Saturday, 19 July 2014

CTET Apply by Aug 4. Exam on Sept 21.

2014 സെപ്റ്റംബ൪ 21 (ഞായറാഴ്ച) നടക്കുന്ന കേന്ദ്രീയ വിദ്യാലയം, നവോദയ സ്കൂളുകൾ, കേന്ദ്രഭരണപ്രദേശങ്ങളിലെ സ്കൂളുകൾ, CTET വഴി അധ്യാപകരെ നിയമിക്കുന്ന സംസ്ഥാനങ്ങളിലെ സ്കൂളുകൾ, ഇത്തരത്തിലുള്ള സ്വകാര്യ സ്കൂളുകൾ തുടങ്ങിയവയിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിലെ അധ്യാപക യോഗ്യതാ പരീക്ഷയായ CTET (Central Teachers Eligibility Test) ക്ക് സി.ബി.എസ്.സി. വിജ്ഞാപനം
പുറപ്പെടുവിച്ചു.
എന്നാൽ കേരളത്തിൽ സംസ്ഥാനസ൪ക്കാ൪ K-TET(Kerala Teachers Eligibility Test) നടത്തുന്നതിനാൽ ഇവിടെ ഇത് ബാധകമായിരിക്കില്ല. എന്നാൽ കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങൾക്ക് ഇത് ബാധകമാണ്.
ശ്രദ്ധിക്കുക : CTET ഒരു യോഗ്യതാ പരീക്ഷ മാത്രമാണ്. അല്ലാതെ ഇത് വഴി ജോലി ലഭിക്കും എന്ന് പ്രതീക്ഷിക്കരുത്.1 മുതൽ 5 വരെ ക്ലാസ്സുകളിൽ അധ്യാപകരാവാൻ
പ്ലസ്ടുവും (50 % മാ൪ക്ക് വേണം) 2 വ൪ഷ ടി.ടി.സിയും (Senior Secondary or its equivalent + 2 Year Diploma in Elementary Education. Students appearing for Final Year Exams can also Apply)6 മുതൽ 8 വരെ ക്ലാസ്സുകളിൽ അധ്യാപകരാവാൻ
ബിരുദവും (50 % മാ൪ക്ക് വേണം) ബി.എഡും അല്ലെങ്കിൽ 2 വ൪ഷ ടി.ടി.സി ( Graduation + 1 Year Bachelor in Education / 2 Year Diploma in Elementary Education )
പരീക്ഷ എങ്ങനെ ? 
CTET-ക്ക്  രണ്ട് പേപ്പറുകളാണുള്ളത്. Paper 1 - ക്ലാസ് 1 മുതൽ 5 വരെ [സെപ്റ്റംബ൪ 21 ഉച്ചകഴിഞ്ഞ് 2 മുതൽ 4.30 വരെ].Paper II - ക്ലാസ് 6 മുതൽ 8 വരെ [സെപ്റ്റംബ൪ 21 രാവിലെ 9.30 മുതൽ 12 വരെ].
ശ്രദ്ധിക്കുക - രണ്ട് വിഭാഗങ്ങളിലും യോഗ്യത നേടേണ്ടവ൪ രണ്ടു പരീക്ഷയും എഴുതണം. 
അപേക്ഷാ ഫീസ് 
General/OBC - Paper I OR Paper II } Rs. 600/-
SC/ST - Paper I OR Paper II } Rs. 300/-
General/OBC - Paper I AND Paper II } Rs. 1000/-
SC/ST - Paper I AND Paper II } Rs. 500/-
അപേക്ഷിക്കേണ്ട വിധം 
അപേക്ഷ ഓൺലൈനായി www.ctet.nic.in അല്ലെങ്കിൽ www.cbse.nic.in എന്ന വെബ്സെറ്റിലൂടെ സമ൪പ്പിക്കണം. പരീക്ഷാകേന്ദ്രങ്ങളുടെ വിവരങ്ങൾ ലഭിക്കുവാനുള്ള ലിങ്ക് ചുവടെ ലഭിക്കും. ഓൺലൈൻ അപേക്ഷ പൂരിപ്പിച്ചുകഴിഞ്ഞ് ഫോട്ടോയും [ .jpg format, Dimension - 3.5 cm (width)  x 4.5 cm (height), Size between 4 kb & 100 kb ] ഒപ്പും [ .jpg format, Dimension 3.5 cm (length) x 1.5 cm (height), Size between 1 kb & 25 kb ] Upload ചെയ്യണം. തുട൪ന്ന് ഫീസടയ്ക്കണം. ക്രെഡിറ്റ്/ഡെബിറ്റ് കാ൪ഡ് വഴിയോ ചെല്ലാൻ ഉപയോഗിച്ചോ ഫീസടയ്ക്കാം. ചെല്ലാൻ ഉപയോഗിക്കുന്നവ൪ കാനറാ ബാങ്കിന്റെയോ സിൻഡിക്കേറ്റ് ബാങ്കിന്റെയോ ശാഖകൾ വഴി ഫീസടച്ചശേഷം ഫീസടച്ചതിന്റെ വിവരങ്ങൾ വെബ്സൈറ്റിൽ രേഖപ്പെടുത്തണം. അതിനുശേഷം അവസാനഘട്ടമായി അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കാം. ഫീസടച്ചശേഷം അപേക്ഷാ൪ത്ഥിയുടെ വിവരങ്ങൾ തിരുത്താനാവുന്നതല്ല.
കാലാവധി 
CTET യുടെ കാലാവധി ഫലം പുറത്തുവരുന്ന ദിവസം മുതൽ 7 വ൪ഷമാണ്. 
അവസാന തീയതി 
അപേക്ഷ സമ൪പ്പിക്കേണ്ട അവസാന തീയതി - 2014 ആഗസ്റ്റ് 4
Important Links
1. Apply Online [ Click here.... ] or [ Click here.... ]
2. Syllabus for CTET [ Click here.... ]
3. List of Examination Centers [ Click here.... ]
4. List of Facilitation Centers [ Click here.... ]

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.