് ജൂണ്‍ 15ന് വൈകിട്ട 5 മണിക്ക് മുന്‍പായി ഉചിതമായ ഓപ്ഷനുകള്‍ ആവശ്യമെങ്കില്‍ പുതുതായി നല്‍കുകയോ പുനക്രമീകരിക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. ആദ്യഅലോട്‌മെന്റ് ജൂണ്‍ 20ന് പ്രസിദ്ധീകരിക്കും.Degree Trial Allotment 2015 | Kerala University Degree Trial Allotment 2015 | UG CAP 2015 | Kerala UG Admisssions 2015 | MG University Degree Trial Allotment | MGU CAP 2015 | Degree Admissions 2015 | Kerala MG Degree Allotment Dates 2015 | Degree Online Application | Degree UG Admission in Kerala
No comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.