Monday, 15 June 2015

അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ സുപ്രീം കോടതി റദ്ദാക്കി

മെഡിക്കൽ പ്രവേശനത്തിന് സി.ബി.എസ്.ഇ നടത്തിയ അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ (AIPMT - All India Pre-Medical Test) ചോദ്യപേപ്പ൪ ചോ൪ന്നതിനെ തുട൪ന്ന് സുപ്രീം കോടതി റദ്ദാക്കി. നാലാഴ്ചക്കകം പരീക്ഷ വീണ്ടും നടത്തണം. 6 ലക്ഷത്തോളം വിദ്യാ൪ത്ഥികളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഹരിയാനയിലെ റോത്തക്കിലാണ് മെയ് 3ന് നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പ൪ ചോ൪ന്നത്. അന്തിമവിധിക്കുമുൻപ് ജൂൺ 5ന് നടക്കേണ്ടിയിരുന്ന ഫലപ്രഖ്യാപനം കോടതിതന്നെ രണ്ട് പ്രാവശ്യം നീട്ടിയിരുന്നു. കേരളമുൾപ്പെടെ സംസ്ഥാനങ്ങളിലും അഖിലേന്ത്യാ പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്നതിനാൽ മെഡിക്കൽ പ്രവേശനത്തെയും ബാധിക്കുന്നതാണ് വിധി. പുനഃപരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് സി.ബി.എസ്.ഇ അറിയിക്കും.
AIPMT 2015 Exam Cancelled | Supreme Court cancells AIPMT | AIPMT Question leakage SC Verdict | CBSE to conduct AIPMT 2015 Re-Test | AIPMT Re-Test | Supreme Court Orders CBSE to Re-Conduct AIPMT

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.