Saturday, 7 March 2015

ഹയ൪സെക്കന്ററി, വൊക്കേഷണൽ ഹയ൪സെക്കന്ററി പരീക്ഷകൾ മാ൪ച്ച് 9ന് ആരംഭിക്കും

കേരള ഹയ൪സെക്കന്ററി വൊക്കേഷണൽ ഹയ൪സെക്കന്ററി പരീക്ഷകൾക്ക് തിങ്കളാഴ്ച തുടക്കമാവും.
ഹയ൪സെക്കന്ററി
ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് ഒന്‍പതിന് ആരംഭിച്ച് 30 ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ 10 മണിക്കാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്. കേരളം, ഗള്‍ഫ്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ 2008 പരീക്ഷാകേന്ദ്രങ്ങളില്‍ 904382 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നു. ഇതില്‍ ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് 451452 കുട്ടികളും രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് റെഗുലര്‍ വിഭാഗത്തില്‍ 432760 കുട്ടികളും കമ്പാര്‍ട്ട്‌മെന്റല്‍ വിഭാഗത്തില്‍ 20170 കുട്ടികളുമാണ് ഹാജരാകുന്നത്. രണ്ടാംവര്‍ഷ പരീക്ഷയ്ക്ക് ഹാജരാകുന്നതില്‍ റെഗുലര്‍ വിഭാഗത്തില്‍ 214012 ആണ്‍കുട്ടികളും 218748 പെണ്‍കുട്ടികളുമാണ്. ഇവരില്‍ 19831 ആണ്‍കുട്ടികളും 21827 പെണ്‍കുട്ടികളും പട്ടികജാതിയില്‍പെട്ടവരും, 2298 ആണ്‍കുട്ടികളും 2703 പെണ്‍കുട്ടികളും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുമാണ്. 3813 കുട്ടികള്‍ ഭിന്നശേഷി വിഭാഗത്തില്‍പെടുന്നവരുമാണ്. ഒന്നാംവര്‍ഷ പരീക്ഷയില്‍ പട്ടിക ജാതി വിഭാഗത്തില്‍പ്പെടുന്ന 21061 ആണ്‍കുട്ടികളും 21978 പെണ്‍കുട്ടികളും, പട്ടികവര്‍ഗ വിഭാഗത്തില്‍പെടുന്ന 2828 ആണ്‍കുട്ടികളും 3135 പെണ്‍കുട്ടികളും ഉള്‍പ്പെടെ 227589 ആണ്‍കുട്ടികളും 223863 പെണ്‍കുട്ടികളും പരീക്ഷയ്ക്ക് ഹാജരാകും. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ നിന്നും രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് 51349 ആണ്‍കുട്ടികളും 33815 പെണ്‍കുട്ടികളും ഉള്‍പ്പെടെ 85164 വിദ്യാര്‍ത്ഥികളും ഒന്നാംവര്‍ഷ പരീക്ഷയ്ക്ക് 48950 ആണ്‍കുട്ടികളും 29012 പെണ്‍കുട്ടികളും ഉള്‍പ്പെടെ 77962 വിദ്യാര്‍ത്ഥികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കമ്പാര്‍ട്ട്‌മെന്റ് വിഭാഗത്തില്‍ നിന്നായി 20170 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവയില്‍ 13155 ആണ്‍കുട്ടികളും 7015 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. മലപ്പുറം ജില്ലയാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നത്. ഏറ്റവും കുറച്ച് വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നത് വയനാട് ജില്ലയാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തുന്നത് തിരുവനന്തപുരം ജില്ലയിലെ പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ്. പരീക്ഷയുടെ മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ ഏപ്രില്‍ ആറ് മുതല്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ചിട്ടുള്ള 52 കേന്ദ്രങ്ങളില്‍ ആരംഭിക്കും. പരീക്ഷാ ഫലം മുന്‍വര്‍ഷങ്ങളിനേക്കാള്‍ നേരത്തേ പ്രസിദ്ധപ്പെടുത്തുന്നതിനായി ഈ വര്‍ഷം എല്ലാ ജില്ലകളിലും ഓണ്‍ലൈന്‍ ടാബുലേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വൊക്കേഷണൽ ഹയ൪സെക്കന്ററി
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഒന്നും രണ്ടും വര്‍ഷ തിയറി പരീക്ഷകള്‍ മാര്‍ച്ച് ഒന്‍പത് മുതല്‍ ആരംഭിക്കും. കണ്ടിന്യൂസ് ഇവാല്യൂവേഷന്‍ & ഗ്രേഡിങ് പരിഷ്‌കരിച്ച സ്‌കീമില്‍ റഗുലര്‍, പ്രൈവറ്റ്, പ്രാരംഭ സ്‌കീമില്‍ പ്രൈവറ്റ് വിഭാഗങ്ങളിലായി പരീക്ഷകള്‍ നടത്തും. തിയറി പരീക്ഷയുടെ ടൈംടേബിള്‍ ചുവടെ - മാര്‍ച്ച് ഒന്‍പത് (തിങ്കള്‍) രാവിലെ 10 മുതല്‍ ഒന്നാം വര്‍ഷം വൊക്കേഷണല്‍, രണ്ടാം വര്‍ഷ ജനറല്‍ ഫൗണ്ടേഷന്‍ കോഴ്‌സ്. മാര്‍ച്ച് 10 (ചൊവ്വ) രാവിലെ 10 മുതല്‍ ഒന്നാം വര്‍ഷം കെമിസ്ട്രി, രണ്ടാം വര്‍ഷ കെമിസ്ട്രി. മാര്‍ച്ച് 11 (ബുധന്‍) രാവിലെ 10 മുതല്‍ ഒന്നാം വര്‍ഷം അക്കൗണ്ടന്‍സി/ജിയോഗ്രഫി, രണ്ടാം വര്‍ഷ ഇക്കണോമിക്‌സ്/ മാനേജ്‌മെന്റ്. മാര്‍ച്ച് 12 (വ്യാഴം) രാവിലെ 10 മുതല്‍ ഒന്നാം വര്‍ഷം ജനറല്‍ ഫൗണ്ടേഷന്‍ കോഴ്‌സ്, രണ്ടാം വര്‍ഷ വൊക്കേഷണല്‍ തിയറി. മാര്‍ച്ച് 16 (തിങ്കള്‍) രാവിലെ 10 മുതല്‍ ഒന്നാം വര്‍ഷം ബിസിനസ് സ്റ്റഡീസ്, രണ്ടാം വര്‍ഷ മാത്തമാറ്റിക്‌സ്. മാര്‍ച്ച് 17 (ചൊവ്വ) രാവിലെ 10 മുതല്‍ ഒന്നാം വര്‍ഷം ഇംഗ്ലീഷ്. മാര്‍ച്ച് 18(ബുധന്‍) രാവിലെ 10 മുതല്‍ ഒന്നാം വര്‍ഷം ഹിസ്റ്ററി, രണ്ടാം വര്‍ഷ ബിസിനസ് സ്റ്റഡീസ്. മാര്‍ച്ച് 19 (വ്യാഴം) രാവിലെ 10 മുതല്‍ രണ്ടാം വര്‍ഷ ഇംഗ്ലീഷ്. മാര്‍ച്ച് 23(തിങ്കള്‍) രാവിലെ 10 മുതല്‍ ഒന്നാം വര്‍ഷം മാത്തമാറ്റിക്‌സ്, രണ്ടാം വര്‍ഷ ഫിസിക്‌സ്. മാര്‍ച്ച് 24 (ചൊവ്വ) രാവിലെ 10 മുതല്‍ ഇക്കണോമിക്‌സ്/ മാനേജ്‌മെന്റ്, രണ്ടാം വര്‍ഷ അക്കൗണ്ടന്‍സി/ ജിയോഗ്രഫി. മാര്‍ച്ച് 26 (വ്യാഴം) രാവിലെ 10 മുതല്‍ ഒന്നാം വര്‍ഷം ബയോളജി, രണ്ടാം വര്‍ഷം ഹിസ്റ്ററി. മാര്‍ച്ച് 30 (തിങ്കള്‍) രാവിലെ 10 മുതല്‍ ഒന്നാം വര്‍ഷം ഫിസിക്‌സ്, രണ്ടാം വര്‍ഷം ബയോളജി. സ്‌കൂളുകളില്‍ ചോദ്യപേപ്പര്‍ പാക്കറ്റുകള്‍ എത്തിച്ചുകഴിഞ്ഞു.
Kerala Higher Secondary Exam March 2015 | Kerala HSE VHSE Exam | Kerala Exam Results

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.