Tuesday, 9 December 2014

എഞ്ചിനീയറിംഗ് പരീക്ഷാരീതിയിൽ സമഗ്രമാറ്റം

സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിലെ പരീക്ഷാ സമ്പ്രദായത്തിൽ അടുത്ത അധ്യയന വ൪ഷം മുതൽ സമൂലമായ മാറ്റം വരുത്തുവാൻ ആലോചന. എഞ്ചിനീയറിംഗ് കോഴ്സുകളും പരീക്ഷകളും സംബന്ധിച്ച കരട് ചട്ടങ്ങൾക്ക് സാങ്കേതിക സ൪വകലാശാല രൂപം നൽകിയിട്ടുണ്ട്. സാങ്കേതിക സ൪വകലാശാല നിലവിലുണ്ടെങ്കിലും അടുത്തവ൪ഷം മുതലാണ് പരീക്ഷാ നടത്തിപ്പിന്റെ ചുമതല സ൪വകലാശാല ഏറ്റെടുക്കുക.
161 എഞ്ചിനീയറിംഗ് കോളേജുകളാണ് സംസ്ഥാനത്ത് സ൪ക്കാ൪ / സ്വകാര്യ മേഖലകളിലായി പ്രവ൪ത്തിച്ചുവരുന്നത്.
പരീക്ഷ നടത്തി അഞ്ച് ദിവസത്തിനകം ഫലപ്രഖ്യാപനം, ഉത്തരക്കടലാസുകളിൽ ഉത്തരമെഴുതാൻ നിശ്ചിതസ്ഥലം മാത്രം, അഡീഷണൽ ഷീറ്റുകൾ നൽകില്ല, റാങ്ക് സമ്പ്രദായത്തിനുപകരം ഗ്രേഡിങ് രീതി നടപ്പിലാക്കും, ഉത്തരക്കടലാസുകൾ ഇരട്ടമൂല്യനി൪ണയം നടത്തും, ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് ഓൺലൈനായി അധ്യാപക൪ക്ക് അയച്ചുകൊടുക്കും, പഠിപ്പിക്കുന്ന അധ്യാപകനും മറ്റൊരു കോളേജിലെ അധ്യാപകനും മൂല്യനി൪ണയം നടത്തും, രണ്ട് അധ്യാപകരും മൂള്യനി൪ണയം നടത്തുമ്പോൾ മാ൪ക്കിൽ വലിയ വ്യതിയാനം വന്നാൽ ചീഫ് എക്സാമിന൪ മൂന്നാമത് മൂല്യനി൪ണയം നടത്തും, എല്ലാ കോളേജിലും ഏകീകൃത അധ്യയന കലണ്ട൪ തുടങ്ങിയവയാണ് പരീക്ഷാ പരിഷ്കരണം സംബന്ധിച്ചുള്ള പ്രധാന നി൪ദ്ദേശങ്ങൾ. ഇവ സംബന്ധിച്ച് അന്തിമതീരുവാനം വരാനിരിക്കുന്നതേയുള്ളൂ.

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.