കേന്ദ്രസർക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പ് 2013 വർഷത്തേക്കുള്ള ഇൻസ്പയർ (Innovation in Science
Pursuit for Inspired Research - INSPIRE) സ്കോളർഷിപ്പുകളുടെ കീഴിലുള്ള 'സ്കോളർഷിപ്പ് ഫോർ ഹയർ എഡ്യൂക്കേഷന്' (Scholorship for Higher Education -
SHE)
2013 വർഷത്തിൽ സ്റ്റേറ്റ്/സി.ബി.എസ്.സി. ബോർഡുകൾക്കുകീഴിൽ പ്ലസ് ടു പാസ്സായിട്ടുള്ള, ഇപ്പോൾ അടിസ്ഥാന ശാസ്ത്രവിഷയങ്ങളിൽ BSc, BSc (Hons), നാലുവർഷത്തെ B.S. അല്ലെങ്കിൽ അഞ്ചുവർഷത്തെ MSc/M.S. കോഴ്സുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. അതാത് ബോർഡുകൾ നടത്തിയ പരീക്ഷയിൽ ആദ്യത്തെ 1 % റാങ്കുകളിൽ ഉൾപ്പെട്ടവരായിരിക്കണം. കേരളത്തിൽ ഹയർ സെക്കന്ററി ഡയറക്ടറേറ്റ് നടത്തിയ പരീക്ഷയിൽ 94.4% മാർക്കുള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന, നാഷണൽ ടാലന്റ് സെർച്ച്, ജഗതീഷ് ബോസ് നാഷണൽ സയൻസ് ടാലന്റ് സെർച്ച് എന്നീ സ്കോളർഷിപ്പുകൾ ലഭിക്കുന്നവർക്കും അന്തർദേശീയ ഒളിമ്പ്യാട് മെഡൽ നേടിയവർ, ദേശീയതലത്തിലെ പ്രവേശനപരീക്ഷളിലെ ആദ്യ 10,000 റാങ്ക്(ഐസർ ഉൾപ്പെടെ) നേടിയവർക്കും അപേക്ഷിക്കാം. മുൻ വർഷങ്ങളിൽ പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കേണ്ടതില്ല.
സ്കോളർഷിപ്പ് ലഭിക്കുന്നവർക്ക് 80,000 രൂപ പ്രതിവർഷം ലഭിക്കും. ഇതിൽ 60,000 രൂപ പണമായും ബാക്കി 20,000 രൂപ അവധിക്കാല പ്രോജക്ട് ചെയ്യുന്നതിനുമാവും അനുവദിക്കുക. അഞ്ചു വർഷം അല്ലെങ്കിൽ കോഴ്സ് കാലാവധി കഴിയുന്നതുവരെയോ ഇതിൽ ഏതാണോ ആദ്യം കഴിയുന്നത് അത്രയും വർഷം സ്കോളർഷിപ്പ് ലഭിക്കും. സ്കോളർഷിപ്പ് തുടർന്ന് ലഭിക്കാൻ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷകളിലെ പ്രകടനം മാനദണ്ഡമായിരിക്കും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2013 നവംബർ 30.
അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....
ഓഫ് ലൈൻ അപേക്ഷ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ....

No comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.