Wednesday, 25 March 2015

കേരള എൻട്രൻസ് - അഡ്മിറ്റ് കാ൪ഡ് ഡൗൺലോഡ് ചെയ്യാം

ഈ വ൪ഷത്തെ കേരള എഞ്ചിനീയറിംഗ് / മെഡിക്കൽ പ്രവേശന പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണ൪ അറിയിച്ചു. അഡ്മിറ്റ് കാ൪ഡ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റായ www.cee.kerala.gov.in മാ൪ച്ച് 26 മുതൽ ലഭ്യമാകും. KEAM 2015 -- Admit Card എന്ന ലിങ്ക് വഴി അവരവരുടെ Application Number, Date of Birth വിവരങ്ങൾ നൽകി പ്രൊഫൈലിൽ ലോഗിൻ ചെയ്യണം. അവിടെ പ്രൊഫൈലിൽ അപേക്ഷാ൪ത്ഥിയുടെ സംവരണം അടക്കമുള്ള അടിസ്ഥാന വിവരങ്ങൾ കാണാം. Admit Card എന്ന ടാബ് വഴി Print Admit Card ക്ലിക്ക് ചെയ്ത് അഡ്മിറ്റ് കാ൪ഡിന്റെ പ്രിന്റ് എടുക്കാം. പ്രൊഫൈലിൽ എന്തെങ്കിലും തിരുത്തലുകൾ ഉണ്ടെങ്കിലോ എന്തെങ്കിലും രേഖകൾ സമ൪പ്പിക്കുന്നതു സംബന്ധിച്ച മെമ്മോ പ്രൊഫൈലിലുണ്ടെങ്കിൽ അത് സംബന്ധിച്ച വിവരങ്ങളും മെമ്മോ അടക്കം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഏപ്രിൽ 7നകം അറിയിച്ചിരിക്കണം. ഏപ്രിൽ 20 മുതൽ 23 വരെയാണ് പ്രവേശന പരീക്ഷ നടക്കുന്നത്.
Download KEAM 2015 Admit Card - Click here.
Helpline Numbers : 0471 - 2115054, 2115098, 2335523, 155300.
KEAM 2015 Hall Ticket | KEAM 2015 Admission Ticket | Kerala Entrance Hall Ticket | Kerala Engineering and Medical Entrance 2015 Admit Card Download

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.