ജനുവരി 25 ദേശീയ സമ്മതിദായക ദിനത്തിന്റെ ഭാഗമായി 24ന് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും കളക്ടറേറ്റുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വയംഭരണസ്ഥാപനങ്ങളിലും പ്രതിജഞ എടുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജനുവരി 22, 23 തീയതികളിലൊന്നില്‍ അസംബ്ലിയില്‍ പ്രതിജ്ഞ എടുക്കുവാനും നിര്‍ദ്ദേശമുണ്ട്.
സമ്മതിദായകരുടെ പ്രതിജ്ഞ
ജനാധിപത്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ ഞങ്ങള്‍, രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യവും, സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുമെന്നും, ജാതി, മതം, ഭാഷ തുടങ്ങിയ പരിഗണനകള്‍ക്കോ മറ്റേതെങ്കിലും പ്രലോഭനങ്ങള്‍ക്കോ വശംവദരാകാതെ എല്ലാ തെരഞ്ഞെടുപ്പുകളിലും സധൈര്യം വോട്ടുചെയ്യുമെന്നും ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു.
National Voter's Day Pledge Malayalam
No comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.