Saturday, 20 June 2015

ഭാരതീയ റിസ൪വ് ബാങ്കിൽ 504 അസിസ്റ്റന്റ് ഒഴിവുകൾ

റിസ൪വ് ബാങ്ക് ഓഫ് ഇന്ത്യയിലെ അസിസ്റ്റന്റ്, ജൂനിയ൪ എഞ്ചിനീയ൪ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് തസ്തികയ്ക്ക് 50 ശതമാനം മാ൪ക്കോടുകൂടി ബിരുദമാണ് അടിസ്ഥാന യോഗ്യത. എസ്.സി. / എസ്.ടി / വികലാംഗ൪ തുടങ്ങിയ വിഭാഗങ്ങൾക്ക് പാസ് മാ൪ക്ക് മതിയാവും. വേ൪ഡ് പ്രോസസിങിൽ പരിജ്ഞാനവും അതാത് സംസ്ഥാനത്തെ ഭാഷാ പരിജ്ഞാനവുമുണ്ടായിരിക്കണം. ആകെ 504 ഒഴിവുകളുണ്ട്. കേരളത്തിൽ 30 (ജനറൽ - 27, എസ്.സ് - 3) ഒഴിവുകളാണുള്ളത്. കൊച്ചി, തിരുവനന്തപുരം ഓഫീസുകളിലാണ് ഒഴിവുകൾ. ഏതെങ്കിലും ഒരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷ സമ൪പ്പിക്കാനാവൂ. ഓൺലൈൻ പരീക്ഷയുടെയും ഇന്റ൪വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ശമ്പളം : 8040 - 20,100.
പ്രായപരിധി : 18 - 28 (01.06.2015 അടിസ്ഥാനപ്പെടുത്തി). സംവരണ വിഭാഗങ്ങൾക്ക് ഉയ൪ന്ന പ്രായത്തിൽ നിയമാനുസൃത ഇളവുണ്ടായിരിക്കും.
അപേക്ഷാ ഫീസ് : 450 രൂപ.
(എസ്.സി / എസ്.ടി / വികലാംഗ൪ / വിമുക്തഭടൻ തുടങ്ങിയവ൪ക്ക് 50 രൂപ)
അപേക്ഷിക്കേണ്ടതെങ്ങനെ ?
ഓൺലൈനായി www.rbi.org.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. അപേക്ഷയിൽ ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യണം. ഓൺലൈനായി ഫീസടയ്ക്കാൻ സൗകര്യമുണ്ടാവും.
ആഗസ്റ്റ് 1,8,9,16 തീയതികളിലായി പരീക്ഷ നടക്കും. കേരളത്തിൽ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂ൪, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂ൪, കാസ൪ഗോഡ് ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
അവസാന തീയതി
2015 ജൂലൈ 3. വെബ്സൈറ്റ് : www.rbi.org.in
ജൂനിയ൪ എഞ്ചിനീയ൪
വിവിധ വിഭാഗങ്ങളിലായി 23 ഒഴിവുകളുണ്ട്. ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദ൪ശിക്കുക.
അവസാന തീയതി - ജൂൺ 26. പരീക്ഷ ജൂലൈ 5ന് നടക്കും.
RBI Assistant Exam 2015 | RBI Recruitment 2015 Online Application | Reserve Bank of India Assistant Examination | RBI Junior Engineer | RBI Asst exam dates | RBI Career Opportunities | Bank Jobs 2015 | Bank Exams 2015

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.