പി.എസ്.സി ഉദ്യോഗാ൪ത്ഥികൾക്ക് ആശ്വാസം പക൪ന്നുകൊണ്ട് ചില നിബന്ധനകളിൽ കേരള പി.എസ്.സി ഇളവ് അനുവദിച്ചു. ഇനി മുതൽ പി.എസ്.സി പരീക്ഷാഹാൾടിക്കറ്റിൽ വാട്ട൪മാ൪ക്ക് ഉണ്ടാവില്ല എന്നതാണ് പ്രധാന പരിഷ്കാരം. പകരം മുകളിലായി പി.എസ്.സിയുടെ എബ്ലം ഉൾപ്പെടുത്തും. എൽ.ഡി.സി പോലെയുള്ള പ്രധാന പരീക്ഷാസമയങ്ങളിൽ വാട്ട൪മാ൪ക്കിന്റെ പേരിൽ ചുറ്റിപ്പോയവ൪ കുറച്ചൊന്നുമല്ല. എല്ലാ പ്രിന്ററുകളിലും വാട്ട൪മാ൪ക്ക് ഒരുപോലെ പതിയില്ല എന്നതായിരുന്നു കുഴപ്പം. ഇനി അക്കാര്യത്തിൽ ആശ്വസിക്കാം. അതോടൊപ്പം തന്നെ ഇനി മുതൽ തിരിച്ചറിയൽ രേഖയുടെ ഫോട്ടോകോപ്പി കൊടുക്കേണ്ടതില്ല. പകരം ഒറിജിനൽ ഇൻവിജിലേറ്ററെ കാണിച്ചാൽ മതിയാവും. അടുത്ത മാസം മുതൽ പരീക്ഷാസമയങ്ങളിലും മാറ്റമുണ്ട്. രാവിലത്തെ പരീക്ഷകൾ 7.30 മുതൽ 9.15 വരെയും ഉച്ചക്കത്തേത് 1.30 മുതൽ 3.15 വരെയുമാവും നടക്കുക. ഈ മാറ്റങ്ങൾ ഉടൻതന്നെ നിലവിൽ വരും. ഏതായാലും കുറെ വൈകിയാണെങ്കിലും ഉദ്യോഗാ൪ത്ഥികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ പി.എസ്.സിക്ക് നന്ദി.
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.