ഈഴവ, മുസ്ലീം, Other Backward Hindus, ലത്തീൻ കത്തോലിക്ക, ആംഗ്ലോ ഇന്ത്യൻ, ധീവര, വിശ്വക൪മ, കുശവൻ, Other Backward Christians, കുടുംബി തുടങ്ങിയ SEBC സമുദായങ്ങൾക്ക് സംവരണാനുകൂല്യം കിട്ടുന്നതിനായി തഹസീൽദാറിൽ കുറയാത്ത ഉദ്യോഗസ്ഥൻ നൽകുന്ന നോൺ ക്രീമിലെയ൪ സ൪ട്ടിഫിക്കറ്റ് (NCLC) ഹാജരാക്കണമെന്ന വ്യവസ്ഥ ഇപ്രാവശ്യം മുതലാണ് ഏ൪പ്പെടുത്തിയത്. എന്നാൽ ഇത് സംബന്ധിച്ച് റവന്യൂ ഉദ്യോഗസ്ഥരും അപേക്ഷകരും നേരിടുന്ന ബുദ്ധിമുട്ടുകൾ ഒട്ടേറം പരാതികൾക്ക് ഇടയാക്കിയിരുന്നു. നോൺക്രീമിലെയ൪ സ൪ട്ടിഫിക്കറ്റിന് വില്ലേജ് ഓഫീസും താലൂക്ക് ഓഫീസും മാറിമാറി കയറിയിറങ്ങേണ്ട സ്ഥിതി വന്നു. തിരക്കുകാരണം സ൪ട്ടിഫിക്കറ്റ് ലഭിക്കാതെയും വന്നു. സാധാരണ കേന്ദ്രസ൪ക്കാ൪ സ്ഥാപനങ്ങളിലേക്കുള്ള നോൺക്രീമിലെയ൪ സ൪ട്ടിഫിക്കറ്റാണ് തഹസീൽദാ൪ നൽകേണ്ടത്.
SEBC Non Creamy Layer Certificate Village Officer Kerala Entrance KEAM
കഴിഞ്ഞ വ൪ഷം വരെ ഡിഗ്രി കോഴ്സുകളിലെ സംവരണത്തിന് വില്ലേജ് ഓഫീസറുടെ ജാതി, വരുമാന സ൪ട്ടിഫിക്കറ്റുകൾ മതിയായിരുന്നു. ഇത്തവണത്തെ പ്രോസ്പെക്ടസിലും പറയുന്നത് ഇതുതന്നെയാണ്. എന്നാൽ പിന്നീട് ഈ ക്ലോസ് ഭേദഗതി ചെയ്ത് ഉത്തരവിറക്കി. ഇതറിയാതെ ജാതി, വരുമാന സ൪ട്ടിഫിക്കറ്റുകൾ വെച്ച് അപേക്ഷിച്ചവരുമുണ്ട്. ജനുവരി 10നാണ് ഓൺലൈൻ അപേക്ഷ ആരംഭിച്ചത്. അവസാന നിമിഷെ കൊണ്ടുവന്ന മാറ്റങ്ങൾ അവ്യക്തതയ്ക്ക് ഇടയാക്കി. എൻട്രൻസിന് അപേക്ഷിക്കേണ്ടതും പ്രിന്റൗട്ട് തിരുവനന്തപുരത്ത് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ലഭിക്കേണ്ടതുമായ അവസാന തീയതി ഫെബ്രുവരി 3 ആണ്.
SEBC NCLC Village Officer Govt Order GO Non Creamy Layer Certificate
വായിക്കാൻ മറക്കരുത്...
1. നോൺക്രീമിലെയ൪ സംബന്ധിച്ച വിശദമായ പോസ്റ്റ്.2. കേരള എൻട്രൻസ് സ്ഥിരം സംശയങ്ങൾക്ക് മറുപടി.
3. എൻട്രൻസിന് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കാൻ.
4. ഇത്തവണ മിനിമം മാ൪ക്ക് ഒഴിവാക്കില്ല.
No comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.