കേരളത്തിനുപുറത്ത് ബി.എസ്.സി. നഴ്സിംഗിനുശേഷം അധിക യോഗ്യത നേടുന്നവർക്ക് ഇനി മുതൽ രജിസ്ട്രേഷൻ നൽകില്ലെന്ന് കേരള നഴ്സിംഗ് ആൻഡ് മിഡ്-വൈഫറി കൗണ്‍സിൽ അറിയിച്ചു. കേരളത്തിനുപുറത്ത് നടത്തുന്ന കോഴ്സുകളുടെ ആധികാരികത ഉറപ്പാക്കാനുള്ള സംവിധാനം നിലവിലില്ലാത്തതാണ് ഇത്തരമൊരു തീരുമാനത്തിനുകാരണമെന്ന് കൗണ്‍സിൽ രജിസ്ട്രാർ ജെ.ലത അറിയിച്ചു. ഇത്തരത്തിൽ കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിൽ വിവിധ കോഴ്സുകൾ നടത്തുന്ന ഒട്ടേറെ സ്ഥാപനങ്ങൾ അംഗീകാരമില്ലാത്തവയാണ്. ഇപ്പോൾ പഠിക്കുന്നതും പഠനം പൂർത്തിയാക്കിയതുമായ ഒട്ടേറെ കുട്ടികളെ ഈ തീരുമാനം ബാധിക്കും. പഠിച്ച സ്ഥാപനത്തിന് അംഗീകാരമുണ്ടെങ്കിൽ പോലും അത് കേരളത്തിനുപുറത്താണെങ്കിൽ അംഗീകാരം നൽകില്ല. നഴ്സിംഗ് രംഗത്തെ ഗുണമേന്മ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ഈ തീരുമാനം പി.എസ്.സിയേയും നഴ്സിംഗ് കൗണ്‍സിൽ അറിയിച്ചുകഴിഞ്ഞു. കേരളത്തിനകത്തുചെയ്യുന്ന കോഴ്സിന് തുടർന്നും രജിസ്ട്രേഷന് തടസ്സമുണ്ടാവില്ല. ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിന്റെ അറിവോടെയാണ് നടപടി. നഴ്സിംഗ് പോസ്റ്റ് ബേസിക്, എം.എസ്.സി കോഴ്സുകൾ രണ്ടുംവർഷത്തെ ഫുൾടൈം റെഗുലർ കോഴ്സുകളാവണമെന്ന് ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിന്റെ നിബന്ധനയുണ്ട്.
ബി.എസ്.സി നഴ്സിംഗ് കഴിഞ്ഞവർക്ക് പി.ജി. ചെയ്താൽ മാത്രമേ കോളേജുകളിലെ ഫാക്കൽറ്റി അംഗമാകാൻ സാധിക്കൂ. അതേസമയം ജനറൽ നഴ്സിംഗ് ആൻഡ് മിഡ്-വൈഫറി കോഴ്സ് ചെയ്യുന്നവർക്ക് രണ്ടു വർഷത്തെ പോസ്റ്റ് ബേസിക് പ്രോഗ്രാം ചെയ്താലേ ബി.എസ്.സി നഴ്സിംഗിന് തുല്യമാവൂ. ബി.എസ്.സി നാലുവർഷത്തെ കോഴ്സും ജനറൽ നഴ്സിംഗിനെ അപേക്ഷിച്ച് സിലബസ് പ്രയാസമുള്ളതുമാണ്. എന്നാൽ ജനറൽ നഴ്സിംഗ് മൂന്നുവർഷത്തെ കോഴ്സാണ്. അതിനാൽ കൂടുതൽ പേരും ആദ്യം ജനറൽ നഴ്സിംഗ് ചെയ്തതിനുശേഷം പോസ്റ്റ് ബേസിക് പ്രോഗ്രാം ചെയ്യുകയാണ് പതിവ്. അവരുടെ ഭാവിയാണ് ഇപ്പോൾ അനിശ്ചിതത്ത്വത്തിലായിരിക്കുന്നത്.

No comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.