ഇന്നത്തെ ചിന്താവിഷയം

സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, പഞ്ചായത്ത് സെക്രട്ടറി - പി.എസ്.സി വിജ്ഞാപനമായി

ബിരുദധാരികൾ ഏറെ കാത്തിരുന്ന കേരള പി.എസ്.സിയുടെ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് വിജ്ഞാപനം പുറത്തിറങ്ങി. പഞ്ചായത്ത് സെക്രട്ടറി, ബ്ലോക്ക് സെക്രട്ടറി (ബി.ഡി.ഒ), മുനിസിപ്പൽ സെക്രട്ടറി തസ്തികകളിലേക്കും ഇതോടൊപ്പം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 2014 ഡിസംബ൪ 31 ആണ് അസാധാരണ ഗസറ്റ് തീയതി. ഇതോടൊപ്പം മറ്റ്
അറുപതോളം തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ബിരുദമുള്ള അപേക്ഷാ൪ത്ഥികൾക്ക് ഇത്തരം ഗ്ലാമ൪ തസ്തികകളിലേക്കുള്ള വിജ്ഞാപനം ഒരുമിച്ച് വന്നത് സുവ൪ണാവസരമാണ്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാന തീയതി 2015 ഫെബ്രുവരി 4 ആണ്. വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും പി.എസ്.സിയുടെ വെബ്സൈറ്റിൽ ഇത് ലഭ്യമായിട്ടില്ല. ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി വേണം അപേക്ഷ സമ൪പ്പിക്കുവാൻ. ഇതുവരെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്തവ൪ അതിനുശേഷമേ അപേക്ഷിക്കാവൂ. അപേക്ഷിക്കുന്നവ൪ ഒരു വ൪ഷത്തിനകം എടുത്ത ഫോട്ടോ അപ് ലോഡ് ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിക്കണം.
Panchayath Secretary Municipal Secretary Notoification 2014
2015 ജനുവരി 3, 4 തീയതികളിൽ പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാകുന്നതല്ല. ഡാറ്റാ സെന്റ൪ മെയിന്റനൻസ് നടക്കുന്നതിനാലാണിത്.

കൂടുതൽ വിവരങ്ങൾ പി.എസ്.സിയുടെ വെബ്സൈറ്റിൽ. വിജ്ഞാപനം കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. അവസാന തീയതി വരെ കാത്തിരുന്ന് അവസരം കളയാതെ നേരത്തെ തന്നെ അപേക്ഷിക്കുവാൻ ശ്രദ്ധിക്കുമല്ലോ...
Kerala PSC Exam Notification | Kerala PSC Notifications | Kerala Govt Vacanicies
You May Also Like:
☞ ഫോട്ടോയും ഒപ്പും അപ് ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തൊക്കെ?
☞ പാസ്‌ വേഡ്, യൂസ൪നെയിം മറന്നുപോയാൽ എന്ത് ചെയ്യണം?
 Govt Jobs Kerala | LD Clerk Notification | Secretariat Assisitant Notification | BDO
കേരള പി.എസ്.സി ഒറ്റത്തവണ രജിസ്ട്രേഷൻ സൈറ്റ് - Click here.
കേരള പി.എസ്.സി വെബ്സൈറ്റ് - Click here.
കേരള പി.എസ്.സി കോൾ സെന്റ൪ - ☎ 0471-2554000
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................