Friday 7 August 2015

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ് ജൂണ്‍2015) ഫലം പ്രസിദ്ധീകരിച്ചു. ഇത് പി.ആര്‍.ഡി.യിലും www.lbscentre.org, www.lbskerala.com എന്നീ വെബ് സൈറ്റുകളില്‍ ലഭിക്കും. ആകെ 23071 പേര്‍ പരീക്ഷ എഴുതിയതില്‍ 6622 പേര്‍ വിജയിച്ചു. ആകെ വിജയം 28.70 ശതമാനം.

ജയിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ അവരുടെ സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം എല്‍ ബി എസ് സെന്ററിന്റെ വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ചുവടെ പറയുന്ന രേഖകളുടെ ഗസറ്റഡ് ആഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍, 30 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ എ4 വലിപ്പത്തിലുള്ള കവര്‍ സഹിതം ഡയറക്ടര്‍ എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം 33 വിലാസത്തില്‍ അയച്ചുനല്‍കണം. എസ്.എസ്.എല്‍.സി.സര്‍ട്ടിഫിക്കറ്റില്‍ പേര് ഉള്‍പ്പെടുന്ന പേജിന്റെ പകര്‍പ്പ്, ബിരുദാനന്തരബിരുദ സര്‍ട്ടിഫിക്കറ്റും, മാര്‍ക്ക്‌ലിസ്റ്റും, ബി.എഡ്. സര്‍ട്ടിഫിക്കറ്റ്, അംഗീകാര സര്‍ട്ടിഫിക്കറ്റ് (കേരളത്തിനു പുറത്തുള്ള ബിരുദങ്ങള്‍ക്ക് മാത്രം), പ്രോസ്‌പെക്ടസിലെ ഖണ്ഡിക 2.2-ല്‍ പറഞ്ഞിട്ടില്ലാത്ത വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ തങ്ങളുടെ വിഷയങ്ങളുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ്. പട്ടികജാതി/ പട്ടികവര്‍ഗ്ഗ, പിന്നാക്ക (നോണ്‍ ക്രിമീലെയര്‍) വിഭാഗത്തില്‍ അപേക്ഷ നല്‍കി വിജയിച്ചവര്‍ അവരുടെ ജാതി/നോണ്‍ക്രീമീലെയര്‍ സര്‍ട്ടിഫിക്കറ്റ്, പി.എച്ച്/ വി.എച്ച് വിഭാഗത്തില്‍ അപേക്ഷ നല്‍കി വിജയിച്ചവര്‍ അവരുടെ വൈകല്യം തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകളുടെ അസല്‍ എന്നിവ ഹാജരാക്കേണ്ടതാണ്. (മുന്‍പ് ഹാജരാക്കിയവര്‍ക്ക് ബാധകമല്ല). സര്‍ട്ടിഫിക്കറ്റുകള്‍ നവംബര്‍ മുതല്‍ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2560311,312,313 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
LBS Kerala SET Result June 2015 | SET Exam Results | Kerala State Eligibility Test Result | SET 2015 | Kerala Exam Results | SET June 2015

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.