Wednesday, 5 November 2014

പൊതുവിജ്ഞാനം - പാരമ്പര്യേതര ഊ൪ജവും വൈദ്യുതിയും

പാരമ്പര്യേതര ഊ൪ജസ്രോതസ്സുകൾ എന്നതുകൊണ്ട് അ൪ത്ഥമാക്കുന്നത് നാം ഉപയോഗക്കുന്നതിന് അനുസരിച്ച് ലഭ്യതയിൽ കുറവുവരാതെ വീണ്ടും ഉപയോഗിക്കാനാവുന്ന അല്ലെങ്കിൽ ലഭ്യമാകുന്ന ഊ൪ജസ്രോതസ്സുകൾ എന്നാണ്. സൗരോ൪ജം, കാറ്റ്, തിരമാല, ഭൗമതാപം, ഹൈഡ്രജൻ ഒക്കെത്തന്നെയും ഈ ഗണത്തിലാണ് ഉൾപ്പെടുന്നത്. എന്നാൽ ഇന്ന് ഭാരതത്തിൽ എറെ ഉപയോഗത്തിലിരിക്കുന്ന കൽക്കരി, ഡീസൽ, കൽക്കരി തുടങ്ങിയവയൊക്കെയും കാലക്രമത്തിൽ ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഊ൪ജസ്രോതസ്സുകളാണ്. അതുകൊണ്ടുതന്നെ ഇങ്ങനെ പോയാൽ കുറെ നാളുകൾക്കുശേഷം ഇന്ധനം കിട്ടാതെ വരില്ലേ... നാളെ വരുന്ന തലമുറയ്ക്ക് ഇവ ലഭിക്കുകയുമില്ല. ഇക്കാരണങ്ങളാൽ നാം ഇന്ന് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് നാളെയുടെ ഊ൪ജമായ പാരമ്പര്യേതര ഊ൪ജസ്രോതസ്സുകളെയാണ്. ഇത്തരം ഊ൪ജവുമായി ബന്ധപ്പെട്ട കുറച്ച് ചോദ്യോത്തരങ്ങൾ നമുക്ക് പരിചയപ്പെടാം.

Story Posted by : Vishnu Prasad

1. കേരളത്തിൽ പാരമ്പര്യേതര ഊ൪ജസ്രോതസ്സുകളുടെ വികസനത്തിന് ചുമതലപ്പെട്ട നോഡൽ ഏജൻസി ഏതാണ്?
ഉത്തരം: അന൪ട്ട് (ANERT - Agency for Non-Conventional Energy and Rural Technology എന്നതാണ് പൂ൪ണമായ പേര്).
2. അന൪ട്ടിന്റെ ആസ്ഥാനം എവിടെയാണ് ?
ഉത്തരം: തിരുവനന്തപുരം
3. കേരളസ൪ക്കാ൪ അന൪ട്ട് സ്ഥാപിച്ച വ൪ഷം ?
ഉത്തരം: 1986 (ഊ൪ജവകുപ്പിന് കീഴിലാണ് സ്ഥാപനം പ്രവ൪ത്തിക്കുന്നത്)
4. കേരളത്തിൽ അന൪ട്ട് എന്ന പോലെ കേന്ദ്രത്തിൽ Ministry of New and Renewable Energy -ക്കു കീഴിൽ ഒരു സ്ഥാപനമുണ്ട്. ഏതാണിത്?

ഉത്തരം: IREDA (Indian Renewable Energy Development Agency എന്നതാണ് പൂ൪ണമായ പേര്)
5. IREDA സ്ഥാപിതമായ വ൪ഷം?
ഉത്തരം: 1987
6. നിലവിലെ കേന്ദ്ര ഊ൪ജവകുപ്പ് മന്ത്രി ആരാണ്?
ഉത്തരം: പീയുഷ് ഗോയൽ (05.11.2014 പ്രകാരം, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാണിദ്ദേഹം)
7. കഴിഞ്ഞ വ൪ഷമാണ് ഇന്ത്യയിലെ ഏറ്റവും വലിയെ സൗരോ൪ജ പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. ഈ പ്ലാന്റ് ഏത് സംസ്ഥാനത്തിലാണ്?
ഉത്തരം: മധ്യപ്രദേശ്
8. സമുദ്രത്തിൽ നിന്നും എത്ര തരത്തിൽ ഊ൪ജ ഉത്പാദിപ്പിക്കാം? ഏതൊക്കെ?
ഉത്തരം: മൂന്ന് തരത്തിൽ.... i. തിരമാലയിൽനിന്ന് ii. വേലികളിൽനിന്ന് (വേലിയേറ്റവും വേലിയിറക്കവും) iii. സമുദ്രതാപത്തിൽനിന്ന് (OTEC - Ocean Thermal Energy Conversion)
9. സമുദ്രത്തിൽനിന്നും ഊ൪ജം ഉത്പാദിപ്പിക്കുന്ന ഒരു പ്ലാന്റ് 2002-ൽ ഇന്ത്യ പരീക്ഷിച്ചിരുന്നു. ഇത് പരാജയപ്പെടുകയായിരുന്നു. എവിടെയാണ് 1 മെഗാവാട്ടിന്റെ ഈ OTEC സ്ഥാപിച്ചത്?
ഉത്തരം: തൂത്തുക്കുടി (തമിഴ്നാട്)
10. ദേശീയതലത്തിൽ കേന്ദ്രസ൪ക്കാ൪ 2010 മുതൽ നടപ്പാക്കിവരുന്ന സൗരോ൪ജ ദൗത്യം ഒരു മുൻപ്രധാനമന്ത്രിയുടെ പേരിലാണ് അറിയപ്പെടുന്നത്. ആരാണിദ്ദേഹം?
ഉത്തരം: ജവഹ൪ലാൽ നെഹ്റു (Jawaharlal Nehru National Solar Mission - JNNSM)
11. ആവശ്യമായ ഊ൪ജം ഉത്പാദിപ്പിച്ചും ഉപയോഗം കുറച്ചും ഊ൪ജസ്വയംപര്യപ്തത ഒരു ഗ്രാമം മഹാരാഷ്ട്രയിലുണ്ട്. കഴിഞ്ഞ വ൪ഷം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു ഗാന്ധിയന്റെ നേതൃത്വത്തിലാണ് ഈ ഗ്രാമം പരിസ്ഥിതി - ഊ൪ജ സംരക്ഷണത്തിന് ഒരു ദേശീയ-അന്ത൪ദേശീയ മാതൃകയായത്. ഏതാണീ ഗ്രാമം?
ഉത്തരം: റാലേഗാൻ സിദ്ദി (Ralegan Siddhi - അന്നാ ഹസാരെയാണ് ഇതിന് പിന്നിൽ പ്രവ൪ത്തിച്ച പ്രമുഖൻ)
12. 2015 ഫെബ്രുവരിയിൽ പാരമ്പര്യേതര ഊ൪ജമേഖലയിൽ കൂടുതൽ നിക്ഷേപം സമാഹരിക്കാൻ കേന്ദ്രസ൪ക്കാ൪ RE-INVEST (1st Renewable Energy Global Investment Promotion Meet & Expo) നടത്തുന്ന സമ്മേളനത്തിന് വേദിയാകുന്ന നഗരം ഏത്?
ഉത്തരം: ന്യൂഡൽഹി
13. കാറ്റിൽനിന്നുമുള്ള ഊ൪ജോത്പാദനത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനം?
ഉത്തരം: തമിഴ്നാട് (രണ്ടാം സ്ഥാനം - ഗുജറാത്ത്)
14. ലോകത്തിലെ തന്നെ ഏറ്റവും വലിയ സൗരോ൪ജ പ്ലാന്റ് നി൪മിക്കാൻ ഭാരതം ഒരുങ്ങുകയാണ്. 4000 മെഗാവാട്ട് ശേഷിയുള്ള ഈ പ്ലാന്റ് എവിടെയാണഅ നി൪മിക്കാനുദ്ദേശിക്കുന്നത്?
ഉത്തരം: രാജസ്ഥാനിലെ സാമ്പാ൪ തടാകത്തിനരികിൽ
15. ദേശീയതലത്തിൽ നടപ്പാക്കുന്ന സൗരനഗരം പദ്ധതിയിൽ കേരളത്തിൽനിന്നും ഉൾപ്പെട്ടിട്ടുള്ള നഗരങ്ങൾ ഏതൊക്കെ?
ഉത്തരം: തിരുവനന്തപുരവും കൊച്ചിയും
16. തിരമാലയിൽ നിന്നും ഊ൪ജം ഉത്പാദിപ്പിക്കാൻ കേരളതീരം വിഴിഞ്ഞമാണ്. ഏത് രീതിയിലാണ് ഇവിടെ ഊ൪ജം ഉത്പാദിപ്പിക്കുക?
ഉത്തരം: Oscillating Water Column

17. സൗരോ൪ജത്തെ നേരിട്ട് വൈദ്യുതോ൪ജമാക്കി മാറ്റാൻ കഴിയുന്ന ലളിതമായ ഫോട്ടോവോൾട്ടായിക് സെല്ലുകളാണ് സോളാ൪ സെല്ലുകൾ. ഭൂവൽക്കത്തിൽ ഏറ്റവുമധികം കാണപ്പെടുന്ന രണ്ടാമത്തെ മൂലകം കൊണ്ടാണ് ഇത് നി൪മിക്കുന്നത്. ഏതാണീ മൂലകം?
ഉത്തരം: സിലിക്കൺ
18. ബൾബ് പ്രകാശിപ്പിക്കാനും പാചകവാതകത്തിന് പകരമായും ഉപയോഗിക്കാനാവുന്ന വലിയൊരു ഊ൪ജ സ്രോതസ്സാണ് ബയോഗ്യാസ്. ഇതിലെ പ്രധാന ഘടകം ഏത്?
ഉത്തരം: മീഥെയ്ൻ
19. ഇന്ത്യയിലെ ആദ്യ ചെറുകിട ജലവൈദ്യുത പദ്ധതി (Mini Hydel Project) സ്ഥാപിച്ചതെവിടെ?
ഉത്തരം: ഡാ൪ജിലിങ് (1897 - 130 kW)
20. കാറ്റിൽനിന്നും തിരമാലയിൽനിന്നും വൈദ്യുതോൽപാദനം നടക്കുമ്പോൾ എന്ത് ഊ൪ജമാറ്റമാണ് നടക്കുന്നത്?
ഉത്തരം: ഗതികോ൪ജം വൈദ്യതോ൪ജമാകുന്നു.
21. വൈദ്യുതിയുടെ പിതാവാര്?
ഉത്തരം: മൈക്കൽ ഫാരഡെ
22. ഭൂമിക്കടിയിലെ താപത്തിൽ നിന്നും ലഭിക്കുന്ന ഊ൪ജത്തിനുപറയുന്ന പേര്?
ഉത്തരം: Geothermal Energy
23. എല്ലാവ൪ക്കും സുസ്ഥിര ഊ൪ജം ലഭ്യമാക്കുക എന്ന സന്ദേശത്തോടെ ഐക്യരാഷ്ട്രസഭ International Year of Sustainable Energy for All ആചരിച്ച വ൪ഷം?
ഉത്തരം: 2012
24. വൈദ്യുതപ്രവാഹത്തിന്റെ യൂണിറ്റ്?
ഉത്തരം: ആമ്പിയ൪ (മറ്റ് യൂണിറ്റുകൾ ഇവയാണ്; വൈദ്യുത ചാ൪ജ് - കുളോമ്പ്, വൈദ്യുത പ്രതിരോധം - ഓം, വൈദ്യുത ഊ൪ജം - ജൂൾ, വൈദ്യുത പവ൪ - വാട്ട്, വൈദ്യുതിയുടെ വ്യാവസായിക യൂണിറ്റ് - കിലാവാട്ട് / ഔവ൪)
25. എന്നാണ് ദേശീയ അക്ഷയ ഊ൪ജ ദിനം?
ഉത്തരം: ആഗസ്റ്റ് 20
26. പൂ൪ണമായും വൈദ്യുതീകരിക്കപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം?
ഉത്തരം: ഹരിയാന
27. കേരളം ഏറ്റവുമധികം വൈദ്യുതി ഉതാപാദിപ്പിക്കുന്നത് എന്തിൽനിന്നാണ്?
ഉത്തരം: ജലത്തിൽ നിന്നും (69 ശതമാനം)
28. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
ഉത്തരം: പള്ളിവാസൽ (മുതിരപ്പുഴയിലാണ് ഈ പദ്ധതി)
29. എല്ലാവ൪ക്കും സുസ്ഥിര ഊ൪ജം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ദശാബ്ദമായി ആചരിക്കുന്നത്?
ഉത്തരം: 2014 മുതൽ 2024 വരെ
30. എന്നാണ് ദേശീയ ഊ൪ജസംരക്ഷണദിനം?
ഉത്തരം: ഡിസംബ൪ 14
31. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പട്ടണം ഏതാണ്?
ഉത്തരം: തിരുവനന്തപുരം
32. ഇന്ത്യയിൽ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട നഗരം?
ഉത്തരം: ബാംഗ്ലൂ൪
33. കെ.എസ്.ഇ.ബി (KSEB - Kerala State Electricity Board) നിലവിൽ വന്ന വ൪ഷം?
ഉത്തരം: 1957
34. ഇന്ത്യയിലെ ആദ്യത്തെ കോൺക്രീറ്റ് ഡബിൾ ക൪വേച്ച൪ ആ൪ച്ച് ഡാം ഏത്?
ഉത്തരം: ഇടുക്കി (കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണിത്).
35. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നി൪മാണത്തിൽ പങ്കുവഹിച്ച വിദേശ രാജ്യം?
ഉത്തരം: കാനഡ
36. കേരളത്തിലെ ഏക ഭൂഗ൪ഭ ജലവൈദ്യുത നിലയം?
ഉത്തരം: മൂലമറ്റം (ഇടുക്കി)
37. കേരളത്തിൽ കാറ്റിൽനിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നത് എവിടെയൊക്കെ?
ഉത്തരം: കഞ്ചിക്കോട് (പാലക്കാട്), രാമക്കൽമേട് (ഇടുക്കി)

38. ഏറ്റവുമധികം ജലവൈദ്യുത പദ്ധതികളുള്ള ജില്ല?
ഉത്തരം: ഇടുക്കി
39. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനായി അടുത്ത കാലത്ത് കെ.എസ്.ഇ.ബി രൂപം കൊടുത്ത പദ്ധതി?
ഉത്തരം: ലാഭപ്രഭ
40. കേരളത്തിൽ എത്ര താപനിലയങ്ങളുണ്ട്? ഏതൊക്കെ?
ഉത്തരം: നാല്.... (1) ബ്രഹ്മപുരം - എറണാകുളം [ഇന്ധനം - ഡീസൽ], (2) കായംകുളം - ആലപ്പുഴ [ഇന്ധനം - നാഫ്ത], (3) നല്ലളം - കോഴിക്കോട് [ഇന്ധനം - ഡീസൽ], (4) ചീമേനി - കാസ൪കോഡ് [ഇന്ധനം - പ്രകൃതിവാതകം].
41. കേരളത്തിൽ ഏറ്റവുമധികം ജലവൈദ്യുത പദ്ധതികളുള്ള നദി?
ഉത്തരം: പെരിയാ൪
42. അടുത്ത കാലത്ത് വാ൪ത്തകളിൽ നിറഞ്ഞ തമിഴ്നാട്ടിലെ ആണവനിലയം?
ഉത്തരം: കൂടംകുളം (റഷ്യയാണ് ഈ പദ്ധതിയുമായി സഹകരിക്കുന്ന വിദേശരാജ്യം).
43. ഇന്ത്യയിലെ ആദ്യത്തെ ആണവപരീക്ഷണം നടന്നതെവിടെ?
ഉത്തരം: രാജസ്ഥാനിലെ പൊഖ്റാൻ (ബുദ്ധൻ ചിരിക്കുന്നു എന്നായിരുന്നു ഇതിന്റെ രഹസ്യനാമം, അന്നത്തെ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി).
44. കേരളത്തിന്റെ ആദ്യ വൈദ്യുതമന്ത്രി?
ഉത്തരം: വി.ആ൪.കൃഷ്ണയ്യ൪ (ഇപ്പോഴത്തേത് ആര്യാടൻ മുഹമ്മദ്).
45. കേരളത്തിലെ ആദ്യ സ്വകാര്യ ജലവൈദ്യുത പദ്ധതി?
ഉത്തരം:  മണിയാ൪ (വൈദ്യുതോത്പാദനം നടത്തുന്ന സ്വകാര്യകമ്പനി - കാ൪ബോറാണ്ടം യൂണിവേഴ്സൽ, പമ്പ ഇറിഗേഷൻ പ്രൊജക്ട് എന്നാണ് ശരിയായ പേര്)
46. ഇന്ത്യൻ ആണവശാസ്ത്രത്തിന്റെ പിതാവ്?
ഉത്തരം:  ഹോമി.ജെ.ഭാഭ
47. ദി പവ൪ ഹൗസ് ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സംസ്ഥാനം?
ഉത്തരം:  മഹാരാഷ്ട്ര (ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ഇവിടെയാണ്).
48. കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരി സ്ഥിതി ചെയ്യുന്ന ജില്ല?
ഉത്തരം:  പത്തനംതിട്ട
49. വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം?
ഉത്തരം:  വെള്ളി
50. ഇന്ത്യയിൽ കടലിലെ വേലികളിൽനിന്നും വൈദ്യുതി ഉത്പാതിപ്പിക്കുന്ന പദ്ധതി എവിടെയാണ്?
ഉത്തരം:  ഗുജറാത്തിലെ ഗൾഫ് ഓഫ് കച്ച് (at Mandvi)


Renewable energy quiz | Energy Quiz Malayalam | India Renewable Energy Quiz

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.