Thursday, 22 January 2015

പ്രൊഫഷണൽ ഡിഗ്രി - സ്പോ൪ട്സ് ക്വാട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകള്‍, മെഡിക്കല്‍ കോളേജുകള്‍, ആയുര്‍വേദ കോളേജുകള്‍, ഹോമിയോപതിക് കോളേജുകള്‍, അഗ്രികള്‍ച്ചര്‍ കോളേജുകള്‍ എന്നിവിടങ്ങളിലേക്ക് കായികതാരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. 2015 ലെ പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സ് പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യതയുള്ള കായികതാരങ്ങള്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, കായിക നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ സമര്‍പ്പിക്കണം. 2013-14, 2014-15 സാമ്പത്തിക വര്‍ഷങ്ങളില്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ചിട്ടുള്ള കായികയിനങ്ങളില്‍ റവന്യു ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാംസ്ഥാനം നേടിയിട്ടുള്ളതാണ് ഏറ്റവും കുറഞ്ഞ യോഗ്യത. അതേവര്‍ഷങ്ങളില്‍ സ്‌പോര്‍ട്‌സ് രംഗത്തെ പ്രാവീണ്യം തെളിയിച്ച സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. അപേക്ഷകര്‍ സ്‌പോര്‍ട്‌സ് നിലവാരം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് മുന്‍ഗണനാക്രമത്തില്‍ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അതാത് കായിക ഇനങ്ങളുടെ സംസ്ഥാന അസോസിയേഷന്‍ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയിരിക്കണം. സ്‌കൂള്‍ ഗെയിംസ് സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ (സ്‌പോര്‍ട്‌സ്) സാക്ഷ്യപ്പെടുത്തണം. കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്‌പോര്‍ട്‌സ് നേട്ടത്തിന് മാര്‍ക്ക് അനുവദിക്കുക. അപൂര്‍ണ്ണമായതും നിശ്ചിത സമയപരിധിക്കു ശേഷവും ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.
അപേക്ഷകള്‍ അയക്കേണ്ട വിലാസം
സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം-1.
KEAM Sports Quota Application | Professional Degree Sports Quota
അപേക്ഷിക്കേണ്ടുന്ന അവസാന തീയതി - ഫെബ്രുവരി 4, വൈകുന്നേരം 5 മണി.
കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0471-2330167, 2331546
സ്പോ൪ട്സ് കൗൺസിൽ വെബ്സൈറ്റ് - http://www.sportscouncil.kerala.gov.in

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.