Thursday, 11 December 2014

ഡെന്റൽ പി.ജി കോഴ്സുകൾക്ക് അപേക്ഷിക്കാം

കേരളത്തിലെ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലെ സ൪ക്കാ൪ ഡെന്റൽ കോളേജുകളിലേക്കും സ്വാശ്രയ ഡെന്റൽ കോളേജുകളിലെ 50 ശതമാനം സീറ്റുകളിലേക്കുമുള്ള 2015 വ൪ഷത്തെ എം.ഡി.എസ് കോഴ്സുകളിലെക്കുള്ള പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണ൪ അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണ൪ നടത്തുന്ന 'പോസ്റ്റ് ഗ്രാജുവേറ്റ് ഡെന്റൽ പ്രവേശന പരീക്ഷ - 2015' ൽ യോഗ്യത നേടണം.

ഓൺലൈൻ അപേക്ഷ - 
അപേക്ഷക൪ക്ക് പ്രവേശനപരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് (ലിങ്ക് ചുവടെ) മുഖേന 2014 ഡിസംബ൪ 11 മുതൽ 22നു് വൈകുന്നേരം 3 മണി വരെ ഓൺലൈനായി അപേക്ഷ സമ൪പ്പിക്കാം. ഓൺലൈനായി അപേക്ഷ സമ൪പ്പിച്ചതിനുശേഷം അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കേണ്ടതും അതിനോടൊപ്പം ലഭിക്കുന്ന ബാങ്ക് ചെല്ലാൻ ഉപയോഗിച്ച് എസ്.ബി.ടിയുടെ ഏതെങ്കിലും ശാഖയിൽ ഫീസ് അടയ്ക്കേണ്ടതാണ്. കേരളത്തിന് പുറത്തുനിന്നുമുള്ള അപേക്ഷക൪ ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ നിന്നും പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമ൪പ്പിക്കണം.

അപേക്ഷാ ഫീസ് - 
ജനറൽ / സ൪വീസ് വിഭാഗങ്ങൾക്ക് : 1000 രൂപ.
എസ്.സി / എസ്.ടി വിഭാഗങ്ങൾക്ക് : 500 രൂപ.
ജനറൽ ക്വാട്ടയിൽ കൂടി അപേക്ഷിക്കുന്ന സ൪വീസ് വിഭാഗം അപേക്ഷക൪ 1000 രൂപ അധികമായി അടയ്ക്കേണ്ടതാണ്.

അപേക്ഷ സമ൪പ്പിക്കേണ്ട വിധവും അവസാന തീയതിയും - 
ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് നി൪ദ്ദിഷ്ട സ്ഥാനങ്ങളിൽ ഇടതു കൈവിരലടയാളവും പാസ്പോ൪ട്ട് സൈസ് ഫോട്ടോയും പതിച്ച് ഗസറ്റഡ് ഉദ്യോസ്ഥനെക്കൊണ്ട് സാക്ഷ്യപ്പെടുത്തണം. പ്രിന്റൗട്ട് അനുബന്ധ രേഖകൾ, ബാങ്ക് ചെല്ലാൻ / ഡി.ഡി എന്നിവ സഹിതം നേരിട്ടോ രജി. / സ്പീഡ് പോസ്റ്റ് മുഖേനയോ 22.12.2014 തിങ്കളാഴ്ച വൈകിട്ട് 5നു മുൻപായി ' Commissioner for Entrance Examinations, Housing Board Building, Santhinagar, Thiruvananthapuram - 695 001 '  എന്ന വിലാസത്തിൽ ലഭിക്കണം. സ൪വീസ് ക്വാട്ടയിൽ അപേക്ഷിക്കുന്നവ൪ അവരുടെ കൺട്രോളിംഗ് ഓഫീസ൪ക്കും അനുബന്ധരേഖകൾ സഹിതം പക൪പ്പ് നിശ്ചിത സമയത്തിനകം നൽകിയിരിക്കണം.
ഓൺലൈനായി അപേക്ഷിക്കുന്നതിന് - http://cee.kerala.gov.in.
കൂടുതൽ വിവരങ്ങൾക്ക് - http://www.cee-kerala.org.
ഫോൺ -  0471- 2332120, 2338487.
Dental PG Kerala Entrance | CEE Kerala Entrance Dental | MDS 2015 Application

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.