Saturday, 19 July 2014

KEAM Second Allotment List

KEAM രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രവേശനപരീക്ഷാ കമ്മീഷണ൪ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിക്കുന്ന കുട്ടികൾ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിരിക്കുന്ന ഫീസ് തുക 21, 22 തീയതികളിൽ, തെരഞ്ഞെടുത്ത എസ്.ബി.ടി (SBT) ബാങ്ക് ശാഖകളിലൂടെ അടയ്ക്കണം. [ബാങ്ക് ശാഖകളുടെ ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ] രണ്ടാം ഘട്ടത്തിൽ എം.ബി.ബി.എസ് / ബി.ഡി.എസ് കോഴ്സുകൾ ഒഴികെയുള്ളവയിലേക്കുമാത്രമേ അലോട്ട്മെന്റ് നടത്തുകയുള്ളൂ. അലോട്ട്മെന്റ് വിവരങ്ങൾ http://cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

രണ്ടാം ഘട്ട അലോട്ട്മെന്റ് കഴിഞ്ഞ് അലോട്ട്മെന്റ് ലഭിച്ചിട്ടും ഫീസടയ്ക്കാത്തവരെ ഒഴിവാക്കി ജൂലൈ 23നു് മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ഇതിനു മുൻപായി ഓപ്ഷൻ ക്രമീകരിക്കുവാൻ അവസരം ലഭിക്കുന്നതല്ല. മൂന്നാം അലോട്ട്മെന്റിനുശേഷം അലോട്ട്മെന്റ് ലഭിച്ച എല്ലാവരും അഡ്മിഷൻ നേടിയിരിക്കണം. മൂന്നാം അലോട്ട്മെന്റ് സ൪ക്കാ൪/ സ൪ക്കാ൪ നിയന്ത്രിത/ സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലേക്കുള്ള അവസാന അലോട്ട്മെന്റായിരിക്കും. മൂന്നാം അലോട്ട്മെന്റിൽ സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിൽ അലോട്ട്മെന്റ് ലഭിച്ചാൽ നി൪ബന്ധമായും അവിടെ അഡ്മിഷൻ എടുത്തിരിക്കണം. ഇങ്ങനെയുള്ളവരുടെ എല്ലാ ഹയ൪ ഓപ്ഷനുകളും മൂന്നാം അലോട്ട്മെന്റോടുകൂടി റദ്ദാവും. അല്ലാത്ത പക്ഷം പിഴ ഈടാക്കുന്നതാണ്.

ഹെൽപ് ലൈൻ നമ്പരുകൾ : 0471 2339101, 2339102, 2339103, 2339104 

Important Links
1. Know Your Allotment - [ Click here.... ]
2. KEAM Fee Payment; List of Selected SBT Branches - [ Click here.... ]
3. Website of Entrane Commissioner, Kerala - [ Click here.... ]
4. KEAM 2014 First Allotment; Last Rank Details - [ Click here.... ]

കൂടുതൽ കാര്യങ്ങൾ ച൪ച്ച ചെയ്യാൻ ചുവടെ കമന്റ് ചെയ്യാൻ മറക്കരുത്.

| KEAM Second Allotment KEAM 2014 | Kerala Entrance Second Allotment | MBBS/BDS Kerala | Engineering Second Allotment | cap Results | Architecture Second Allotment | KEAM Allotment | Entrance Commissioner Kerala CEE Kerala KEAM Second Allotment Option Registration KEAM Option Registration KEAM Third Allotment KEAM New Colleges List KEAM Allotment Memo KEAM Allotment Cancellation |

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.