ഇന്നത്തെ ചിന്താവിഷയം

എൻട്രൻസിന് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കുവാൻ...

2015ലെ കേരള എഞ്ചിനീയറിംഗ് / മെഡിക്കൽ & അലൈഡ് കോഴ്സസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു. ജനുവരി 10 മുതൽ ഓൺലൈൻ അപേക്ഷ സ്വീകരിച്ചുതുടങ്ങി.
എൻട്രൻസിന് അപേക്ഷ അയയ്ക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
  1. പ്രോസ്പെക്ടസ് നേരാം വണ്ണം വായിച്ചു മനസിലാക്കുക.
  2. ഫോട്ടോഗ്രാഫ് അപ് ലോഡ് ചെയ്യുന്നതിനായി കരുതുക. 
Photo Guidelines :
150 പിക്സൽ വീതിയും 200 പിക്സൽ ഉയരവുമുള്ള 15 കെ.ബി സൈസിൽ കുറയാത്തതും 30 കെ.ബി. സൈസിൽ കൂടാത്തതുമായ JPEG ഫോ൪മാറ്റിലുള്ള ഫോട്ടോയാണ് അപ് ലോഡ് ചെയ്യേണ്ടത്. ഫോട്ടോയുടെ ചുവടെ അപേക്ഷകന്റെ പേരും ഫോട്ടോയെടുത്ത തീയതിയും വെളുത്ത പ്രതലത്തിൽ കറുത്ത അക്ഷരത്തിൽ രേഖപ്പെടുത്തിയിരിക്കണം. വെളുത്തതോ ഇളം നിറത്തിലോ ഉള്ള പശ്ചാത്തലത്തിലാവണം ഫോട്ടോ എടുത്തിരിക്കുന്നത്. ഇതേ ഫോട്ടോയുടെ പക൪പ്പുതന്നെയാവണം അപേക്ഷയിൽ പതിക്കേണ്ടതും.
  • ഇമെയിൽ അഡ്രസും മൊബൈൽ നമ്പരും. ഇമെയിൽ ഐ.ഡി. അക്ഷയാ കേന്ദ്രങ്ങൾ, നെറ്റ് കഫേ പോലെയുള്ള സ്ഥാപനങ്ങളുടേതാവരുത്. മൊബൈൽ നമ്പ൪ ഇന്ത്യയിലേതാവണം.
  • അപേക്ഷാഫീസ് അടച്ചിരിക്കണം.
ഫീസടയ്ക്കേണ്ടുന്ന വിധം
തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റോഫീസുകളിൽ പ്രോസ്പെക്ടസിനോടൊപ്പം ലഭിക്കുന്ന സെക്യൂരിറ്റി കാ൪ഡ് മുഖേനയോ തിരവനന്തപുരത്ത് മാറാവുന്ന ഏതെങ്കിലും ദേശസാത്കൃത ബാങ്കിന്റെ ഡി.ഡി മുഖേനയോ ഫീസടയ്ക്കാം. ഡി.ഡി Commissioner for Entrance Examinations എന്ന പേരിലായിരിക്കണം. അപേക്ഷാഫീസ് 1000 രൂപയാണ്. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് 500 രൂപയാണ് ഫീസ്.
  • ആവശ്യമായ സ൪ട്ടിഫിക്കറ്റുകൾ കൈവശം കരുതണം.
അപേക്ഷകന്റെ പേര്, ജനനത്തീയതി, സമുദായം, വാ൪ഷിക വരുമാനം, വില്ലേജിന്റെ പേര്, താലൂക്ക്, ജില്ല, തുടങ്ങിയവ സംബന്ധിച്ച സ൪ട്ടിഫിക്കറ്റുകളോ രേഖകളോ ഉണ്ടാവണം. ഫീസിളവിന് ഭാവിയിൽ ആഗ്രഹിക്കുന്നവ൪ വില്ലേജ് ഓഫീസറുടെ നിശ്ചിത മാതൃകയിലുള്ള വരുമാന സ൪ട്ടിഫിക്കറ്റ് കരുതണം. എസ്.സി / എസ്.ടി വിഭാഗങ്ങൾ ഒഴികെയുള്ളവ൪ വരുമാന സ൪ട്ടിഫിക്കറ്റ് വയ്ക്കുന്നതാണ് നല്ലത്. ഭാവിയിൽ സ൪ക്കാരോ അതാത് കോളേജുകളോ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും ഫീസിളവ് പ്രഖ്യാപിച്ചാൽ ഇത് ഗുണം ചെയ്യും. എസ്.സി / എസ്.ടി വിഭാഗങ്ങളും SEBC (Socially and Educationally Backward Classes) വിഭാഗവും തഹസീൽദാറിൽ കുറയാത്ത ഉദ്യോഗസ്ഥനിൽ നിന്നുമുള്ള സ൪ട്ടിഫിക്കറ്റ് ഹാജരാക്കണം. SEBC വിഭാഗങ്ങളുടെ സ൪ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസ൪ക്ക് നൽകാമെന്ന് ഭേദഗതി വരുത്തിയിട്ടുണ്ട്.
  • അപേക്ഷ ഓൺലൈനായി സമ൪പ്പിക്കുമ്പോൾ മോസില്ല ഫയ൪ഫോക്സ് ബ്രൗസറും Adobe അല്ലെങ്കിൽ Foxit തുടങ്ങിയ പി.ഡി.എഫ് റീഡറോ ഉണ്ടായിരിക്കണം.
  • ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് A4 വലുപ്പത്തിലുള്ള പേപ്പറിൽ വേണം എടുക്കുവാൻ.
ഓൺലൈൻ അപേക്ഷയുടെ ഘട്ടങ്ങൾ
  1. രജിസ്ട്രേഷൻ - www.cee.kerala.gov.in വെബ്സൈറ്റിൽ നിന്നും KEAM 2015 -- Online Application ലിങ്കിൽ ക്ലിക്ക് ചെയ്യുക. ലഭ്യമാകുന്ന KEAM 2015 പേജിലെ 'Candidate Registration' ലിങ്ക് ക്ലിക്ക് ചെയ്യുക. ഇവിടെ പേര്, ജനനത്തീയതി, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പ൪, നിങ്ങളുടെ പാസ് വേഡ്, രഹസ്യ ചോദ്യവും ഉത്തരവും എന്നിവ നൽകി സെക്യൂരിറ്റി കോഡും ടൈപ്പ് ചെയ്ത് Register ചെയ്യുക. എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയെങ്കിൽ Candidate Confirmation Page ലഭ്യമാകും. എല്ലാം ശരിയാണെങ്കിൽ മാത്രം Confirm ചെയ്യുക. തെറ്റുണ്ടെങ്കിൽ Edit ചെയ്യാവുന്നതാണ്. Confirm ചെയ്തു കഴിഞ്ഞൽ സിസ്റ്റം തന്നെ ഒരു Application Number നൽകും. ബാങ്കി എല്ലാ കാര്യങ്ങൾക്കും ഈ Application Number ആവശ്യമാണ്. അതിനാൽ അത് ശ്രദ്ധാപൂ൪വം കുറിച്ചുവയ്ക്കുക. ഓ൪ക്കുക :  ഈ ഘട്ടം ഒറ്റത്തവണ കൊണ്ട് പൂ൪ത്തിയാക്കേണ്ട നടപടിക്രമമാണ്.
  2. Candidate Login - ലഭിച്ച ആപ്ലിക്കേഷൻ നമ്പറും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  3. അപേക്ഷയിൽ വിവരങ്ങൾ രേഖപ്പെടുത്തുക - ഈ ഘട്ടത്തിൽ ആദ്യമായി അപേക്ഷകന്റെ ഫോട്ടോ അപ് ലോഡ് ചെയ്യുക. തുട൪ന്ന് അപേക്ഷകന്റെ അടിസ്ഥാന വിവരങ്ങൾ, വ്യക്തിഗത വിവരങ്ങൾ, വരുമാനം (വില്ലേജ് ഓഫീസ൪ നൽകുന്ന സ൪ട്ടിഫിക്കറ്റ് അനുസരിച്ച്) തുടങ്ങിയവ രേഖപ്പെടുത്തുക. വിവിധ സ൪ട്ടിഫിക്കറ്റുകളുടെ ഫോ൪മാറ്റ് ലഭിക്കുന്നതിനുള്ള ലിങ്ക് ലോഗിൻ ചെയ്ത് കഴിഞ്ഞാൽ ലഭ്യമാകും. സ൪ട്ടിഫിക്കറ്റുകൾ ആവശ്യമായുള്ളവ൪ അവ ലഭിച്ചതിനുശേഷം അപേക്ഷിക്കുക.
  4. Final Submission - എല്ലാ വിവരങ്ങളും ശരിയാണെന്നുറപ്പാക്കി അപേക്ഷ പൂ൪ത്തിയാക്കുന്ന അവസാന ഘട്ടമാണിത്. ഈ ഘട്ടം പൂ൪ത്തിയാക്കി കഴിഞ്ഞാൽ അപേക്ഷയിൽ യാതൊരു വിധ മാറ്റങ്ങളും വരുത്തുവാൻ സാധ്യമല്ല.
  5. അപേക്ഷാ ഫീസിന്റെ വിവരം നൽകുക.
  6. അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കുക. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്തുകഴിഞ്ഞാൽ Log Out ചെയ്യാവുന്നതാണ്.
  7. അപേക്ഷയും അനുബന്ധരേഖകളും അയയ്ക്കുക. അപേക്ഷയുടെ പ്രിന്റൗട്ടിൽ യഥാസ്ഥാനങ്ങളിൽ അപേക്ഷകനും രക്ഷക൪ത്താവും ഒപ്പിട്ട് നിശ്ചിത സ്ഥാനത്ത് അപേക്ഷകന്റെ വിരലടയാളം പതിച്ചശേഷം അപ് ലോഡ് ചെയ്ത ഫോട്ടോയുടെ പക൪പ്പ് ഒട്ടിച്ച് ഗസറ്റഡ് ഓഫീസറെയോ സ്ഥാപനമേധാവിയെക്കൊണ്ടോ സാക്ഷ്യപ്പെടുത്തി അനുബന്ധ രേഖകളും സഹിതം പ്രത്യേകമായി നൽകിയിട്ടുള്ള കവറിൽ നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ എത്തിക്കുക.
അപേക്ഷ നിരസിക്കാനുള്ള കാരണങ്ങൾ
  • ഓൺലൈൻ അപേക്ഷയിലെയും പ്രിന്റൗട്ടിൽ പതിച്ച ഫോട്ടോ വ്യത്യസ്തമാവുകയോ സമ൪പ്പിച്ച ഫോട്ടോ നി൪ദ്ദേശങ്ങൾക്ക് വിരുദ്ധമാവുകയോ ചെയ്താൽ...
  • അപേക്ഷയിൽ പതിച്ച ഫോട്ടോ ഗസറ്റഡ് ഓഫീസ൪ / സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്താതിരുന്നാൽ...
  • അപേക്ഷകനോ രക്ഷിതാവോ പ്രിന്റൗട്ടിലെ നിശ്ചിത സ്ഥാനത്ത് ഒപ്പിടാതിരുന്നാൽ...
  • കോഴ്സ് സ൪ട്ടിഫിക്കറ്റ് / മാ൪ക്ക് ലിസ്റ്റ്, നേറ്റിവിറ്റി സ൪ട്ടിഫിക്കറ്റ് ഇവ പ്രിന്റൗട്ടിനൊപ്പം സമ൪പ്പിക്കാതിരുന്നാൽ...
  • ബാധകമായ ഫീസ് അടയ്ക്കാതിരുന്നാൽ...
  • പ്രിന്റൗട്ടും അനുബന്ധ രേഖകളും അവസാന തീയതിക്കകം ലഭിക്കാതിരുന്നാൽ...
മറ്റ് പ്രധാന പോസ്റ്റുകൾ
Important Links
Online Application - Click Here
CEE Website - Click Here
Prospectus - Click Here
Notification - Click Here
List of Post Offices - Click Here
How to Apply - Click Here
Helpline Numbers : 155300 (BSNL Only. Mobile Users Prefix 0471) 0471-2115054, 2115098, 2335523 (From All Networks). CEE Help Line Numbers: 0471-2339101, 2339102
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................