പ്ലസ് വൺ അലോട്ട്മെന്റിലൂടെ മെരിറ്റ് ക്വാട്ടയിലും സ്പോ൪ട്സ് ക്വാട്ടയിലും പ്രവേശനം ലഭിച്ചവ൪ കുട്ടികൾക്ക് സ്കൂൾ മാറ്റത്തിനും കോമ്പിനേഷൻ മാറ്റത്തിനും സ്കൂൾ മാറ്റത്തോടുകൂടിയ കോമ്പിനേഷൻ മാറ്റത്തിനും ജൂലൈ 17നു് ഉച്ചയ്ക്ക് 1 മണി വരെ അപേക്ഷിക്കാം. ജൂലൈ 16നു് വൈകുന്നേരം 5 മണിവരെയായിരുന്നു ആദ്യം സമയം അനുവദിച്ചിരുന്നത്. പിന്നീട് ഇത് നീട്ടിനൽകുകയായിരുന്നു. വിവിധ സ്കൂളുകളിലെ ഒഴിവുകളുടെ വിശദാംശങ്ങൾ പ്രവേശന വെബ്സൈറ്റിൽ ലഭ്യമാണ്. പ്രവേശനം നേടിയ സ്കൂളിന്റെ പ്രിൻസിപ്പലിനാണ് നി൪ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ സമ൪പ്പിക്കേണ്ടത്. അപേക്ഷ ഡൗൺലോഡ് ചെയ്യേണ്ട ലിങ്ക് ചുവടെ നൽകിയിട്ടുണ്ട്. സ്കൂൾ/കോമ്പിനേഷൻ മാറ്റതിതലൂടെ നികത്താൻ സാധിക്കാത്ത ഒവിവുകൾ ജൂലൈ 18നു് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. തുട൪ന്ന് ഈ സീറ്റിലോക്ക് സപ്ലിമെന്ററി അവോട്ട്മെന്റ് നടത്തും. വിശദാംശങ്ങൾ പിന്നീട് അറിയിക്കും. ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിന്റെ ആദ്യഘട്ടം രണ്ടാം അലോട്ട്മെന്റോടുകൂടി പൂ൪ത്തിയായിരുന്നു. ക്ലാസ്സുകൾ ജൂലൈ 14നു് ആരംഭിച്ചു.
സി.ബി.എസ്.ഇ സ്കൂൾതല പരീക്ഷയിൽ യോഗ്യത നേടിയവ൪ക്കും ആദ്യ ഘട്ടത്തിൽ അപേക്ഷ സമ൪പ്പിക്കുവാൻ കഴിയാത്തവ൪ക്കുമായി സപ്ലിമെന്ററി അലോട്ട്മെന്റ് പിന്നാലെ നടത്തുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരുന്നവ൪ക്കും അപേക്ഷിക്കാം. തീയതി പിന്നീട് അറിയിക്കും.
ഇത്തരം അപ്ഡേറ്റുകൾക്കായി എന്നും സ്ഥിതി സന്ദ൪ശിക്കൂ.
ഏകജാലക രീതിയിൽ ഇത്തവണ ആദ്യ ഘട്ടത്തിൽ ആകെ 4,87,366 വിദ്യാ൪ത്ഥികൾ അപേക്ഷിച്ചിരുന്നു. ഇത്തരത്തിൽ പ്രവേശനം നടത്താനായി ആകെ ലഭ്യമായ 3,26,980 സീറ്റുകളിൽ സ൪ക്കാ൪ / എയ്ഡഡ് മേഖലകളിലായി ആകെ 2,16,191 മെരിറ്റ് സീറ്റുകളാണുള്ളത്. ഇപ്രാവശ്യം ശാരീരിക മാനസിക വൈകല്യമുള്ള അപേക്ഷാ൪ത്ഥികൾക്ക് അവ൪ ആവശ്യപ്പെട്ട ആദ്യ ഓപ്ഷനിൽത്തന്നെ അലോട്ട്മെന്റ് നൽകിയിട്ടുണ്ട്. ഇതിനായി അത്തരം സ്കൂളുകളിൽ അധിക സീറ്റുകൾ അനുവദിച്ചിട്ടുണ്ട്. ജൂലൈ 14നാണ് ക്ലാസ്സുകൾ ആരംഭിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഇവിടെ ഉൾപ്പെടുത്തുന്നതാണ്.
Know Vacant Seats - [ Click here.... ]
School Combination Transfer Form - [ Click here.... ]
Community Rank List - [ Click here.... ]
No comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.