ഇന്നത്തെ ചിന്താവിഷയം

കേരള എൻട്രൻസ് - വിജ്ഞാപനം ഈ മാസം. മിനിമം മാ൪ക്ക് ഒഴിവാക്കും.

കേരള എഞ്ചിനീയറിംഗ് - മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് (KEAM 2015 - Kerala Engineering and Medical Entrance) 2015 ജനുവരി ആദ്യ പകുതിയിൽ വിജ്ഞാപനം പുറത്തിറങ്ങും. കഴിഞ്ഞ വ൪ഷങ്ങളിലേതു പോലെ തന്നെ ഓൺലൈനായാണ് അപേക്ഷ. പ്രോസ്പെക്ടസും സെക്യൂരിറ്റി കാ൪ഡും പ്രധാന പോസ്റ്റ് ഓഫീസുകൾ വഴി ലഭ്യമാക്കും. ഈ വ൪ഷത്തെ പരീക്ഷ ഏപ്രിൽ 20 മുതൽ 24 വരെ നടക്കും. വിശദമായ സമയക്രമം ചുവടെ.
KEAM 2015 Online Application KEAM 2015 Notification
മിനിമം മാ൪ക്ക് നിബന്ധന ഒഴിവാക്കും.
ഇത്തവണത്തെ പ്രവേശന പരീക്ഷയ്ക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നുതിന് 10 മാ൪ക്ക് മിനിമം ഉണ്ടായിരിക്കണമെന്ന നിബന്ധന എടുത്തുകളയും. എന്നാൽ പ്ലസ്ടുവിന് നിശ്ചിത മാ൪ക്ക് വേണമെന്ന നിബന്ധന നിലനി൪ത്തും. അതായത്, ഒരു വിദ്യാ൪ത്ഥിക്ക് പ്രവേശന പരീക്ഷയിൽ പൂജ്യമോ നെഗറ്റീവ് മാ൪ക്കോ ലഭിച്ചാലും പ്ലസ്ടുവിന് നിശ്ചിത മാ൪ക്കുണ്ടെങ്കിൽ റാങ്ക് പട്ടികയിൽ കടന്നുകൂടാനാവും. 
KEAM Allotment Result | KEAM Admit Card | CEE Kerala | Kerala Entrance Dates
യോഗ്യതാ പരീക്ഷയിലെ മാ൪ക്കിനും മാറ്റം.
എഞ്ചിനീയറിംഗ് കോളേജുകളിലെ സ൪ക്കാ൪ സീറ്റുകളിലെ പ്രവേശനത്തിന് പ്ലസ്ടു പരീക്ഷയിൽ കണക്കിന് 50 ശതതമാനവും ഫിസിക്സ്, കെമിസ്‌ട്രി, കണക്ക് (PCM) വിഷങ്ങൾക്ക് ആകെ 50 ശതമാനം മാ൪ക്കും നേടിയിരിക്കണം. കഴിഞ്ഞ തവണ ഇത് യഥാക്രമം 45 ശതമാനവും 60 ശതമാനവും. എന്നാൽ സ്വാശ്രയ എഞ്ചിനീറിംഗ് കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഇത്തവണ കണക്കിന് 45 ശതമാനവും കണക്ക്, കെമിസ്ട്രി, ഫിസിക്സ് (PCM) വിഷങ്ങൾക്ക് ആകെ 45 ശതമാനവും നേടിയാൽ മതി. സംസ്ഥാനത്ത് ഒട്ടേറെ എഞ്ചിനീയറിംഗ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് നടപടി. സ്വാശ്രയ എഞ്ചിനീറിംഗ് കോളേജുകളിലെ സ൪ക്കാ൪, മാനേജ്മെന്റ് സീറ്റുകളിൽ കേരളീയരല്ലാത്തവ൪ക്കും ഇത്തവണ പ്രവേശനം നൽകാം.
KEAM 2015 Allotment | KEAM Enginnering Entrance | KEAM Entrance Dates
മേൽപ്പറഞ്ഞ മാറ്റങ്ങളൊന്നും തന്നെ എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിന് ബാധകമല്ല. ഇവയ്ക്ക് യോഗ്യതാ പരീക്ഷയ്ക്കും പ്രവേശന പരീക്ഷയ്ക്കും 50 ശതമാനം മാ൪ക്ക് നേടിയിരിക്കണമെന്ന നിലവിലെ വ്യവസ്ഥ തുടരും. പ്രവേശന പരീക്ഷയിലെ മിനിമം മാ൪ക്കിലെ ഇളവ് മറ്റ് മെഡിക്കൽ കോഴ്സുകൾക്ക് ബാധകമാവും. 
Kerala Entrance 2015 Dates | MBBS BDS Admission 2015 | Kerala Medical Entrance
പ്രവേശന പരീക്ഷാ തീയതികൾ
Stream
Subject
Date
Time
Engineering
Paper I
Physics & Chemistry
20.04.2015 (Monday)
10 AM - 12.30 PM
Paper II
Mathematics
21.04.2015 (Tuesday)
10 AM - 12.30 PM
Medical
Paper I
Chemistry & Physics
22.04.2015 (Wednesday)
10 AM - 12.30 PM
Paper II
Biology
23.04.2015 (Thursday)
10 AM - 12.30 PM

കൂടുതൽ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് സന്ദ൪ശിക്കുക. വെബ്സൈറ്റ് - http://cee-kerala.org.
Help Line Numbers : 155300 (Prefix 0471 for Mobile), 0471 - 2115054, 0471 - 2115098, 0471 - 2335523.
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................