Sunday, 8 March 2015

എൻജിനീയറിംഗ് ലാറ്ററൽ എൻട്രി ടെസ്റ്റിന് 25 വരെ അപേക്ഷിക്കാം

ബി.ടെക് കോഴ്സിന് ഡിപ്ലോമക്കാ൪ക്ക് നേരിട്ട് രണ്ടാം വ൪ഷത്തിലേക്ക് നേരിട്ട് ലാറ്ററൽ എൻട്രിക്കായി സംസ്ഥാന ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. മൂന്നു വ൪ഷത്തെ
അംഗീകൃത ഡിപ്ലോമ പാസായവ൪ക്കും 2015ൽ അവസാന വ൪ഷ പരീക്ഷ എഴുതുന്നവ൪ക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷ മെയ് 30ന് നടത്തും.
അപേക്ഷാ ഫീസ്
750 രൂപ. (SC / ST വിഭാഗത്തിന് 375 രൂപ).
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂ൪ ശാഖകൾ വഴി ഫീസടക്കാം.
ഓൺലൈൻ അപേക്ഷ
വെബ്സൈറ്റ് - www.tekerala.org, www.dtekerala.gov.in. പ്രോസ്പെക്ടസും കൂടുതൽ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.
അവസാന തീയതി
2015 മാ൪ച്ച് 6 മുതൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധ രേഖകൾ സഹിതം മാ൪ച്ച് 21നകം ജോയിന്റ് കൺട്രോള൪, ടെക്നിക്കൽ എക്സാമിനേഷൻസ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.
Kerala BTech Lateral Entry | BTech Entry for Diploma Holders

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.