Thursday, 8 January 2015

KEAM 2015 - ജനുവരി 10 മുതൽ അപേക്ഷിക്കാം.

കേരള എഞ്ചിനീയറിംഗ് / മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് ജനുവരി 10 മുതൽ ഓൺലൈനായി അപേക്ഷിച്ചുതുടങ്ങാം. പ്രോസ്പെക്ടസും സെക്യൂരിറ്റി കാ൪ഡും ജനുവരി 9 മുതൽ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫീസുകൾ മുഖേന വിതരണം ചെയ്തുതുടങ്ങും. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഫെബ്രുവരി 2ന് വൈകുന്നേരം 5 മണി വരെ അപേക്ഷ സ്വീകരിക്കും. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും മറ്റ് രേഖകളും ഫെബ്രുവരി 4നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.
KEAM 2015 Prospectus
ഇത്തവണ മിനിമം മാ൪ക്കില്ല
ഈ തവണ മുതൽ കേരള എൻട്രൻസിന്റെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിന് മിനിമം 10 മാ൪ക്ക് നേടിയിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. ഇനി മുതൽ പ്രവേശന പരീക്ഷയെഴുതുന്ന എല്ലാവരെയും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും. പക്ഷേ ഏറ്റവും കുറഞ്ഞത് അതാത് പേപ്പറിന് ഒരു ചോദ്യത്തിനെങ്കിലും ഉത്തരം രേഖപ്പെടുത്തിയിരിക്കണം.
Kerala Entrance KEAM Application Form
അപേക്ഷാ ഫീസ്
1000 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി /എസ്.ടി വിഭാഗങ്ങൾക്ക് 500 രൂപ മാത്രം. എസ്.ടി വിഭാഗത്തിലെ വാ൪ഷികവരുമാനം 40,000ൽ കുറവുള്ള അപേക്ഷക൪ക്ക് ബന്ധപ്പെട്ട റവന്യൂ അധികാരിയുടെ വരുമാനം, ജാതി ഇവ തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം ഫീസടയ്ക്കേണ്ടതില്ല. ഇവ൪ക്ക് ട്രൈബൽ വികസന ഓഫീസുവഴി പ്രോസ്പെക്ടസും സെക്യൂരിറ്റി കാ൪ഡും ലഭിക്കും.

മറ്റ് പ്രധാന പോസ്റ്റുകൾ
1. എൻട്രൻസിന് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കുവാൻ...
2. എൻട്രൻസ് - സ്ഥിരം സംശയങ്ങൾക്ക് മറുപടി
Important Links
Online Application - Click Here
CEE Website - Click Here
Prospectus - Click Here
Notification - Click Here
List of Post Offices - Click Here
How to Apply - Click Here
Helpline Numbers : 155300 (BSNL Only. Mobile Users Prefix 0471) 0471-2115054, 2115098, 2335523 (From All Networks). CEE Help Line Numbers: 0471-2339101, 2339102

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.