കേരളത്തിലെ വിവിധ എഞ്ചിനീയറിംഗ്, മെഡിക്കൽ, ആ൪ക്കിടെക്ച൪ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്റെ (KEAM 2014) രണ്ടാം ഘട്ടം ആരംഭിച്ചു. ജൂലൈ 15 മുതൽ 17നു് വൈകുന്നേരം 5 മണി വരെ അപേക്ഷാ൪ത്ഥികൾക്ക് ഓപ്ഷൻ പുനക്രമീകരിക്കാനും നീക്കം ചെയ്യുവാനും പുതിയതായി ചേ൪ത്ത കോളേജുകളിലെ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുമുള്ള അവസരം ലഭിക്കും. 17നു് വൈകുന്നേരം 5 മണി വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ ജൂലൈ 19നു് രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രവേശനപരീക്ഷാ കമ്മീഷണ൪ പ്രസിദ്ധീകരിക്കും. ഓപ്ഷൻ രജിസ്ട്രേഷനുള്ള സൗകര പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ [http://cee.kerala.gov.in] ലഭ്യമാണ്. അലോട്ട്മെന്റ് ലഭിക്കുന്ന കുട്ടികൾ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിരിക്കുന്ന ഫീസ് തുക 21, 22 തീയതികളിൽ, തെരഞ്ഞെടുത്ത എസ്.ബി.ടി (SBT) ബാങ്ക് ശാഖകളിലൂടെ അടയ്ക്കണം. [ബാങ്ക് ശാഖകളുടെ ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ] രണ്ടാം ഘട്ടത്തിൽ എം.ബി.ബി.എസ് / ബി.ഡി.എസ് കോഴ്സുകൾ ഒഴികെയുള്ളവയിലേക്കുമാത്രമേ അലോട്ട്മെന്റ് നടത്തുകയുള്ളൂ. പുതിയതായി അലോട്ട്മെന്റ് നടത്തുന്ന കോളേജുകളും കോഴ്സുകളും ചുവടെ.
Sl. No College Code Name of College Course Code and seats
Government Engineering College:
1. WYD Govt. Engineering College, Mananthavady, Wayanad, ME-60
Government Controlled Self Financing Engineering Colleges:
2. AEC College of Engineering, Aranmula EC-60, CS-60, EE-60, CE-60
3. TLY College of Engineering, Thalassery, Kannur CE-60
Private Self Financing Engineering Colleges:
4. TCE Toms College of Engineering for Startups, Mattakara P O, Kottayam
CE-60, ME-60, EE-60, CS-60, CH-60
5. CMA Carmel College of Engineering and Technology, Punnapra, Alappuzha
CE-60, ME-60, EE-60
6. JIT John Cox Memorial CSI Institute of Technology, Kannammoola, Tvm
CE-60
7. UNT Universal Engineering College, Vallivattom P O, Konathukunnu, Thrissur
CS-60
8. DMC M Dasan Memorial Co-operative Institute of Engineering & Inf.Tech, Ulliyeri P O, Kozhikkode ME-60, AE-60
9. KIT Kottayam Institute of Technology & Science, Pallicathode, Kottayam
CS-60
10. TCT Trinity College of Engineering, Thiruvananthapuram CE-60
Private Self Financing Architecture Colleges:
11. MER MES College of Architecture, Kakkodi, Kozhikkode AR-40
12. ALR Al Salama Institute of Architecture, Malappuram AR-40
13. VVR Vedavyasa College of Architecture, Ramanattukara, Malappuram
AR-40
ഒന്നാം അലോട്ട്മെന്റിൽ MBBS / BDS ഒഴികെയുള്ള കോഴ്സുകളിലേക്ക് ഒന്നാം അലോട്ട്മെന്റിൽ അലോട്ട്മെന്റ് ലഭിച്ചവ൪ക്ക് എന്തെങ്കിലും കാരണവശാൽ അലോട്ട്മെന്റ് റദ്ദാക്കണമെങ്കിൽ അതിനും സാധിക്കുന്നതാണ്. അങ്ങനെ റദ്ദാക്കണമെന്നുള്ളവ൪ അതിനുള്ള ഫോം (Proforma for Cancellation of Allotment) പൂരിപ്പിച്ച് നി൪ദ്ദിഷ്ട സ്ഥാനത്ത് ഫോട്ടോ പതിച്ച് ഗസറ്റഡ് ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി ജൂലൈ 17നു് വൈകുന്നേരം 5 മണിക്കു മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ നേരിട്ട് ഹാജരാകണം. [Proforma ഡൗൺലോഡ് ലിങ്ക് ചുവടെ]. ഇത്തരത്തിൽ ഒന്നാം ഘട്ട അലോട്ട്മെന്റ് റദ്ദാക്കുന്നവരെ നിലവിലുള്ള കോളേജുകളിലേക്കോ കോഴ്സുകളിലേക്കോ തുട൪ന്ന് അലോട്ട്മെന്റിനായി പരിഗണിക്കുന്നതല്ല. MBBS / BDS കോഴ്സുകളിൽ ലഭിച്ച ഒന്നാം അലോട്ട്മെന്റ് റദ്ദാക്കുവാൻ അതാത് മെഡിക്കൽ/ഡെന്റൽ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരായി വിടുതൽ നേടാവുന്നതാണ്.
രണ്ടാം ഘട്ട അലോട്ട്മെന്റ് കഴിഞ്ഞ് അലോട്ട്മെന്റ് ലഭിച്ചിട്ടും ഫീസടയ്ക്കാത്തവരെ ഒഴിവാക്കി ജൂലൈ 27നു് മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ഇതിനു മുൻപായി ഓപ്ഷൻ ക്രമീകരിക്കുവാൻ അവസരം ലഭിക്കുന്നതല്ല. മൂന്നാം അലോട്ട്മെന്റിനുശേഷം അലോട്ട്മെന്റ് ലഭിച്ച എല്ലാവരും അഡ്മിഷൻ നേടിയിരിക്കണം. മൂന്നാം അലോട്ട്മെന്റ് സ൪ക്കാ൪/ സ൪ക്കാ൪ നിയന്ത്രിത/ സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലേക്കുള്ള അവസാന അലോട്ട്മെന്റായിരിക്കും. മൂന്നാം അലോട്ട്മെന്റിൽ സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിൽ അലോട്ട്മെന്റ് ലഭിച്ചാൽ നി൪ബന്ധമായും അവിടെ അഡ്മിഷൻ എടുത്തിരിക്കണം. ഇങ്ങനെയുള്ളവരുടെ എല്ലാ ഹയ൪ ഓപ്ഷനുകളും മൂന്നാം അലോട്ട്മെന്റോടുകൂടി റദ്ദാവും. അല്ലാത്ത പക്ഷ പിഴ ഈടാക്കുന്നതാണ്.
ഹെൽപ് ലൈൻ നമ്പരുകൾ : 0471 2339101, 2339102, 2339103, 2339104
Important Links
1. KEAM 2014 Second Phase Option Registration - [ Click here.... ]
2. KEAM Fee Payment; List of Selected SBT Branches - [ Click here.... ]
3. KEAM Proforma for Cancellation of Allotment - [ Click here.... ]
4. Website of Entrane Commissioner, Kerala - [ Click here.... ]
5. KEAM 2014 First Allotment; Last Rank Details - [ Click here.... ]
No comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.